''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..
''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

പത്തനാപുരം ഗാന്ധിഭവന് നേരെ നിരന്തരം ആക്രമവും ഭീഷണിയും ഗാന്ധിഭവന്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി


പത്തനാപുരം: പ്രമുഖ പ്രവാസി വ്യവസായ എം.എ യൂസഫലി പത്തനാപുരത്തെ ഗാന്ധിഭവനിലെത്തി ഇതാണ് ഭൂമിയിലെ സ്വര്‍ഗ്ഗമെന്ന് വിശേഷിപ്പിച്ചിരുന്നു. ഈ സ്വര്‍ഗ്ഗത്തിന്റെ പ്രവര്‍ത്തനം ഇഷ്ടപ്പെടാത്ത ചിലര്‍ അവിടെ തന്നെയുണ്ട്. മണലൂറ്റ് മാഫിയക്ക് ഒത്താശ പിടിക്കുകയും പിരിവ് ആവശ്യപ്പെട്ട് രംഗത്തെത്തുകയും ചെയ്ത ഇക്കൂട്ടര്‍ അടുത്തിടെ ഗാന്ധിഭവനില്‍ കയറി ഗുണ്ടാവിളയാട്ടം നടത്തുകയുണ്ടായി. പ്രാദേശിക കേരളാ കോണ്‍ഗ്രസ് നേതാവെന്ന് അവകാശപ്പെടുന്ന നൗഷാദ് എന്നയാളുടെ നേതൃത്വത്തില്‍ പത്തനാപുരം ഗാന്ധിഭവന് നേരെ നിരന്തരം ആക്രമവും ഭീഷണികളുമാണ്. ഗാന്ധി ഭവന്‍ പ്രവര്‍ത്തനങ്ങളെ തടയുന്ന രീതിയില്‍ പെരുമാറുകയും ഈ പ്രസ്ഥാനം പൂട്ടിക്കുമെന്ന ഭീഷണിയാണ് ഇപ്പോള്‍ ഇക്കൂട്ടര്‍ നടത്തുകയും ചെയ്തത്. ഇവിടെ ഗുണ്ടാവിളയാട്ടം നടത്തിയ നൗഷാദിനെതിരെ കര്‍ശന നടപടി സ്വീകരിക്കാതെ പുനലൂര്‍ ഡി.വൈ.എസ്‌.പി. ബി കൃഷ്ണകുമാര്‍ ഒത്തു കളിക്കുകയാണെന്നാണ് ആരോപണം.

ഡി.വൈ.എസ്‌.പിയെ മാറ്റി നിര്‍ത്തി സത്യസന്ധമായ അന്വേഷണം വേണമെന്ന് കാണിച്ച്‌ ഗാന്ധിഭവന്‍ മേധാവി പുനലൂര്‍ സോമരാജന്‍ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കി. ഗന്ധിഭവനിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുത്തിയവര്‍ക്കെതിരെ നടപടി കൈക്കൊള്ളണം എന്നുമവശ്യപ്പെട്ടാണ് സോമരാജന്‍ പരാതി നല്‍കിയിരിക്കുന്നത്. ഡി.വൈ.എസ്‌.പിക്കെതിരെ ഗുരുതര ആരോപണങ്ങളും അദ്ദേഹം ഉന്നയിക്കുന്നു.
കൃഷ്ണകുമാറിന്റെ സ്വത്തു വിവരം ഉള്‍പ്പെടെ വിജിലന്‍സിനെ കൊണ്ട് അന്വേഷിപ്പിക്കണമെന്നും ഗുണ്ടകളെ ഉപയോഗപ്പെടുത്തി ഇഷ്ടമില്ലാത്തവരെ തകര്‍ത്തുന്ന പ്രവര്‍ത്തികളും അന്വേഷിക്കണമെന്നും പരാതിയില്‍ പറയുന്നു. ഗുണ്ടാ സംഘങ്ങളുമായി രഹസ്യബന്ധമുള്ള ഡി.വൈ.എസ്.പിയെ ഗാന്ധിഭവന്‍ ഭയപ്പെടുന്നതായും ഗാന്ധിഭവനെതിരെ കള്ളക്കേസുകള്‍ ചുമത്താന്‍ സാധ്യതയുണ്ടെന്നും പരാതിയില്‍ കുറ്റപ്പെടുന്നുണ്ട്. കുടിവെള്ള പൈപ്പുകള്‍ മാസങ്ങളായി അടിച്ച തകര്‍ക്കപ്പെട്ട നിലയിലാണ്. ഇത് പുനഃസ്ഥാപിക്കാനുള്ള നടപടി വേണമെന്നും മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ അദ്ദേഹം ആവശ്യപ്പെട്ടു.
2018 ജനുവരി 6-ാം തീയതി ഗാന്ധിഭവന്‍ ആക്രമിച്ച ക്രിമിനലുകളെ ഗാന്ധിഭവന്റെ മുന്‍വശം വിളിച്ചുവരുത്തി ഗാന്ധിഭവന്‍ പ്രവര്‍ത്തകരുടെയും വനിതാ സബ്ബ് കളക്ടറുടെയും മുന്നില്‍ വച്ച്‌ ഡി.വൈ.എസ്‌.പി. ബി. കൃഷ്ണകുമാര്‍ നടത്തിയ പ്രസംഗത്തിന്റെ പകര്‍പ്പിന്റെ സി.ഡിയും ഹാജരാക്കിയാണ് പരാതി. പത്തനാപുരം കുണ്ടയം സ്വദേശിയായ നൗഷാദ് കല്ലടയാറ്റില്‍ നിന്നും അനധികൃതമായി മണല്‍ കടത്ത് നടത്തിയും ഭീഷണിപ്പെടുത്തി പണം സമ്പാദിച്ചുമാണ് മുന്നോട്ട് പോകുന്നതെന്നും അത്തരക്കാരനെ ഗാന്ധിഭവനുമായി സഹകരിപ്പിക്കാതിരുന്നതിലെ വൈരാഗ്യമാണ് കുപ്രചരണങ്ങള്‍ നടത്താന്‍ ഇയാളെ പ്രേരിപ്പിച്ചതുമെന്നാണ് ഗാന്ധിഭവന്‍ അധികൃതര്‍ പറയുന്നത്.

പണം നല്‍കാതെ വന്നതോടെ ഗാന്ധിഭവന്‍ പൂട്ടിക്കും എന്ന് ഭീഷണിയുമായി ഇയാള്‍ രംഗത്ത് വരികയായിരുന്നു.ഗാന്ധിഭവനിലേക്കുള്ള വഴികാട്ടി ബോര്‍ഡുകള്‍ നശിപ്പിക്കുക, ഗാന്ധിഭവനിലെത്തുന്ന സന്ദര്‍ശകരെ അസഭ്യം പറയുക, ഗാന്ധിഭവനെതിരെ അപകീര്‍ത്തികരമായ പോസ്റ്ററുകളും ബാനറുകളും പതിക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ഇയാള്‍ നിരന്തരം ആവര്‍ത്തിക്കുന്നതായും അധികൃതര്‍ പറയുന്നു.
ഇരുവരുടെയും ബന്ധുക്കള്‍ ഉള്‍പ്പെടെയുള്ള സമീപവാസികളായ ഏതാനും സ്ത്രീകളെ അണിനിരത്തി ഗാന്ധിഭവനെതിരായി കുപ്രചരണങ്ങള്‍ നടത്തുക, ഗാന്ധിഭവന്‍ പ്രവര്‍ത്തകരെ ഒറ്റയ്ക്കും കൂട്ടായും തെറിവിളിക്കുക, വഴിതടയുക, ഗാന്ധിഭവനിലേക്കെത്തുന്ന വാഹനങ്ങള്‍ ഭീഷണിപ്പെടുത്തി തിരിച്ചുവിടുക, ഗാന്ധിഭവന്റെ വസ്തുവകകള്‍ നശിപ്പിച്ച്‌ ലക്ഷങ്ങളുടെ നാശനഷ്ടങ്ങള്‍ ഉണ്ടാക്കുക, ഭീഷണിപ്പെടുത്തുക, ഗാന്ധിഭവനെതിരെ പോസ്റ്റര്‍, ഫ്ളക്സ് ബാനര്‍ പ്രചരണം നടത്തുക തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ നിരന്തരമായി നടത്തുകയാണ് ഇപ്പോള്‍ നൗഷാദും ലതയും നേതൃത്വം നല്‍കുന്ന സംഘം.
മാസങ്ങള്‍ക്ക് മുമ്ബ് ഗാന്ധിഭവനില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്ത ഒരു ചടങ്ങില്‍ വച്ച്‌ പത്മശ്രീ എം.എ. യൂസഫലി ഗാന്ധിഭവന് കെട്ടിടം നിര്‍മ്മിക്കുന്നതിനായി ഒരു കോടി രൂപ സംഭാവന നല്‍കുകയും, സമീപത്തായി വാങ്ങിയിട്ടിരുന്ന ഒരേക്കര്‍ വസ്തുവില്‍ ഹാബിറ്റാറ്റ് ഏറ്റെടുത്ത് കെട്ടിടനിര്‍മ്മാണത്തിനുള്ള പയലിങ് വര്‍ക്കുകള്‍ ആരംഭിക്കുകയും ചെയ്തു. യു. നൗഷാദ്, ലത സി. നായര്‍ എന്നിവര്‍ ചേര്‍ന്ന് സമീപത്തുള്ള സ്ത്രീകളെ തെറ്റിദ്ധരിപ്പിച്ച്‌ ഗാന്ധിഭവനെതിരെ അണിചേര്‍ക്കുകയായിരുന്നു. ബഹുനില കെട്ടിടം നിര്‍മ്മിക്കുന്നതോടെ നാട്ടില്‍ മറ്റാര്‍ക്കും ജീവിക്കാനാവാത്ത അവസ്ഥ വരുമെന്നുമൊക്കെ പറഞ്ഞാണ് സമീപവാസികളെ ഇവര്‍ തെറ്റിദ്ധരിപ്പിച്ചത്.

ആയിരത്തിലധികം നിരാലംബര്‍ വസിക്കുന്ന ഗാന്ധിഭവനിലെ ജലവിതരണ പൈപ്പുകള്‍ പലതവണ തകര്‍ക്കുകയും അന്തേവാസികള്‍ ദുരിതത്തിലാവുകയും ഇതിനെതുടര്‍ന്ന് നാല് ദിവസം വന്‍ വിലയ്ക്ക് ടാങ്കറുകളില്‍ വെള്ളം വാങ്ങി ഉപയോഗിക്കേണ്ടി വരികയും ചെയ്ത സാഹചര്യമുണ്ടാക്കി. ഗാന്ധിഭവന്റെ കൃഷിയിടത്തില്‍ കടന്ന് കാര്‍ഷിക വിളകളെല്ലാം നശിപ്പിച്ചു. നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ണ്ണമായും മുടക്കി. സമീപത്ത് ഭിന്നശേഷിയുള്ള കുട്ടികളുടെ സ്പെഷ്യല്‍ സ്‌കൂളും, ജെ.ജെ. ആക്‌ട് പ്രകാരം പെണ്‍കുട്ടികളുടെ ചില്‍ഡ്രന്‍സ് ഹോമും പ്രവര്‍ത്തിക്കുന്ന ഗാന്ധിഭവന്റെ വസ്തുവില്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്കായി എത്തുന്ന ജോലിക്കാരെ മാരകായുധങ്ങളുമായി സംഘം ചേര്‍ന്ന് വിരട്ടിയോടിക്കുകയാണെന്നും ഗാന്ധിഭവന്‍ പരാതിപ്പെട്ടിരുന്നു.
ഗാന്ധിഭവന്റെ ഭൂമിയില്‍ തകരവേലി സ്ഥാപിച്ചപ്പോള്‍ അത് മുഴുവന്‍ തല്ലിത്തകര്‍ക്കുകയും ചെയ്യുകയുണ്ടായി. ഹാബിറ്റാറ്റിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടക്കുന്ന രണ്ടേക്കറോളം വരുന്ന പുരയിടത്തിലെ ഇരുമ്പുപൈപ്പുകളും ടിന്‍ഷീറ്റും ഉപയോഗിച്ച്‌ നിര്‍മ്മിച്ച ചുറ്റുമതില്‍ കോടാലി, ഇരുമ്പ് ആയുധങ്ങള്‍ മുതലായവ ഉപയോഗിച്ച്‌ പൂര്‍ണ്ണമായും നശിപ്പിച്ചു.ഉച്ചത്തിലുള്ള ശബ്ദം കേട്ട് ഗാന്ധിഭവനിലെ ചിലപ്രവര്‍ത്തകര്‍ എത്തിയപ്പോള്‍ അവര്‍ക്ക് നേരെ കല്ലെറിയുകയും തെറിവിളിക്കുകയും ചെയ്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. പത്തനാപുരം പൊലീസില്‍ വിവരമറിയിച്ചപ്പോള്‍ സംഭവസ്ഥലത്തേക്ക് ഏറെ സമയം കഴിഞ്ഞ് സ്‌കൂട്ടറില്‍ രണ്ട് കോണ്‍സ്റ്റബിള്‍മാരെ വിടുകയാണ് ആദ്യം ചെയ്തത്. അവര്‍ വന്ന് നിഷ്‌ക്രിയരായി നില്‍ക്കുകയായിരുന്നു. തുടര്‍ന്ന് നാലഞ്ചു മണിക്കൂറുകള്‍ വൈകിയാണ് എസ്.ഐ. ഉള്‍പ്പെടെയുള്ള പൊലീസ് സംഘം എത്തിയത്. അപ്പോഴേക്കും ഏകദേശം 10 ലക്ഷത്തോളം രൂപയുടെ നാശനഷ്ടമുണ്ടാക്കിയശേഷം അക്രമികള്‍ പിരിഞ്ഞു പോയിരുന്നു. മതിലിന്റെ കുറേ ഭാഗങ്ങള്‍ പൊളിച്ചു കടത്തിക്കൊണ്ടുപോകുകയും ചെയ്തുവെന്നും ഗാന്ധി ഭവന്‍ അധികൃതര്‍ പറയുന്നു.
ഈ സംഭവത്തില്‍ അടക്കം ഡി.വൈ.എസ്‌.പി വേണ്ട വിധത്തില്‍ നടപടി സ്വീകരിക്കുന്നല്ലെന്നാണ് ഗാന്ധിഭവന്റെ പരാതി. അതുകൊണ്ട് ഡി.വൈ.എസ്‌.പിയെ മാറ്റി നിര്‍ത്തി അന്വേഷണം നടത്തണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.