ചുവപ്പണിഞ്ഞ് പുനലൂര്‍


പുനലൂര്‍:- പാര്‍ട്ടി കോണ്‍ഗ്രസിനോടനുബന്ധിച്ച് പുനലൂര്‍ മണ്ഡലത്തില്‍ പത്ത് ലോക്കല്‍ കമ്മിറ്റികളിലും 117 ബ്രാഞ്ച് കമ്മിറ്റികളിലും പ്രചരണ പരിപാടികള്‍ അന്തിമഘട്ടത്തിലാണ്.
പുനലൂര്‍ ടൗണിന് പുറമേ ലോക്കല്‍കമ്മിറ്റികളിലെ പ്രധാന കവലകളും ദേശീയപാതയോരങ്ങളും ചെങ്കൊടികൊണ്ട് ലങ്കരിച്ചുകഴിഞ്ഞു.
ടൗണുകള്‍ക്ക്പുറമേ ഗ്രാമവീഥികള്‍ പോലും ചെമ്പട്ട് അണിഞ്ഞു കഴിഞ്ഞു. പാര്‍ട്ടികോണ്‍ഗ്രസിന് വിഭവങ്ങള്‍ ഒരുക്കാനായി കൃഷിചെയ്തിരുന്ന ജൈവപച്ചക്കറികളുടെ വിളവെടുപ്പും ഹുണ്ടിക സ്വരൂപണവും അന്തിമഘട്ടത്തിലാണ്. 20ന് വൈകിട്ട് 3.30ന് കരവാളൂരില്‍ എത്തുന്ന ദേശീയ സെക്രട്ടേറിയറ്റംഗം പന്ന്യന്‍ രവീന്ദ്രന്‍ ഹുണ്ടികയിലൂടെ പഞ്ചായത്തുതലത്തില്‍ സ്വരൂപിച്ച തുക ഏറ്റുവാങ്ങും. തുടര്‍ന്ന് പുനലൂര്‍, തെന്മല, കഴുതുരുട്ടി എന്നീ പ്രദേശങ്ങളിലെ ലോക്കല്‍കമ്മിറ്റികളിലെ പാര്‍ട്ടി അംഗങ്ങളില്‍ നിന്നും സ്വരൂപിച്ച പണം ഏറ്റുവാങ്ങും.
എഐവൈഎഫ്, മഹിളാസംഘം, ബികെഎംയു, എഐഎസ്എഫ്, കിസാന്‍സഭ അടക്കമുള്ള ബഹുജന സംഘടനകളുടെ നേതൃത്വത്തിലും മണ്ഡലത്തില്‍ പ്രചരണ പ്രവര്‍ത്തനം ഊര്‍ജ്ജിതമായിക്കഴിഞ്ഞു.
തെന്മലവാലി എസ്റ്റേറ്റ് വര്‍ക്കേഴ്‌സ് യൂണിയന്റെ (എഐടിയുസി) നേതൃത്വത്തില്‍ അമ്പനാട്, നെടുമ്പാറ, പൂന്തോട്ടം തുടങ്ങിയ പ്രദേശങ്ങളിലും പ്രവര്‍ത്തനംഊര്‍ജ്ജിതപ്പെടുത്തിയിരിക്കുകയാണ്. തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് പുറമേ കെട്ടിടനിര്‍മ്മാണ തൊഴിലാളികളും പാര്‍ട്ടികോണ്‍ഗ്രസ് ഒരു ചരിത്രസംഭവമാക്കി മാറ്റുന്നതിനുള്ള ശക്തമായ പ്രചരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്.
മണ്ഡലത്തിലെ പത്ത് ലോക്കല്‍കമ്മിറ്റികളില്‍ നിന്നുള്ള രണ്ടായിരം പുരുഷ-വനിത റെഡ്‌വോളന്റിയര്‍മാരുടെ പരിശീലനം ഏകദേശം പൂര്‍ത്തിയായിക്കഴിഞ്ഞു. 22ന് വൈകിട്ട് മൂന്നിന് തെന്മല പഞ്ചായത്തിലെ മൂന്ന് ലോക്കല്‍ കമ്മിറ്റികളിലെ പരിശീലനം സിദ്ധിച്ച റെഡ്‌വോളന്റിയര്‍മാര്‍ മാര്‍ച്ച് നടത്തും. ഇടമണ്‍ സത്രം ജംഗ്ഷനില്‍ നിന്നാരംഭിക്കുന്ന മാര്‍ച്ച് ഇടമണ്‍ 34-ല്‍ സമാപിക്കും. തുടര്‍ന്ന് ചേരുന്ന യോഗം സത്യന്‍ മൊകേരി ഉദ്ഘാടനം ചെയ്യും.
നഗരസഭാ അതിര്‍ത്തിയിലെ മൂന്ന് ലോക്കല്‍കമ്മിറ്റിയിലെ റെഡ്‌വോളന്റിയര്‍ മാര്‍ച്ച് 25ന് രാവിലെ ഒമ്പതിന് പുനലൂര്‍ ടൗണില്‍ നടക്കും. 10ന് പുനലൂരില്‍ എത്തുന്ന പതാകജാഥയ്ക്ക് ഉജ്ജ്വലവരവേല്‍പ്പ് നല്‍കും. തുടര്‍ന്ന് ചേരുന്ന സമ്മേളനം സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.