
കുളത്തുപ്പുഴ:കുളത്തൂപ്പുഴയിലെ വനശ്രീ എന്ന പേരിലുള്ള മണൽ വിതരണ കേന്ദ്രത്തിൽ മണൽ വിതരണത്തിനായി അപേക്ഷകൾ ക്ഷണിച്ചു. നെടുമങ്ങാട് താലൂക്കിലേയും കൊല്ലം ജില്ലയിലേയും ഗൃഹനിർമ്മാണത്തിനുമായാണ് ഇന്ന് (23.04.2018) രാവിലെ 11 മുതൽ ഓൺലൈനായി അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. എല്ലാ നികുതികളും ഉൾപ്പെടെ എ.പി.എൽ വിഭാഗത്തിൽപ്പെട്ടവർക്ക് അഞ്ച് ഘനമീറ്റർ അടങ്ങുന്ന ഒരു ലോഡിന് 22,225 രൂപയും സർക്കാർ സഹായത്തോടെ വീട് നിർമ്മിക്കുന്ന ബി.പി.ൽ വിഭാഗക്കാർക്ക് 12,425 രൂപയുമാണ് വില.
അപേക്ഷകർ ഫോട്ടോ പതിച്ച അംഗീകൃത തിരിച്ചറിയൽ കാർഡ്, കെട്ടിട നിർമാണ അനുമതി രേഖ, വീടിന്റെ അംഗീകൃത പ്ലാൻ , എഞ്ചിനീയർ സാക്ഷ്യപ്പെടുത്തിയ മണലിന്റെ ആവശ്യകതാ സർട്ടിഫിക്കറ്റ് എന്നിവ ഓൺ ലൈനായി അപ്ലോഡ് ചെയ്യണം. ബി.പി.എൽ വിഭാഗത്തിലുള്ളവർ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സാമ്പത്തിക സഹായം ലഭിച്ച രേഖകളുടെ പകർപ്പുകൂടി അപ്ലോഡ് ചെയ്യേണ്ടതാണ്. അപേക്ഷകന് തൽസമയം രജിസ്ട്രെഷൻ നമ്പർ ലഭിക്കുകയും ഭാവിയിലുള്ള അന്വേഷണങ്ങൾക്ക് ഈ നമ്പർ ഉപയോഗിക്കാവുന്നതുമാണ്.
ഒരു മീറ്റർ മുതൽ പത്ത് ഘനമീറ്റർ വരെ അർഹതയനുസരിച്ച് മണൽ ലഭിക്കും. റേഷൻ കാർഡിന്റെ വിവരം കുടി അപേക്ഷയിൽ കാണിക്കേണ്ടതും അസൽ കാർഡ് റേഞ്ച് ഫോറസ്റ്റ് ഓഫീസറിൽ പതിപ്പിച്ചു വാങ്ങേണ്ടതുമാണ്.
വെബ് സൈറ്റ് വിലാസം: www.forest.kerala.gov.in സൈറ്റിൽ നിന്നും "Vanasree sand" എന്ന ലിങ്കിൽ പ്രവേശിച്ച് അപേക്ഷ സമർപ്പിക്കാം.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ