ഡെപ്യൂട്ടി ചീഫ് എന്‍ജിനിയര്‍ സൈനികന്റെ വീട് സന്ദര്‍ശിച്ചു


പുനലൂര്‍: സൈനികന്റെ വീടിന് നമ്പര്‍ നിഷേധിച്ച സംഭവത്തില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ തദ്ദേശ സ്വയംഭരണ ഡിപ്പാര്‍ട്ട്മെന്റിലെ ഡെപ്യൂട്ടി ചീഫ് എന്‍ജിനിയര്‍ അന്‍വര്‍ ഹുസൈന്‍, എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ ആശ എന്നിവരുടെ നേതൃത്വത്തിലുളള ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ചു. സൈനികന്റെ തുമ്പോട് വാര്‍ഡിലെ സ്ഥലവും വീടും സന്ദര്‍ശിച്ച സംഘം മാതാവിന്റെ മൊഴിയെടുത്തു. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.ടി.ജലീലിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നായിരുന്നു ഉദ്യോഗസ്ഥരുടെ സന്ദര്‍ശനം. സംഭവത്തില്‍ സൈനികന്‍ മന്ത്രിക്ക് പരാതി നല്‍കിയിരുന്നു.
ഇന്ന് തിരുവനന്തപുരത്തെ ഓഫീസില്‍ എത്തി ബന്ധപ്പെട്ട രേഖകള്‍ വാങ്ങണമെന്ന് ഉദ്യോഗസ്ഥര്‍ സൈനികന്റെ മാതാവിനെ അറിയിച്ചു. ഇത് പുനലൂര്‍ താലൂക്ക് ഓഫീസില്‍ ഹാജരാക്കിയ ശേഷം ലഭിക്കുന്ന പ്ലാനുമായി നഗരസഭയില്‍ എത്തണം. തുടര്‍ന്ന് പിഴ ഒടുക്കി പുതിയ വീട്ട് നമ്പര്‍ വാങ്ങണമെന്നും നിര്‍ദ്ദേശിച്ചു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.