ഉത്സവപ്പറമ്പില്‍ മൊബൈല്‍ ഫോണ്‍ മോഷ്ടാവിനെ പൊലീസ് പൊക്കി


കുളത്തൂപ്പുഴ: ഉത്സവപ്പറമ്പില്‍ നിന്ന് മൊബൈല്‍ ഫോണ്‍ മോഷ്ടാവിനെ കുളത്തൂപ്പുഴ പൊലീസ് പിടികൂടി. തലവൂര്‍ പാണ്ടിത്തിട്ട അമ്ബലനിരപ്പ് പുളിവിള പുത്തന്‍വീട്ടില്‍ ജോണ്‍കുട്ടിയാണ് (31) പിടിയിലായത്.
കുളത്തൂപ്പുഴ ശാസ്താക്ഷേത്രത്തിലെ ഉത്സവ ആഘോഷങ്ങള്‍ക്കിടയില്‍ സംശയാസ്പദമായ രീതിയില്‍ കറങ്ങിനടന്ന ജോണ്‍കുട്ടിയെ പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയും പരിശോധനയില്‍ ഇയാളില്‍ നിന്ന് വിലകൂടിയ മൊബൈല്‍ ഫോണുകള്‍ കണ്ടെത്തുകയുമായിരുന്നു. സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഫോണിന്റെ എെ.എം.ഇ.എെ നമ്ബര്‍ ഉപയോഗിച്ച്‌ പരിശോധിച്ചപ്പോള്‍ ഇവയുടെ യഥാര്‍ത്ഥ ഉടമയെ തിരിച്ചറിഞ്ഞു.
വിലക്കൂടിയ ഫോണുകള്‍ ഉപയോഗിക്കുന്നവരെ പിന്‍തുടര്‍ന്ന് മോഷ്ടിച്ച്‌ കടത്തുകയാണ് ഇയാളുടെ രീതി. എറണാകുളം, പെരുമ്പാവൂര്‍, ആലുവ തുടങ്ങി വിവധ സ്ഥലങ്ങളില്‍ നിന്നും പലരില്‍ നിന്നായി കവര്‍ന്ന അഞ്ച് ഫോണുകള്‍ ഇയാളില്‍ നിന്ന് കണ്ടെത്തി. കുളത്തൂപ്പുഴ സി.എെ സി.എല്‍.സുധീറിന്റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.