സി.പി.ഐ പതാക ജാഥക്ക് പുനലൂരില്‍ ഉജ്ജ്വല വരവേല്‍പ്പ്


പുനലൂര്‍‌: സി.പി.ഐ 23-ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി കയ്യൂരില്‍ നിന്നെത്തിയ പതാക ജാഥക്ക് പുനലൂരില്‍ ഊഷ്മള വരവേല്‍പ്പ് നല്‍കി. ബിനോയ് വിശ്വം നയിച്ച ജാഥയെ പവര്‍ ഹൗസ് ജംഗ്ഷല്‍ നിന്ന് ബാന്‍ഡ് മേളത്തിന്റെയും റെഡ് വാളന്റിയര്‍മാരുടെയും അകമ്ബടിയോടെ സ്വീകരിച്ച്‌ ചെമ്മന്തൂര്‍ കെ. കൃഷ്ണപിളള സാംസ്കാരിക നിലയത്തില്‍ എത്തിച്ചു. തുടര്‍ന്ന് ചേര്‍ന്ന സ്വീകരണ യോഗം സംസ്ഥാന സെക്രട്ടറി കാനംരാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സമിതി അംഗം പി.എസ്. സുപാല്‍ അദ്ധ്യക്ഷത വഹിച്ചു. മന്ത്രി കെ. രാജു, ജാഥാംഗങ്ങളായ എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറി കെ.പി. രാജേന്ദ്രന്‍, പി. വസന്തം. പി.പി. സുനീര്‍, മകേഷ് കക്കത്ത്, ചാമുണ്ടി, എസ്. സന്തോഷ്‌കുമാര്‍, ജില്ലാ എക്സി.കമ്മിറ്റി അംഗം എം. സലിം, മണ്ഡലം സെക്രട്ടറിമാരായ സി. അജയപ്രസാദ്, ലിജുജമാല്‍, സംഘാടക സമിതി ഭാരവാഹികളായ ജോബോയ് പേരേര, കെ. രാധാകൃഷ്ണന്‍, വി.പി.ഉണ്ണികൃഷ്ണന്‍, കെ.എന്‍. വാസവന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
സ്വീകരണ ചടങ്ങിന് മുന്നോടിയായി പുനലൂര്‍ മുനിസിപ്പല്‍ അതിര്‍ത്തിയിലെ ലോക്കല്‍ കമ്മിറ്റികളില്‍ നിന്ന് പരിശീലനം സിദ്ധിച്ച പുരുഷ - വനിതാ റെഡ് വാളന്റിയര്‍മാരുടെ റൂട്ട് മാര്‍ച്ച്‌ നടന്നു. പവര്‍ ഹൗസ് ജംഗ്ഷനില്‍ നിന്നാരംഭിച്ച മാര്‍ച്ചിന്റെ ക്യാപ്ടന്‍ അനൂപ് പി.ഉമ്മന് പതാക കൈമാറി മന്ത്രി കെ. രാജു മാര്‍ച്ച്‌ ഉദ്ഘാടനം ചെയ്തു. ടൗണ്‍ ചുറ്റി മാര്‍ച്ച്‌ സ്വീകരണ വേദിയില്‍ എത്തിയപ്പോള്‍ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ സല്യൂട്ട് സ്വീകരിച്ചു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ ജാഥാ ക്യാപ്ടനെ ഹാരമണിയിച്ചു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.