''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..
''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

പാതയോരത്തെ മരം നശിപ്പിച്ചവരോടൊരു ചോദ്യം 'ഇതു ചെയ്തതുകൊണ്ട് നീ എന്തുനേടി?'


പത്തനാപുരം : പാതയോരത്ത് ചവിട്ടിയൊടിച്ചുനശിപ്പിച്ച ഒരു തണല്‍മരവും സമീപം ''ഇതു ചെയ്തതുകൊണ്ട് നീ എന്തുനേടി'' എന്ന ബോര്‍ഡും യാത്രക്കാരുടെ ശ്രദ്ധയാകര്‍ഷിക്കുന്നു. തണലേകാന്‍ നട്ടുവളര്‍ത്തിയ ഫലവൃക്ഷത്തൈ നശിപ്പിച്ചവരോടുള്ള പ്രതിഷേധവും പ്രത്യാശയുമായി പ്രകൃതി സ്‌നേഹികള്‍ വെച്ച ബോര്‍ഡ്.
പത്തനാപുരത്തിനു സമീപം ശാലേംപുരം പാലമൂട് -പട്ടാറ റോഡരികിലാണ് സംഭവം. മാസങ്ങള്‍ക്കുമുന്‍പ് നട്ടൊരു തൈ പ്രതികൂല കാലാവസ്ഥയിലും വളര്‍ത്തിയെടുത്തതിനുപിന്നില്‍ സമീപവാസിയുടെ പരിചരണമുണ്ടായിരുന്നു. ദിവസവും വെള്ളമൊഴിച്ച്‌ കടുത്ത വേനലില്‍ കരിഞ്ഞുണങ്ങാതെ നോക്കിയതിനുപിന്നില്‍ ഒരു ലക്ഷ്യമുണ്ടായിരുന്നു. റോഡരികില്‍ തണലും മരത്തില്‍ ചേക്കേറുന്ന കിളികള്‍ക്ക് ആഹാരമാക്കാന്‍ ഫലങ്ങളും കിട്ടുകയെന്നതായിരുന്നു അത്.
നല്ല ശക്തിയോടെ വളര്‍ന്നുവന്നപ്പോഴായിരുന്നു സാമൂഹികവിരുദ്ധരുടെ ആക്രമണം. ബോര്‍ഡിലെ വാചകങ്ങള്‍ ഇതു ചെയ്തവരുടെ മനസ്സില്‍ തറച്ച്‌ ഇനിയെങ്കിലും ഇത്തരം പ്രവൃത്തികളില്‍നിന്ന് വിട്ടുനില്‍ക്കട്ടെ എന്ന പ്രതീക്ഷയാണുള്ളതെന്ന് ബോര്‍ഡ് വെച്ചവര്‍ പറയുന്നു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.