താലൂക്ക് ആശുപത്രിയിലെ പത്തുനില മന്ദിരം നിർമ്മാണം എല്ലാ തടസ്സങ്ങള്‍ നീക്കണമെന്നു അധികൃതര്‍


പുനലൂർ: താലൂക്ക് ആശുപത്രിയിലെ പത്തുനില മന്ദിരം നിർമാണം 500 ദിവസത്തിനുള്ളിൽ പൂർത്തിയാക്കണമെന്ന സർക്കാർ നിർദേശം പാലിക്കുന്നതിനായി എല്ലാ തടസ്സങ്ങളും നീക്കണമെന്നു നഗരസഭാ അധ്യക്ഷൻ എം.എ.രാജഗോപാൽ, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.ആർ.ഷാഹിർഷ എന്നിവർ ആവശ്യപ്പെട്ടു. സ്ഥലം സന്ദർശിച്ചു നിർമാണ പുരോഗതി വിലയിരുത്തുകയായിരുന്നു.
68 കോടി രൂപ മുടക്കി നിർമിക്കുന്ന കെട്ടിടത്തിന്റെ പണി പലവിധ കാരണങ്ങളാൽ മുടങ്ങി. നിലവിലെ ആശുപത്രി കെട്ടിടങ്ങൾക്ക് പിന്നിൽ നടക്കുന്ന നിർമാണത്തിന്റെ മൺവേലകൾ പുരോഗമിക്കുകയാണ്. പൈലിങ് തുടരുന്നു. ഇവിടെ നിന്നു മോർച്ചറി മന്ദിരം പൊളിച്ചു. പ്രസവ വാർഡ് മന്ദിരവും പൊളിക്കും. റവന്യു, ജിയോളജി വിഭാഗങ്ങളുടെ വ്യവസ്ഥകൾ പാലിച്ച് മണ്ണു നീക്കം ചെയ്തു. ഇതിനിടെ മന്ദിരം നിർമാണത്തെയും ആശുപത്രി വികസന പ്രവർത്തനങ്ങളെയും ചിലർ തടസ്സപ്പെടുത്തുകയാണെന്ന് സംഘം ആരോപിച്ചു.
കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ബോർഡിൽ (കിഫ്ബി) നിന്നു കഴിഞ്ഞ ബജറ്റിൽ അനുവദിച്ച 68 കോടി രൂപ വിനിയോഗിച്ചാണ് സമുച്ചയം നിർമിക്കുന്നത്. കിഫ്ബിയിൽ നിന്നുള്ള പണം കൊണ്ടു സംസ്ഥാനത്തുതന്നെ ആദ്യമായി ആരംഭിക്കുന്ന പ്രോജക്ടുകളിലൊന്നാണിത്. തമിഴ്‌നാട്ടിലെ മധുര ആസ്ഥാനമായി പ്രവർത്തിക്കുന്ന തുളസി കൺസ്ട്രക്‌ഷൻസാണ് നിർമാണക്കരാർ എടുത്തിരിക്കുന്നത്.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.