കലയനാട് വി.ഒ.യു.പി സ്‌കൂളിലെ വിദ്യാഭ്യാസ ഗ്രാമസഭ മന്ത്രി കെ.രാജു ഉദ്ഘാടനം ചെയ്തു


പുനലൂർ:കലയനാട് വി.ഒ.യു.പി സ്‌കൂളിലെ വിദ്യാഭ്യാസ ഗ്രാമസഭ മന്ത്രി കെ.രാജു ഉദ്ഘാടനം ചെയ്തു. അക്കാദമിക പ്രവർത്തനങ്ങളുടെ നിലവാരം രാജ്യാന്തര തലത്തിലേക്ക് ഉയർത്തുന്നതിന്റെ ഒന്നാം ഘട്ട പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടാണു നയരേഖ പ്രകാശനം. 10 മേഖലകളുമായി ബന്ധപ്പെട്ടു നയരേഖകൾ പ്രകാശനം ചെയ്തു. പദ്ധതി പ്രകാരം ഓരോ വർഷവും സോഷ്യൽ ഓഡിറ്റിങ് നടത്തും. മൂന്നാം വർഷം വീണ്ടും വിദ്യാഭ്യാസ ഗ്രാമസഭ വിളിച്ചുചേർത്തു കുട്ടികളുടെ അക്കാദമിക നിലവാരത്തിന്റെ തത്സമയ പ്രകടനവും വിലയിരുത്തലും വിദ്യാഭ്യാസ വിദഗ്ധരുടെ മേൽനോട്ടത്തിൽ ക്രമീകരിക്കും.
പിന്നിട്ട വർഷങ്ങളിൽ നൂതനമായ അക്കാദമിക പ്രവർത്തനങ്ങൾ ആവിഷ്‌കരിച്ചതിന്റെ ഭാഗമായി സർവശിക്ഷ അഭിയാന്റെ ദേശീയ സെമിനാറിൽ സ്‌കൂൾ പ്രബന്ധം അവതരിപ്പിച്ചിരുന്നു. ഈ സ്‌കൂൾ നടത്തിയ പല പ്രവർത്തനങ്ങളും സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ കൗൺസിൽ പഠനവിധേയമാക്കിക്കൊണ്ടിരിക്കുകയാണ്. സ്‌കൂൾ ലോക്കൽ മാനേജർ റവ. പി.ഫിലിപ്പ്, വാർഡ് കൗൺസിലർ യമുന സുന്ദരേശൻ, മുൻ വാർഡ് കൗൺസിലർമാരായ എസ്.രാജേന്ദ്രൻ നായർ, എൻ. സുന്ദരേശൻ, വി.പി.ഉണ്ണിക്കൃഷ്ണൻ, സ്‌കൂൾ പിടിഎ പ്രസിഡന്റ് ജിജി ബാബു, ഹെഡ്മാസ്റ്റർ ബിജു കെ.തോമസ്, എസ്ആർജി കൺവീനർ രജീഷ് വിൻസന്റ് എന്നിവർ പ്രസംഗിച്ചു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.