''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

കെ.​എ​സ്‌.ആ​ര്‍​.ടി​.സി​യു​ടെ പു​തി​യ ബ​സു​ക​ള്‍ യാ​ത്ര​ക്കാ​ര്‍ ഒ​ഴി​വാ​ക്കു​ന്നു


പു​ന​ലൂ​ര്‍: പു​തി​യ രൂ​പ​ഭാ​വ​ങ്ങ​ളോ​ടെ കെ.​എ​സ്‌.ആ​ര്‍​.ടി​.സി പു​റ​ത്തി​റ​ക്കു​ന്ന ഭാ​ര​ത് സ്റ്റേ​ജ്-4 (ബി​എ​സ്-4) നി​ല​വാ​ര​ത്തി​ലു​ള്ള ബ​സു​ക​ള്‍ യാ​ത്ര​ക്കാ​ര്‍ ഒ​ഴി​വാ​ക്കു​ന്നു. ദീ​ര്‍​ഘ​ദൂ​ര യാ​ത്ര​ക്കാ​ര്‍​ക്ക് ഇ​വ അ​നു​യോ​ജ്യ​മ​ല്ലെ​ന്ന കാ​ര​ണ​ത്താ​ലാ​ണ് ഭൂ​രി​ഭാ​ഗം യാ​ത്ര​ക്കാ​രും ഇ​ത്ത​രം ബ​സു​ക​ളെ ഒ​ഴി​വാ​ക്കു​ന്ന​ത്.
മു​ന്പ് യാ​ത്ര​ക്കാ​രു​ടെ ഇ​ഷ്ടാ​നു​സ​ര​ണം ഉ​യ​ര്‍​ത്തു​ക​യും താ​ഴ്ത്തു​ക​യും ചെ​യ്യാ​വു​ന്ന ഷ​ട്ട​റു​ക​ളാ​യി​രു​ന്നു ഫാ​സ്റ്റ് പാ​സ​ഞ്ച​ര്‍, സൂ​പ്പ​ര്‍ ഫാ​സ്റ്റ്, എ​ക്സ്പ്ര​സ് എ​ന്നീ ത​ര​ത്തി​ലു​ള്ള ബ​സു​ക​ളി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​ത്. എ​ന്നാ​ല്‍ ഇ​പ്പോ​ള്‍ ഇ​വ​യ്ക്ക് പ​ക​രം സൈ​ഡ് ഗ്ലാ​സു​ക​ളാ​ണ് ബ​സു​ക​ളി​ല്‍ ഉ​പ​യോ​ഗി​ക്കു​ന്ന​ത്. പു​റ​ത്തു​നി​ന്ന​ടി​ക്കു​ന്ന ക​ടു​ത്ത ചൂ​ട് യാ​ത്ര​ക്കാ​രെ ഏ​റെ വ​ല​യ്ക്കു​ന്നു.
എ​ന്നാ​ല്‍ ഡീ​ല​ക്സ് ബ​സു​ക​ളി​ല്‍ ഇ​ത്ത​രം ഗ്ലാ​സു​ക​ള്‍ ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ടെ​ങ്കി​ലും യ​ഥേ​ഷ്ടം നീ​ക്കാ​വു​ന്ന ക​ര്‍​ട്ട​നു​ക​ള്‍ കൂ​ടി ഉ​ള്‍​വ​ശ​ത്തു​ണ്ട്. തെ​ക്ക​ന്‍ കേ​ര​ള​ത്തി​ല്‍ നി​ന്നും വ​ട​ക്ക​ന്‍ ജി​ല്ല​ക​ളി​ലേ​ക്ക് സ​ര്‍​വീ​സ് ന​ട​ത്തു​ന്ന സ്വ​കാ​ര്യ ബ​സു​ക​ളി​ലും ഗ്ലാ​സി​നോ​ടൊ​പ്പം ക​ര്‍​ട്ട​നും നി​ല​വി​ലു​ണ്ട്.
കൂ​ടാ​തെ ഇ​വ​യെ​ല്ലാം സെ​മി സ്ലീ​പ്പ​ര്‍ നി​ല​വാ​ര​ത്തി​ലു​ള്ള​വ​യും എ​യ​ര്‍ ക​ണ്ടീ​ഷ​ന്‍ ചെ​യ്ത​വ​യു​മാ​ണ്. അ​തി​നാ​ല്‍ യാ​ത്ര​ക്കാ​രി​ല്‍ ഭൂ​രി​ഭാ​ഗ​വും ഇ​ത്ത​രം ബ​സു​ക​ളെ​യാ​ണ് ദീ​ര്‍​ഘ​ദൂ​ര​യാ​ത്ര​യ്ക്കാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ഇ​പ്പോ​ള്‍ പു​റ​ത്തി​റ​ങ്ങു​ന്ന ബി​എ​സ്-4 മോ​ഡ​ല്‍ ബ​സു​ക​ള്‍​ക്ക് ല​ഗേ​ജ് കാ​രി​യ​റു​ക​ളോ അ​തോ​ടൊ​പ്പ​മു​ള്ള ഗോ​വ​ണി​ക​ളോ ഇ​ല്ല. ഈ ​ബ​സു​ക​ളു​ടെ മു​ക​ളി​ല്‍ ച​ര​ക്കു​ക​യ​റ്റി​ക്കൊ​ണ്ടു​വ​രു​ന്ന​തി​നെ സാ​ര​മാ​യി ബാ​ധി​ച്ചി​ട്ടു​ണ്ട്.
മൊ​ത്ത​വ്യാ​പാ​രി​ക​ളി​ല്‍ നി​ന്നും പ​ല വി​ധ​ത്തി​ലു​ള്ള സാ​ധ​ന​സാ​മ​ഗ്രി​ക​ളും പ്ലാ​സ്റ്റി​ക് നി​ര്‍​മി​ക വ​സ്തു​ക്ക​ളും വാ​ങ്ങി ബ​സു​ക​ളു​ടെ മു​ക​ളി​ലി​ട്ട് വി​വി​ധ സ്ഥ​ല​ങ്ങ​ളി​ല്‍ കൊ​ണ്ടു​പോ​യി​രു​ന്ന വ്യാ​പാ​രി​ക​ളെ​യും ഇ​ത് ബാ​ധി​ച്ചി​ട്ടു​ണ്ട്. വ്യാ​പാ​രി​ക​ളി​ല്‍ പ​ല​രും ഇ​പ്പോ​ള്‍ സ്വ​കാ​ര്യ ബ​സ് സ​ര്‍​വീ​സു​ക​ളെ​യാ​ണ് കൂ​ടു​ത​ലും ആ​ശ്ര​യി​ക്കു​ന്ന​ത്.
ശ​ബ​രി​മ​ല സീ​സ​ണി​ല്‍ ബ​സു​ക​ളു​ടെ ഗോ​വ​ണി​ക​ള്‍ അ​ഴി​ച്ചു​വ​യ്ക്കു​ക​യും അ​വ പി​ന്നീ​ട് ഫി​റ്റ് ചെ​യ്യാ​തി​രി​ക്കു​ക​യും ചെ​യ്യു​ന്ന​തു​മൂ​ലം വ്യാ​പാ​രി​ക​ള്‍ മു​ന്പേ ത​ന്നെ കെ​എ​സ്‌ആ​ര്‍​ടി​സി ബ​സു​ക​ളെ ഒ​ഴി​വാ​ക്കാ​ന്‍ തു​ട​ങ്ങി​യി​രു​ന്നു.
ത​മി​ഴ്നാ​ട്ടി​ലേ​ക്ക് സ​ര്‍​വീ​സ് ന​ട​ത്തു​ന്ന ബ​സു​ക​ളി​ല്‍ ഗോ​വ​ണി​ക​ളി​ല്ലാ​ത്ത ബ​സു​ക​ളും ല​ഗേ​ജി​ന​ത്തി​ല്‍ കെ​എ​സ്‌ആ​ര്‍​ടി​സി​ക്ക് വ​ന്‍ ന​ഷ്ടം ഉ​ണ്ടാ​ക്കു​ന്നു​ണ്ട്. ശ​ബ​രി​മ​ല സീ​സ​ണി​ല്‍ അ​ഴി​ച്ചു​വ​യ്ക്കു​ന്ന ഗോ​വ​ണി​ക​ള്‍ ബ​സു​ക​ളി​ല്‍ തു​ട​ര്‍​ന്നും ഫി​റ്റ് ചെ​യ്യു​ന്ന​ത് തി​രു​വ​ന​ന്ത​പു​രം സെ​ന്‍​ട്ര​ല്‍, കൊ​ട്ടാ​ര​ക്ക​ര എ​ന്നീ ചു​രു​ക്കം ചി​ല ഡി​പ്പോ​യി​ല്‍ മാ​ത്ര​മേ​യു​ള്ളു. പു​ന​ലൂ​ര്‍ ഡി​പ്പോ​യി​ലാ​ണെ​ങ്കി​ല്‍ അ​ഴി​ച്ചു​വ​യ്ക്കു​ന്ന ഗോ​വ​ണി​ക​ള്‍ പി​ന്നീ​ട് ഒ​രു ബ​സു​ക​ളി​ലും ഉ​റ​പ്പി​ക്കാ​റി​ല്ല. ഇ​ത്ത​രം ഡി​പ്പോ​യി​ല്‍ നി​ന്ന് ക​ല്ല​ട​യാ​റ്റി​ലേ​ക്ക് ഇ​റ​ങ്ങു​ന്ന ഭാ​ഗ​ത്തും ഡി​പ്പോ​യി​ലെ അ​ഴു​ക്ക് ചാ​ലു​ക​ളി​ലും കി​ട​ന്ന് തു​രു​ന്പെ​ടു​ത്ത് ന​ശി​ക്കു​ന്ന​ത് പ​തി​വ് കാ​ഴ്ച​യാ​ണ്.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.