''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..
''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

കെ.എസ്.ആര്‍.ടി.സി ഡിപ്പോ ചെമ്മന്തൂരില്‍, ജനം നെട്ടോട്ടമോടി


മാധ്യമങ്ങളിലൂടെ ജനത്തെ അറിയിക്കാതെ സുപ്രഭാതത്തില്‍ കെ.എസ്.ആര്‍.ടി.സി. ഡിപ്പോ ചെമ്മന്തൂരിലേക്ക് മാറ്റിയത് ജനത്തെ നെട്ടോട്ടമോടിച്ചു. പുനലൂര്‍ ഡിപ്പോയില്‍ നവീകരണപ്രവൃത്തികള്‍ ആരംഭിച്ചതിനെത്തുടര്‍ന്ന് തിങ്കളാഴ്ചയാണ് ഡിപ്പോയുടെ പ്രവര്‍ത്തനം ചെമ്മന്തൂരിലെ സ്വകാര്യ ബസ് സ്റ്റാന്‍ഡിലേക്ക് മാറ്റിയത്.

എന്നാല്‍ ഇക്കാര്യം ആളുകള്‍ അറിഞ്ഞില്ല. യാത്രക്കാര്‍ പതിവുപോലെ വെട്ടിപ്പുഴയിലെ ഡിപ്പോയില്‍ എത്തിയെങ്കിലും ഇവിടെ ബസുണ്ടായിരുന്നില്ല. കടകളിലും മറ്റും തിരക്കി വിവരമറിഞ്ഞ യാത്രക്കാര്‍ ഒന്നരക്കിലോമീറ്റര്‍ സഞ്ചരിച്ച്‌ ചെമ്മന്തൂരിലെത്തേണ്ടിവന്നു. എ.ടി.ഒ. അവധിയിലായതുമൂലമാണ് അറിയിപ്പ് നല്‍കാന്‍ കഴിയാതിരുന്നതെന്നാണ് കെ.എസ്.ആര്‍.ടി.സി. അധികൃതരുടെ വിശദീകരണം.

നിലവില്‍ അഞ്ചല്‍, പത്തനാപുരം, തെന്മല ഭാഗങ്ങളില്‍നിന്നുള്ള ബസുകള്‍ ചെമ്മന്തൂരില്‍ സര്‍വീസ് അവസാനിപ്പിക്കും. എന്നാല്‍ കൊല്ലത്തുനിന്ന് വരുന്ന വാഹനങ്ങള്‍ ചെമ്മന്തൂരില്‍ സര്‍വീസ് അവസാനിപ്പിക്കുന്നതിനാല്‍ പട്ടണത്തിലേക്ക് വരേണ്ട യാത്രക്കാര്‍ വെട്ടിലാകും. ജീവനക്കാര്‍ ഒപ്പിടേണ്ടതും പണം അടയ്‌ക്കേണ്ടതുമെല്ലാം വെട്ടിപ്പുഴയിലെ ഡിപ്പോ ഓഫീസില്‍ത്തന്നെയാണ്.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.