
പുനലൂർ കെ. എസ്. ആര്. ടി സി ഡിപ്പോയിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പെരുമ്പാമ്പിന്റെ വിഹാര കേന്ദ്രമായി മാറുന്നു. ഓരോ നിമിഷവും ജീവൻ ഭയന്നാണ് അവിടുത്തെ മെക്കാനിക്കൽ വിഭാഗം ജീവനക്കാർ ജോലി ചെയ്യുന്നത്. മിക്ക ദിവസങ്ങളിലും ഡിപ്പോയിലും പരിസരങ്ങളിലുമായി ഉഗ്രവിഷമുള്ള പാമ്പുകളെയും പെരുമ്പാമ്പുകളെയും പിടികൂടുകയാണ്. കെ. എസ്. ആര്. ടി സി ഗ്യാരേജിലും, പമ്പിനടുത്തും, പഴയ കെട്ടിടത്തിലും പാമ്പുകള്‍ നിത്യ കാഴ്ചയാണ്. സമീപത്തെ കല്ലടയാറ്റിലൂടെയും വെട്ടിപ്പുഴ തോട്ടിലൂടെയുമാണ് പാമ്പുകള്‍ ഡിപ്പോയിലെത്തുന്നത്.
കല്ലടയാറിന്റെയും തോടിന്റെയും വശത്തെ കാട്ടുപടര്‍പ്പുകളും മാലിന്യങ്ങളും നീക്കം ചെയ്ത് വലിയ മതില് നിര്‍മ്മിച്ചാല്‍ ഇഴജെന്തുക്കളുടെ ശല്യം കുറയ്ക്കാം എന്ന് ജീവനക്കാര്‍ ആവശ്യപ്പെടുന്നു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ