''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..


www.kripainverterups.com


''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

പു​ന​ലൂ​ര്‍-ചെ​ങ്കോ​ട്ട വഴി വേ​ളാ​ങ്ക​ണ്ണി​യി​ലേ​യ്ക്ക് ട്രെയിന്‍ സ​ര്‍​വീ​സ് ആ​രം​ഭി​ക്കു​മെന്ന് എം.​പി


പുനലൂര്‍: പു​ന​ലൂ​ര്‍-ചെ​ങ്കോ​ട്ട റെ​യി​ല്‍​പാ​ത​യി​ല്‍ കൂ​ടി വേ​ളാ​ങ്ക​ണ്ണി​യി​ലേ​യ്ക്ക് തീ​വ​ണ്ടി സ​ര്‍​വീ​സ് ആ​രം​ഭി​ക്കു​മെ​ന്ന് എ​ന്‍.​കെ. പ്രേ​മ​ച​ന്ദ്ര​ന്‍ എം​പി അ​റി​യി​ച്ചു. മ​ധു​ര​യി​ല്‍ എം​പിയു​ടെ ആ​വ​ശ്യ​പ്ര​കാ​രം റെ​യി​ല്‍​വേ ഡി​വി​ഷ​ണ​ന്‍ മാ​നേ​ജ​ര്‍ വി​ളി​ച്ചു ചേ​ര്‍​ത്ത യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​ന​മു​ണ്ടാ​യ​ത്.
എ​റ​ണാ​കു​ള​ത്ത് നി​ന്നും കൊ​ല്ലം-ചെ​ങ്കോ​ട്ട വ​ഴി ത്രി​ച്ചി​റാ​പ്പള്ളി വ​രെ​യു​ള​ള ട്രെ​യി​ന്‍ സ​ര്‍​വീ​സ് വേ​ളാ​ങ്ക​ണ്ണി വ​രെ നീ​ട്ട​ണ​മെ​ന്ന എ​ന്‍.​കെ.പ്രേ​മ​ച​ന്ദ്ര​ന്‍ എം​പി യു​ടെ നി​ര്‍​ദേശ​ത്തെ തു​ട​ര്‍​ന്നാ​ണ് പു​തി​യ തീ​വ​ണ്ടി​യു​ടെ തീ​രു​മാ​ന​മു​ണ്ടാ​യ​ത്. കൊ​ല്ല​ത്ത് നി​ന്നു വേ​ളാ​ങ്ക​ണ്ണി​ലേ​യ്ക്ക് തീ​വ​ണ്ടി സ​ര്‍​വീ​സ് ആ​രം​ഭി​ക്ക​ണ​മെ​ന്നു​ള​ള കൊ​ല്ലം നി​വാ​സി​ക​ളു​ടെ ദീ​ര്‍​ഘ​കാ​ല​മാ​യു​ള​ള ആ​വ​ശ്യ​മാ​ണ് സ​ഫ​ലീ​ക​രി​ക്കു​ന്ന​ത്.
ഇ​പ്പോ​ള്‍ പു​ന​ലൂ​ര്‍ വ​രെ സ​ര്‍​വീ​സ് ന​ട​ത്തു​ന്ന പാ​ല​രു​വി എ​ക്സ​പ്ര​സ് തി​രു​നെ​ല്‍​വേ​ലി വ​രെ ദീ​ര്‍​ഘി​പ്പി​ക്കു​മെ​ന്നും പു​ന​ലൂ​ര്‍ വ​രെ ഓ​ടു​ന്ന ര​ണ്ട് പാ​സ​ഞ്ച​ര്‍ തീ​വ​ണ്ടി​ക​ള്‍ തെ​ങ്കാ​ശി വ​രെ ദീ​ര്‍​ഘി​പ്പി​ക്കാ​നും നീ​ട്ടാ​നും യോ​ഗ​ത്തി​ല്‍ ധാ​ര​ണ​യാ​യി.
താ​ന്പ​രം എ​ക്സ്പ്ര​സ് എ​ഗ്മൂ​റി​ലേ​യ്ക്ക് നീ​ട്ടു​ക​യോ അ​ല്ലെ​ങ്കി​ല്‍ എ​ഗ്മൂ​റി​ലേ​യ്ക്കും ചെ​ന്നൈ സെ​ന്‍​ട്ര​ലി​ലേ​യ്ക്കും പു​തി​യ ട്രെ​യി​നു​ക​ള്‍ അ​നു​വ​ദി​ക്കു​ക​യോ ചെ​യ്യ​ണ​മെ​ന്ന എം.​പി യു​ടെ നി​ര്‍​ദ്ദേ​ശം റ​യി​ല്‍​വേ പ​രി​ഗ​ണി​ക്കും. കൂ​ടു​ത​ല്‍ തീ​വ​ണ്ടി​ക​ള്‍ പു​തി​യ​താ​യി അ​നു​വ​ദി​ക്ക​ണ​മെ​ന്ന എംപിയു​ടെ നി​ര്‍​ദ്ദേ​ശം ഘ​ട്ടം​ഘ​ട്ട​മാ​യി പ​രി​ഗ​ണി​ക്കു​മെ​ന്ന് റ​യി​ല്‍​വേ അ​ധി​കൃ​ത​ര്‍ ഉ​റ​പ്പു ന​ല്‍​കി.
ആ​ര്യ​ങ്കാ​വ് - ന്യൂ ​ആ​ര്യ​ങ്കാ​വ് - ക​ഴു​തു​രു​ട്ടി, ഇ​ട​പ്പാ​ള​യം എ​ന്നീ നാ​ലു സ്റ്റേ​ഷ​നു​ക​ള്‍ ആ​ര്യ​ങ്കാ​വ് പ​ഞ്ചാ​യ​ത്തി​ല്‍ ഉ​ണ്ടെ​ങ്കി​ലും എ​ക്സ​പ്ര​സ് ട്രെ​യി​നു​ക​ള്‍​ക്ക് സ്റ്റോ​പ്പ് ഉ​ണ്ടാ​യി​രു​ന്നി​ല്ല.
പ്ര​ദേ​ശ​ത്തി​ന്‍റെ വി​നോ​ദ​സ​ഞ്ചാ​ര വി​ക​സ​ന വാ​ണി​ജ്യ പ്രാ​ധാ​ന്യ​വും ഇ​ത​ര സ​വി​ശേ​ഷ​ത​ക​ളും ക​ണ​ക്കി​ലെ​ടു​ത്ത് ആ​ര്യ​ങ്കാ​വി​ല്‍ സ്റ്റോ​പ്പ് അ​നു​വ​ദി​ക്ക​ണ​മെ​ന്ന് എ​ന്‍.​കെ. പ്രേ​മ​ച​ന്ദ്ര​ന്‍ എം​പി ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ആ​ര്യ​ങ്കാ​വി​ല്‍ എ​ക്സ​പ്ര​സ് തീ​വ​ണ്ടി​ക​ള്‍​ക്ക് സ്റ്റോ​പ്പ് അ​നു​വ​ദി​ക്കും. താ​ന്പ​രം എ​ക്സ്പ്ര​സ് സ്പെഷ​ല്‍ ട്രെ​യി​ന്‍ എ​ന്ന​തുമാ​റി സാ​ധാ​ര​ണ സ​ര്‍​വീ​സ് ആ​രം​ഭി​ക്കു​ന്പോ​ള്‍ ആ​ര്യ​ങ്കാ​വി​ല്‍ സ്റ്റോ​പ്പ് അ​നു​വ​ദി​ക്കും.
പു​ന​ലൂ​ര്‍-ചെ​ങ്കോ​ട്ട പാ​ത​യു​ടെ വി​നോ​ദ സ​ഞ്ചാ​ര സാ​ദ്ധ്യ​ത​ക​ള്‍ വി​ല​യി​രു​ത്തി കേ​ര​ള​ത്തി​ല്‍ ആ​ദ്യ​മാ​യും രാ​ജ്യ​ത്ത് ര​ണ്ടാ​മ​താ​യും താ​ന്പ​രം എ​ക്സ്പ്ര​സി​ല്‍ പ​രീ​ക്ഷ​ണാ​ര്‍​ത്ഥം വി​സ്റ്റാ​ഗോ കോ​ച്ച്‌ സൗ​ക​ര്യം ഏ​ര്‍​പ്പെ​ടു​ത്തും. മേ​ല്‍​ക്കൂ​ര​യും ഇ​രു​വ​ശ​ങ്ങ​ളും പൂ​ര്‍​ണ​മാ​യും സു​താ​ര്യ​മാ​യ ഗ്ലാ​സ് കൊ​ണ്ട് നി​ര്‍​മി​ച്ച​തും 180 ഡി​ഗ്രി ക​റ​ങ്ങു​ന്ന പു​ഷ്ബാ​ക് സീ​റ്റു​ക​ളു​ള​ള പൂ​ര്‍​ണ​മാ​യും ശി​തീ​ക​രി​ച്ച സം​വി​ധാ​ന​മാ​ണ് കോ​ച്ചി​ലു​ള​ള​ത്.
പ​രീ​ക്ഷ​ണാ​ര്‍ഥം താ​ന്പ​രം എ​ക്സ്പ്ര​സി​ല്‍ ഘ​ടി​പ്പി​ക്കു​ന്ന കോ​ച്ചി​ന്‍റെ വ​രു​മാ​നം തൃ​പ്തി​ക​ര​മാ​ണെ​ങ്കി​ല്‍ കൂ​ടു​ത​ല്‍ കോ​ച്ചു​ക​ള്‍ ഘ​ടി​പ്പി​ക്കു​ക​യും കൂ​ടു​ത​ല്‍ ട്രെ​യി​നു​ക​ളി​ല്‍ വി​സ്റ്റാ​ഡോം കോ​ച്ച്‌ ഘ​ടി​പ്പി​ക്കു​വാ​നും തീ​രു​മാ​ന​മാ​യി.
ആ​ന്ധ്ര​യി​ലെ ഹി​ല്‍​സ്റ്റേ​ഷ​നാ​യ അ​ര​ഘ് വാ​ലി​യി​ലേ​യ്ക്കാ​ണ് ഇ​പ്പോ​ള്‍വി​സ്റ്റാഡോം കോ​ച്ചു​ക​ള്‍ സ​ര്‍​വ്വീ​സ് ന​ട​ത്തു​ന്ന​ത്. രാ​ജ്യാ​ന്ത​ര​നി​ല​വാ​ര​ത്തി​ലു​ള​ള അ​ത്യാ​ധു​നി​ക സൗ​ക​ര്യ​മു​ള​ള വി​സ്റ്റാ​ഡോം കോ​ച്ചു​ക​ള്‍ ഘ​ടി​പ്പി​ക്കാ​നു​ള​ള തീ​രു​മാ​നം കൊ​ല്ല​ത്തി​ന്‍റെ വി​നോ​ദ സ​ഞ്ചാ​ര വി​ക​സ​ന സാ​ദ്ധ്യ​ത​ക​ള്‍ വ​ര്‍​ദ്ധി​പ്പി​ക്കു​ന്ന​താ​ണ്.
ഒ​റ്റ​ക്ക​ല്‍, ഇ​ട​മ​ണ്‍, തെന്മ​ല അ​ടി​പ്പാ​ത​ക​ള്‍ വൃ​ത്തി​യാ​ക്കു​വാ​ന്‍ തീ​രു​മാ​ന​മാ​യി. ഫ​ണ്ട് ല​ഭ്യ​മാ​ക്കി​യാ​ല്‍ ക​ഴു​തു​രു​ട്ടി​യി​ല്‍ ന​ട​ക്കാ​നു​ള​ള മേ​ല്‍​പ്പാ​ലം നി​ര്‍​മ്മി​ക്കു​ന്ന​തി​ന് റെ​യി​ല്‍​വേ സ​ന്ന​ദ്ധ​മാ​ണെ​ന്നും യോ​ഗ​ത്തി​ല്‍ റ​യി​ല്‍​വേ അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.
ഇ​ട​പ്പാ​ള​യം സ്റ്റേ​ഷ​ന്‍റെ പൊ​ക്കം കൂ​ട്ടു​ന്ന​തി​ന് സാ​ങ്കേ​തി​ക ബു​ദ്ധി​മു​ട്ടു​ക​ള്‍ ഉ​ണ്ടെ​ന്നും 10 ഡി​ഗ്രി ച​രി​വു​ള​ള സ്റ്റേ​ഷ​നി​ലെ പ്ലാ​റ്റ്ഫോ​മി​ന്‍റെ പൊ​ക്കം വ​ര്‍​ദ്ധി​പ്പി​ക്കു​ന്ന​ത് സാ​ങ്കേ​തി​ക​മാ​യി നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ല്‍ സാ​ദ്ധ്യ​മ​ല്ലെ​ന്നും എ​ഞ്ചി​നീ​യ​റിം​ഗ് വി​ഭാ​ഗം യോ​ഗ​ത്തെ അ​റി​യി​ച്ചു. എ​ന്നാ​ല്‍ യാ​ത്ര​ക്കാ​ര്‍​ക്ക് തീ​വ​ണ്ടി​യി​ല്‍ നി​ന്നും ഇ​റ​ങ്ങാ​നും ക​യ​റാ​നു​മു​ള​ള ബു​ദ്ധി​മു​ട്ട് പ​രി​ഹ​രി​ക്കു​വാ​ന്‍ സം​വി​ധാ​നം അ​നി​വാ​ര്യ​മാ​ണെ​ന്ന എ​ന്‍.​കെ. പ്രേ​മ​ച​ന്ദ്ര​ന്‍ എംപിയു​ടെ ആ​വ​ശ്യ​ത്തെ തു​ട​ര്‍​ന്ന് ബ​ദ​ല്‍ സം​വി​ധാ​നം സ​ജ്ജ​മാ​ക്കാ​മെ​ന്ന് റെ​യി​ല്‍​വേ അ​ധി​കൃ​ത​ര്‍ ഉ​റ​പ്പു ന​ല്‍​കി.
ആ​ര്യ​ങ്കാ​വ് ചേ​ന​ഗി​രി സ​ബ്വേ അ​പ്രോ​ച്ച്‌ റോ​ഡി​ന്‍റെ നി​ര്‍​മാ​ണം മേ​യ് 15 ന് ​മു​ന്പ് പൂ​ര്‍​ത്തീ​ക​രി​ച്ച്‌ സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്കും. കു​ണ്ട​റ റെയി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍ നി​ര്‍​മി​ക്കു​ന്ന ഒ​ന്ന​ര കോ​ടി രൂ​പ ചി​ല​വി​ട്ടു​ള​ള ന​ട​ക്കാ​നു​ള​ള മേ​ല്‍​പ്പാ​ല​ത്തി​ന്‍റെ നി​ര്‍​മ്മാ​ണം ഡി​സം​ബ​ര്‍ 31 ന് ​മു​ന്പ് പൂ​ര്‍​ത്തീ​ക​രി​ക്കും. ടെ​ണ്ട​ര്‍ ന​ട​പ​ടി​ക​ള്‍ ഏ​പ്രി​ല്‍ മാ​സം ത​ന്നെ തീ​ര്‍​ക്കു​വാ​ന്‍ നി​ര്‍​ദ്ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ടെ​ന്ന് ഡിആ​ര്‍എം അ​റി​യി​ച്ചു.
മാ​ര്‍​ച്ച്‌് മാ​സ​ത്തി​ല്‍ പ​ണി ആ​രം​ഭി​ക്കു​വാ​നാ​ണ് തീ​രു​മാ​നി​ച്ചി​രു​ന്ന​തെ​ങ്കി​ലും രൂ​പ​ക​ല്പ​ന മൂ​ലം ഉ​ണ്ടാ​യ സാ​ങ്കേ​തി​ക ത​ട​സ്സം മൂ​ലം ഏ​പ്രി​ലി​ലേ​യ്ക്ക് നീ​ട്ടി​വെ​യ്ക്കേ​ണ്ടി വ​ന്ന​താ​യും യോ​ഗ​ത്തെ അ​റി​യി​ച്ചു.
കു​ണ്ട​റ​യി​ല്‍ പ​ണം കൊ​ടു​ത്ത് ഉ​പ​യോ​ഗി​ക്കാ​വു​ന്ന ശൗ​ചാ​ല​യം, സ​ര്‍​ക്കു​ലേ​റ്റിം​ഗ് ഏ​രി​യ വി​ക​സ​നം തു​ട​ങ്ങി വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ 2018 ഡി​സം​ബ​ര്‍ 31 ന് ​മു​ന്പ് പൂ​ര്‍​ത്തി​യാ​ക്കും. തീ​ര്‍​ഥാ​ട​ക​രു​ടെ തി​ര​ക്ക് ക​ണ​ക്കി​ലെ​ടു​ത്ത് പു​ന​ലൂ​രി​ല്‍ തീ​ര്‍​ഥാ​ട​ക​ര്‍​ക്ക് വി​ശ്ര​മി​ക്കു​വാ​നും കു​ളി​ക്കാ​നും മ​റ്റ് പ്രാ​ഥ​മി​ക ആ​വ​ശ്യ​ങ്ങ​ള്‍​ക്കു​ള​ള സൗ​ക​ര്യം ഒ​രു​ക്കു​ന്ന​തി​നാ​യി തീ​ര്‍​ഥാ​ട​ക​ര്‍​ക്കാ​യി പ്ര​ത്യേ​ക താ​വ​ളം നി​ര്‍​മി​ക്കും, ലാ​ന്‍റ് സ്കേ​പ്പ് ഉ​ള്‍​പ്പെ​ടെ സ​ര്‍​ക്കു​ലേ​റ്റിം​ഗ് ഏ​രി​യ വി​ക​സി​പ്പി​ക്കും ഇ​വ​യു​ടെ നി​ര്‍​മ്മാ​ണ പ്ര​വ​ര്‍​ത്തി​ക​ള്‍ 2018 ഡി​സം​ബ​ര്‍ 31 ന് ​മു​ന്പ പൂ​ര്‍​ത്തി​യാ​ക്കും.
പ​തി​മൂ​ന്ന് ക​ണ്ണ​റ പാ​ല​ത്തി​ന്‍റെ പു​ന​രു​ദ്ധാ​ര​ണം പ​ര​ന്പ​രാ​ഗ​ത പൈ​തൃ​ക സൗ​ന്ദ​ര്യം നി​ല​നി​ര്‍​ത്തി​യാ​ക​ണം എ​ന്ന് 2014 ല്‍ ​ചേ​ര്‍​ന്ന ഉ​ന്ന​ത​ത​ല യോ​ഗം തീ​രു​മാ​നി​ചെ​ങ്കി​ലും പാ​ല​ത്തി​ന്‍റെ മു​ഴു​വ​ന്‍ ഭാ​ഗ​വും ക​ല്ലു​പാ​കി രൂ​പ​ഭം​ഗി വീ​ണ്ടെ​ടു​ക്കാ​ന്‍ ക​ഴി​ഞ്ഞി​ട്ടി​ല്ല. സാ​ങ്കേ​തി​ക​വും സു​ര​ക്ഷി​ത​ത്വ​വും ക​ണ​ക്കി​ലെ​ടു​ത്ത് മു​ക​ള്‍ ഭാ​ഗ​ത്ത് ക​ല്ലു​പാ​കാ​ന്‍ ക​ഴി​യി​ല്ലെ​ന്നും എ​ന്നാ​ല്‍ എം​പിയു​ടെ ആ​വ​ശ്യം ക​ണ​ക്കി​ലെ​ടു​ത്ത് മ്യൂ​റ​ല്‍ പെ​യി​ന്‍റിം​ഗി​ലൂ​ടെ രൂ​പ​ഭം​ഗി വീ​ണ്ടെ​ടു​ക്കു​ന്ന പ്ര​വൃ​ത്തി ന​ട​പ്പി​ലാ​ക്കാ​മെ​ന്നും റെ​യി​ല്‍​വേ അ​ധി​കൃ​ത​ര്‍ ഉ​റ​പ്പു ന​ല്‍​കി.
വി​വി​ധ റ​യി​ല്‍​വേ റോ​ഡു​ക​ളു​ടെ പു​ന​രു​ദ്ധാ​ര​ണ​ത്തി​നാ​യി അ​നു​മ​തി​ക്ക് വ​ഴി ന​ല്‍​കു​ന്ന​തി​ന് റ​യി​ല്‍​വേ നി​ശ്ച​യി​ക്കു​ന്ന ഫീ​സ് ഈ​ടാ​ക്കു​ന്ന ച​ട്ട​ങ്ങ​ള്‍ ഒ​ഴി​വാ​ക്കാ​ന്‍ ക​ഴി​യി​ല്ലെ​ന്ന റെ​യി​ല്‍​വേ​യു​ടെ തീ​രു​മാ​നം ഉ​ന്ന​ത​ത​ല​ങ്ങ​ളി​ല്‍ പു​ന​പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്ക​ണ​മെ​ന്നും എ​ന്‍.​കെ. പ്രേ​മ​ച​ന്ദ്ര​ന്‍ എം​പി ആ​വ​ശ്യ​പ്പെ​ട്ടു.
തെന്മ​ല റെ​യി​ല്‍​വേ സ്റ്റേ​ഷ​നോ​ട് ചേ​ര്‍​ന്ന റെ​യി​ല്‍​വേ സ്ഥ​ല​ത്ത് പ​രി​സ്ഥി​തി സൗ​ഹൃ​ദ​മാ​യ വാ​ണി​ജ്യ സ​മു​ച്ച​യും നി​ര്‍​മ്മി​ക്ക​ണ​മെ​ന്ന എം​പിയു​ടെ ആ​വ​ശ്യം പ​ഠി​ച്ച്‌ നി​ര്‍​ദ്ദേ​ശം സ​മ​ര്‍​പ്പി​ക്കാ​ന്‍ റ​യി​ല്‍​വേ ലാ​ന്‍റ് ഡ​വ​ല​പ്പ്മെ​ന്‍റ് ഓ​ര്‍​ഗ​നൈ​സേ​ഷ​നെ ചു​മ​ത​ല​പ്പെ​ടു​ത്തി.
പു​ന​ലൂ​ര്‍ സ്റ്റേ​ഷ​നി​ല്‍ നി​ന്നും നാ​ല് കി​ലോ​മീ​റ്റ​ര്‍ മാ​ത്രം അ​ക​ലെ​യു​ള​ള ക​ല​യ​നാ​ട് സ്റ്റേ​ഷ​ന്‍റെ ഭൂ​മി​ശാ​സ്ത്ര​പ​ര​മാ​യ കി​ട​പ്പ​നു​സ​രി​ച്ച്‌ ഹാ​ള്‍​ട്ട് സ്റ്റേ​ഷ​ന്‍ അ​നു​വ​ദി​ക്കാ​ന്‍ സാ​ങ്കേ​തി​ക​മാ​യി ക​ഴി​യി​ല്ലെ​ന്നും പ​ത്ത് ഡി​ഗ്രി വ​ള​വും 1/16 ഗ്രേ​ഡി​യ​ന്‍റു​മു​ള​ള സ്ഥ​ല​ത്ത് ഹാ​ള്‍​ട്ട് സ്റ്റേ​ഷ​ന്‍ സാ​ങ്കേ​തി​ക​മാ​യി സാ​ദ്ധ്യ​മ​ല്ലെ​ന്ന റ​യി​ല്‍​വേ​യു​ടെ തീ​രു​മാ​നം പു​ന​പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും എ​ന്‍.​കെ. പ്രേ​മ​ച​ന്ദ്ര​ന്‍ എം​പി ആ​വ​ശ്യ​പ്പെ​ട്ടു.
യോ​ഗ​ത്തി​ല്‍ എ​ന്‍.​കെ. പ്രേ​മ​ച​ന്ദ്ര​ന്‍ എം​പി, മ​ധു​ര ഡി​വി​ഷ​ണ​ല്‍ മാ​നേ​ജ​ര്‍ നീ​നു ഇ​ട്ടി​യ​റ, എഡി​ആ​ര്‍​എം പി.​വി.​മു​ര​ളി​കൃ​ഷ​ണ, ഐ. ​പ്ര​ഭാ​ക​ര​ന്‍, പ്രേം​കു​മാ​ര്‍, സീ​നി​യ​ര്‍ ഡി​സി​എം ഇ. ​ഹ​രി​കൃ​ഷ്ണ​ന്‍, ഡെ​പ്യൂ​ട്ടി ചീ​ഫ് എ​ന്‍​ജി​നീ​യ​ര്‍ വി. ​ശ​ങ്ക​ര​നാ​രാ​യ​ണ​ന്‍, എ​സ്. തി​രു​മ​ലൈ​മ​ണി, ടി.​എ​ന്‍. ഉ​ത്ത​മ​നാ​ഥ​ന്‍, എ​സ്.​എം. യൂ​സ​ഫ്, കെ. ​ശ​ങ്ക​ര​രാ​ജ, റ​യി​ല്‍​വേ ക​ണ്‍​സ​ള്‍​ട്ടേ​റ്റീ​വ് ക​മ്മി​റ്റി അം​ഗം എം. ​നാ​സ​ര്‍​ഖാ​ന്‍, തെന്മ​ല മു​ന്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഉ​റു​കു​ന്ന് ശ​ശി​ധ​ര​ന്‍, ആ​ര്യ​ങ്കാ​വ് മു​ന്‍ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് മാ​ന്പ​ഴ​ത്ത​റ സ​ലിം, മു​ന്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗം തോ​മ​സ് മൈ​ക്കി​ള്‍, സ​നോ​ജ് ഇ​ട​പ്പാ​ള​യം എ​ന്നീ നേ​താ​ക്ക​ള്‍ പ​ങ്കെ​ടു​ത്തു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.