''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

പ്രിയ എസ്റ്റേറ്റ് കൈയേറ്റം, സര്‍ക്കാര്‍ ബോര്‍ഡ് പുനഃസ്ഥാപിച്ചു കയ്യേറിയവര്‍ക്ക് എതിരെ നടപടി


പുനലൂര്‍: സര്‍ക്കാര്‍ ഏറ്റെടുത്ത അച്ചന്‍കോവില്‍ പ്രിയ എസ്റ്റേറ്റില്‍ റവന്യൂ ഉദ്യോഗസ്ഥര്‍ സ്ഥാപിച്ച ബോര്‍ഡ് നീക്കം ചെയ്ത ശേഷം ഭൂമി കൈയേറിയവര്‍ക്കെതിരെ കേസെടുക്കുമെന്ന് പുനലൂര്‍ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് എം.അനില്‍കുമാര്‍ അറിയിച്ചു. സംഭവുമായി ബന്ധപ്പെട്ട് പുനലൂര്‍ തഹസില്‍ദാര്‍ പി.ഗിരിഷ്‌കുമാര്‍ നല്‍കിയ പരാതിയിലാണ് നടപടി.
വ്യാഴാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. സി.പി.എം, സി.ഐ.ടി.യു നേതാക്കളായ എസ്.ജയമോഹന്‍, എസ്.ബിജു, സി.ചന്ദ്രന്‍, ആര്‍.പ്രദീപ് എന്നിവരുടെ നേതൃത്വത്തില്‍ എത്തിയ തോട്ടം തൊഴിലാളികളാണ് എസ്റ്റേറ്റില്‍ സ്ഥാപിച്ചിരുന്ന ബോര്‍ഡ് നീക്കം ചെയ്തത്. പിന്നീട് ഇവിടെ കൊടിനാട്ടുകയും തൊഴിലാളികള്‍ ലയങ്ങളില്‍ പ്രവേശിക്കുകയും ചെയ്തു.
സംഭവത്തില്‍ ജില്ലാ കളക്ടര്‍ക്കും സബ്കളക്ടര്‍ക്കും തഹസില്‍ദാര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ജില്ലാ കളക്ടറുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് തഹസില്‍ദാര്‍ പൊലീസില്‍ പരാതിപ്പെട്ടത്. കുളത്തൂപ്പുഴ സി.ഐ സുധീറിന്‍െറ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തിന്റെ സാന്നിദ്ധ്യത്തില്‍ തഹസില്‍ദാര്‍ പി.ഗിരിഷ്കുമാറും മറ്റ് ഉദ്യോഗസ്ഥരുടെ ചേര്‍ന് ന്കഴിഞ്ഞ ദിവസം പുതിയ ബോര്‍ഡ് എസ്റ്റേറ്റില്‍ സ്ഥാപിച്ചു. ഡെപ്യൂട്ടി തഹസില്‍ദാര്‍മാരായ സന്തോഷ്‌കുമാര്‍, രാജേന്ദ്രന്‍പിള്ള, ആര്യങ്കാവ് വില്ലേജ് ഓഫീസര്‍ പ്രദീപ്കുമാര്‍, അനില്‍കുമാര്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.