പുനലൂര്‍ കെ.എസ്.ആര്‍.ടി.സി ഗ്രൗണ്ട് ടൈൽ പാകുന്നതിനായി 23 മുതൽ ഡിപ്പോ താൽക്കാലികമായി അടയ്ക്കും


പുനലൂർ: ട്രാൻസ്പോർട്ട് ഡിപ്പോയുടെ ഗ്രൗണ്ട് ടൈൽ പാകുന്നതിനായി 23 മുതൽ ഡിപ്പോ താൽക്കാലികമായി അടയ്ക്കും. ഡിപ്പോയിലെ എല്ലാ ഓർഡിനറി ബസുകളും ചെമ്മന്തൂർ മുനിസിപ്പൽ ബസ് സ്റ്റാൻഡിൽ പോകണമെന്നാണ് നിർദേശിച്ചിരിക്കുന്നത്. കൊല്ലം ഭാഗത്തുനിന്നു വരുന്ന ഫാസ്റ്റ് പാസഞ്ചർ അടക്കമുള്ള എല്ലാ സർവീസുകളും ചെമ്മന്തൂർ ബസ് സ്റ്റാൻഡിൽ യാത്ര അവസാനിപ്പിക്കണം. തിരുവനന്തപുരത്തു നിന്നു വടക്കൻ ജില്ലകളിലേക്കുള്ള സർവീസുകൾ പുനലൂർ ഡിപ്പോ അങ്കണത്തിൽ റോഡരികിൽ നിർത്തി യാത്രക്കാരെ ഇറക്കുകയും കയറ്റുകയും ചെയ്യണം. കൊല്ലത്തുനിന്നും വടക്കൻ ജില്ലകളിൽ നിന്നും എത്തുന്ന തമിഴ്‌നാട്ടിലേക്കു പോകേണ്ട അന്തർസംസ്ഥാന പെർമിറ്റുള്ള ബസുകൾ ഡിപ്പോയുടെ മുൻഭാഗം വഴി പോകണം.
എന്നാൽ ഡിപ്പോയുടെ മുന്നിൽ ബസ് തിരിക്കുന്നതിനു സൗകര്യമില്ലാത്തതു പ്രശ്‌നമാകും. തമിഴ്‌നാട്ടിൽ നിന്നു വരുന്ന എസ്ഇടിസി ബസുകളും പുനലൂർ ഡിപ്പോയിൽ കയറാതെ ഡിപ്പോയ്ക്കു സമീപം യാത്രക്കാരെ ഇറക്കി പോകേണ്ടതാണ്. ഡിപ്പോയുടെ ഗ്രൗണ്ട് തകർന്നുകിടക്കുകയാണ്. ഒന്നരക്കോടി രൂപ മുടക്കിയാണ് ഡിപ്പോ ഗ്രൗണ്ട് ഇന്റർലോക്ക് ടൈൽ പാകുന്നത്. സ്ഥലം എംഎൽഎ കൂടിയായ മന്ത്രി കെ.രാജുവിന്റെ ഫണ്ടിൽ നിന്നാണ് പണം അനുവദിച്ചത്. ടൈൽ പാകാൻ രണ്ടാഴ്ചയിലധികം വേണ്ടിവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദിവസവും നൂറുകണക്കിനു ബസ് സർവീസുകൾ കടന്നുപോകുന്ന ഡിപ്പോയുടെ പ്രവർത്തനം മാറുമ്പോൾ പുനലൂർ ടൗൺ കൂടുതൽ ഗതാഗതക്കുരുക്കിലാകുമോ എന്ന ആശങ്കയുണ്ട്.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.