''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

വിളക്കുടി പഞ്ചായത്തിൽ അപേക്ഷ നൽകിയില്ലെന്ന് റിപ്പോർട്ട് തെറ്റാണ് മരണപ്പെട്ട പ്രവാസി സുഗതന്റെ മകന്‍ സുജിത്


വിളക്കുടി പഞ്ചായത്തിൽ അപേക്ഷ നൽകിയില്ലെന്ന് റിപ്പോർട്ട് തെറ്റാണ് മരണപ്പെട്ട പ്രവാസി സുഗതന്റെ മകന്‍ സുജിത്
പുനലൂര്‍: വർക്ക്ഷോപ്പ് തുടങ്ങാനായി വസ്തു ഉടമ ഷാജി കുര്യനോ, വാടകക്കാരൻ സുഗതന്റെ മകന്‍ സുജിത് കുമാറോ വിളക്കുടി ഗ്രാമപഞ്ചായത്തിൽ അപേക്ഷ നൽകിയില്ലെന്ന് കളക്ടറുടെ റിപ്പോർട്ട് തെറ്റാണ് എന്ന് മരണപ്പെട്ട പ്രവാസി സംരംഭകന്‍ സുഗതന്റെ മകന്‍ സുജിത് കുമാര്‍ പുനലൂര്‍ ന്യൂസിനോട് പറഞ്ഞു. കൊട്ടാരക്കരയിൽ നടന്ന സിറ്റിങ്ങിൽ മനുഷ്യാവകാശ കമ്മിഷൻ അംഗം കെ.മോഹൻകുമാറിനാണ് തെറ്റായ റിപ്പോർട്ട് കൈമാറിയത്.ഈ വിഷയം ശ്രദ്ധയില്‍പ്പെട്ടു എങ്കിലും രോഗബാധിതനായി ആശുപത്രിയില്‍ ആയിരുന്നതിനാല്‍ മറുപടി നല്‍കുവാന്‍ കഴിഞ്ഞില്ല എന്ന് സുജിത് കുമാര്‍ പറഞ്ഞു.
മനുഷ്യാവകാശ കമ്മിഷനിൽ നൽകിയ റിപ്പോർട്ടിലാണ് തെറ്റായ ഈ വിവരം ഉള്ളത്.വിളക്കുടി ഗ്രാമപഞ്ചായത്ത് അധികൃതര്‍ കളക്റെ തെറ്റിദ്ധരിപ്പിച്ചതാകാനാണ് സാധ്യത. എഞ്ചിനീയര്‍ ജേക്കബ് വര്‍ഗീസ്‌ മുഖേന വസ്തുവിന്റെ ഉടമകള്‍ ആയ ഷാജി കുര്യന്‍,ഷിബു കുര്യന്‍,ഷിനോ കുര്യന്‍ എന്നിവര്‍ ഓണ്‍ലൈന്‍ ആയി പഞ്ചായത്തിന് അപേക്ഷ നല്‍കിയിട്ടുണ്ട് ഇതിനായി ഫീസ്‌ പഞ്ചായത്തിന് അടച്ചിട്ടുണ്ട്. ആശുപത്രിയില്‍ നിന്നും വന്നു കഴിഞ്ഞ് ഡെപ്യുട്ടി കലക്റ്റര്‍ വിളക്കുടി പഞ്ചായത്തില്‍ വിളിച്ചു വരുത്തി അപേക്ഷിച്ച രേഖകളുടെ പകര്‍പ്പ് വാങ്ങിയിട്ടുണ്ട്.എന്നും സുഗതന്റെ മകന്‍ സുനില്‍കുമാര്‍ പറഞ്ഞു
എ.ഐ.വൈ.എഫ് പ്രവർത്തകർ വർക്ക്ഷോപ്പിന് മുന്നിൽ കൊടി കുത്തിയതിന്റെ മനോവിഷമത്തിലാണ് സുഗതൻ ആത്മഹത്യ ചെയ്തത് . ഫെബ്രുവരി 23നാണ് സുഗതൻ ആത്മഹത്യ ചെയ്തത്.

ഡാറ്റാ ബാങ്കില്‍ ഉള്‍പ്പെട്ട സ്ഥലം സര്‍വേ നമ്പര്‍ 239/10/10 ല്‍ 2.83 ആര്‍ മാത്രമാണ് അവിടെ മരണപ്പെട്ട സുഗതന്‍ വര്‍ക്ക്ഷോപ്പ്‌ പണിഞ്ഞിട്ടില്ല.വര്‍ക്ക്ഷോപ്പ് നില്‍ക്കുന്ന സ്ഥലം സര്‍വേ നമ്പര്‍ 239/10/12 ല്‍ 8.09 ആര്‍ ആണ് അവിടെ ആണ് വര്‍ക്ക്ഷോപ്പ്‌ നില്‍ക്കുന്നതും ഈ സ്ഥലത്താണ് എ.ഐ.വൈ.എഫ് കൊടി കുത്തിയതും സമരം ചെയ്തതും ഈ സ്ഥലം ഡാറ്റ ബാങ്കില്‍ ഉള്‍പ്പെടാത്തത് ആണെന്ന് പത്തനാപുരം തഹസീല്‍ദാര്‍ പിന്നീട് പറയുകയും ചെയ്തു.എന്നിട്ടും റെവന്യൂ വകുപ്പ് ഭരിക്കുന്ന സി.പി.ഐക്കോ -എ.ഐ.വൈ.എഫിനൊ അത് മനസിലായില്ല എന്ന് വിശ്വസിക്കാന്‍ പ്രയാസം.

വിളക്കുടി ഗ്രാമപഞ്ചായത്ത് പരിധിയില്‍ കയ്യേറ്റങ്ങള്‍ ഒരുപാട് നടന്നിട്ടുണ്ട്.എന്നാല്‍ അന്ന് അതിനെല്ലാം ഒത്താശ ചെയ്തു കൊടുത്തവര്‍ ഒരു പാവം പ്രവാസി തന്‍റെ ഉപജീവനത്തിന് വേണ്ടി ഒരു പ്രസ്ഥാനം തുടങ്ങാന്‍ വന്നപ്പോള്‍ വര്‍ക്ക്ഷോപ്പിന്റെ പണികള്‍ തീരുംവരെ കാത്തിരുന്നിട്ടു കൊടി കുത്തി നിര്‍മ്മാണം തടയുകയായിരുന്നു.കൂടാതെ പ്രവാസി സുഗതനെ പ്രശ്നപരിഹാരം ഉണ്ടാക്കാമെന്ന് പറഞ്ഞു  നടത്തിച്ച ശേഷം കയ്യൊഴിഞ്ഞതാണ്  ആത്മഹത്യയിലേക്ക് നയിച്ചത്.
പ്രതി ചേര്‍ക്കപ്പെട്ട പ്രവര്‍ത്തകര്‍ക്ക് ജാമ്യം കിട്ടിയതിന് ആഹ്ലാദപ്രകടനം നടത്തി   എ.ഐ.വൈ.എഫ്  അപഹാസ്യരായിരുന്നു.

പ്രവാസി സുഗതന്റെ മരണത്തില്‍ കുറ്റാരോപിതരായവര്‍ തന്നെ കഴിഞ്ഞ ഏപ്രില്‍ ഒന്നിന്  അഞ്ചല്‍ കുരുവിക്കോണത്തു ബസും കാറും കൂട്ടിയിടിച്ചു എന്ന് പോസ്റ്റ് ഇടുകയും സോഷ്യല്‍ മീഡിയയില്‍ അത് അനേകര്‍ ഷെയര്‍ ചെയ്യുകയും ആ പോസ്റ്റ് വൈറല്‍ ആവുകയും ചെയ്തു.എന്നാല്‍ പുനലൂര്‍ ന്യൂസ് ഈ വിഷയം അന്വേഷിക്കുകയും വ്യാജവാര്‍ത്ത ആണെന്ന് മനസിലാക്കി അങ്ങനെ ഒരു സംഭവം നടന്നിട്ടില്ല എന്ന് വാര്‍ത്ത നല്‍കുകയും ചെയ്തു.
വ്യാജ വാര്‍ത്ത പരത്തിയവരെ സോഷ്യല്‍ മീഡിയയില്‍ ഉള്ള ചില എ.ഐ.വൈ,എഫ് -സി.പി.ഐ പ്രവര്‍ത്തകര്‍ ചോദ്യം ചെയ്യുകയും ഉത്തരവാദിത്വ സ്ഥാനംവഹിക്കുന്ന ഇവര്‍ യാതൊരു മടിയും കൂടാതെ ജനത്തെ തെറ്റിദ്ധരിപ്പിക്കുകയും ചോദ്യം ചെയ്തവരെ വിരട്ടുകയും ചെയ്യുന്നതാണ് പിന്നീട് കണ്ടത് തുടര്‍ന്ന് ശക്തമായ എതിര്‍പ്പ് വന്നതിനു ശേഷം പോസ്റ്റ്‌ പിന്‍വലിക്കുകയും ചെയ്തു.
ഇപ്പോള്‍ മനുഷ്യാവകാശ കമ്മീഷന്‍ മുന്‍പാകെ ജില്ല കലക്റ്റര്‍ തെറ്റായ വിവരം നല്‍കിയത് റെവന്യു വകുപ്പിലെ ഉന്നതരുടെയും സി.പി.എയെയുടെയും ശക്തമായ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ആണെന്നാണ് ലഭിക്കുന്ന സൂചനകള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.