കെ.എസ്.ആര്‍.ടി.സി.യുടെ പുനലൂര്‍ ഡിപ്പോ പുനരുദ്ധരിക്കുന്ന പ്രവൃത്തികള്‍ ആരംഭിച്ചു


പുനലൂര്‍ : കെ.എസ്.ആര്‍.ടി.സി.യുടെ പുനലൂര്‍ ഡിപ്പോ പുനരുദ്ധരിക്കുന്ന പ്രവൃത്തികള്‍ തുടങ്ങി. സ്ഥലം എം.എല്‍.എ.യായ മന്ത്രി കെ.രാജുവിന്റെ ആസ്ഥിവികസന നിധിയില്‍നിന്ന അനുവദിച്ച 1.60 കോടി രൂപ കൊണ്ടാണ് നവീകരണപ്രവൃത്തികള്‍ നടത്തുന്നത്. ഡിപ്പോയുടെ യാര്‍ഡില്‍ ഇന്റര്‍ലോക്ക് കട്ടകള്‍ പാകുന്നതിനുള്ള മണ്‍വേലകള്‍ ആരംഭിച്ചു. ഇതേത്തുടര്‍ന്ന് ഡിപ്പോ തിങ്കളാഴ്ചമുതല്‍ ചെമ്മന്തൂരിലെ സ്വകാര്യ ബസ് സ്റ്റാന്‍ഡിലേക്ക് മാറ്റി. ഓഫീസ് വെട്ടിപ്പുഴയിലെ ആസ്ഥാനമന്ദിരത്തില്‍ പ്രവര്‍ത്തിക്കും.
ഡിപ്പോയുടെ തകര്‍ന്നുകിടക്കുന്ന യാര്‍ഡ് ഉയര്‍ത്തി തറയോട് പാകുന്നതാണ് പ്രധാന പ്രവൃത്തി. 10 സെന്റിമീറ്റര്‍ ഉയരത്തിലുള്ള തറയോടാണ് യാര്‍ഡില്‍ പാകുന്നത്. 3500 ചതുരശ്രമീറ്റര്‍ വിസ്തൃതിയില്‍ തറയോട് പാകും. 80 ലക്ഷം രൂപയാണ് ഇതിന് അനുവദിച്ചത്. മരാമത്തുവകുപ്പിന്റെ കെട്ടിടവിഭാഗമാണ് പ്രവൃത്തി നടപ്പാക്കുന്നത്. രണ്ടുമാസമാണ് തറയോട് പാകാന്‍ അനുവദിച്ചിട്ടുള്ള സമയം. എന്നാല്‍ ഈ കാലാവധിക്കുള്ളില്‍ത്തന്നെ പരമാവധി വേഗത്തില്‍ പ്രവൃത്തി പൂര്‍ത്തിയാക്കാനാണ് ശ്രമമെന്ന് മരാമത്ത് വകുപ്പ് അധികൃതര്‍ പറഞ്ഞു.
ഇതിനു പുറമേ നിലവിലെ കെട്ടിടത്തിനു മുകളില്‍ വിശ്രമകേന്ദ്രം സജ്ജമാക്കുന്നതിനുള്ള പ്രവൃത്തിയും ഉടന്‍ ആരംഭിക്കും. ഇതിനായി 80 ലക്ഷം രൂപയാണ് അനുവദിച്ചിട്ടുള്ളത്. സ്ത്രീകളായ യാത്രക്കാര്‍ക്ക് മുന്‍ഗണന നല്‍കിക്കൊണ്ടാണ് ഇവിടെ വിശ്രമകേന്ദ്രം ഒരുക്കുന്നത്.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.