പുനലൂര്‍ ട്രാന്‍. ബസ് സ്റ്റാന്‍ഡ് നവീകരണം:യാത്രക്കാര്‍ ദുരതക്കയത്തില്‍


പുനലൂര്‍: പുനലൂര്‍ കെ.എസ്.ആര്‍.ടി.സി ബസ് ഡിപ്പോയുടെ നവീകരണ ജോലികള്‍ ആരംഭിച്ചതോടെ കരുനാഗപ്പള്ളി, കൊല്ലം, കുണ്ടറ, കൊട്ടാരക്കര തുടങ്ങിയ പ്രദേശങ്ങളില്‍ നിന്ന് പുനലൂരിലെത്തുന്ന ഫാസ്റ്റ് പാസഞ്ചര്‍ ഉള്‍പ്പെടെയുള്ള ബസുകള്‍ ചെമ്മന്തൂരിലെ താത്കാലിക സ്റ്റാന്‍ഡില്‍ സര്‍വീസ് അവസാനിപ്പിക്കുന്നത് യാത്രക്കാരെ ദുരിതത്തിലാക്കുന്നു.
ചെമ്മന്തൂരില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ കാല്‍നടയായി സഞ്ചരിച്ച്‌ വേണം യാത്രക്കാര്‍ പുനലൂര്‍ ബസ് സ്റ്റാന്‍ഡില്‍ എത്താന്‍. അല്ലെങ്കില്‍ അമിത ചാര്‍ജ് നല്‍കി ഓട്ടോ റിക്ഷയെയോ സ്വകാര്യബസുകളെയോ ആശ്രയിക്കണം. അഞ്ചല്‍, പത്തനാപും, തെന്മല പ്രദേശങ്ങളിലേക്ക് പോകേണ്ട യാത്രക്കാരാണ് ഏറെ ദുരിതം അനുഭവിക്കുന്നത്. കരുനാഗപ്പള്ളി, കൊല്ലം, കുണ്ടറ തുടങ്ങിയ ഭാഗങ്ങളില്‍ നിന്ന് പുനലൂരിലേയ്ക്ക് വരുന്ന യാത്രക്കാരില്‍ നിന്ന് സ്റ്റാന്‍ഡ് വരെയുളള ചാര്‍ജ് ഈടാക്കിയ ശേഷം അവരെ ചെമ്മന്തൂരില്‍ ഇറക്കി വിടുകയാണ് ചെയ്യുന്നത്. അതേസമയം ചെമ്മന്തൂരിലെ താത്കാലിക സാറ്റാന്‍ഡില്‍ പോകേണ്ട യാത്രക്കാര്‍ പുനലൂരിലെത്തിയ ശേഷം ചെമ്മന്തൂരിലേക്ക് പ്രത്യേക ടിക്കറ്റ് എടുക്കുകയും വേണം. കൊല്ലം ഭാഗത്ത് നിന്ന് പുനലൂരിലേക്ക് വരുന്ന ബസുകള്‍ ചെമ്മന്തൂരില്‍ സര്‍വീസ് അവസാനിപ്പിക്കാതെ പുനലൂരിലെ നവീകരണം നടക്കുന്ന സ്റ്റാന്‍ഡിന് സമീപത്തെ പാതയോരത്ത് നിറുത്തി യാത്രക്കാരെ കയറ്റുകയും ഇറക്കുകയും, ചെയ്താല്‍ ഈ ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാം.
തിരുവനന്തപുരത്ത് നിന്നുള്ള ദീര്‍ഘദൂര ഫാസ്റ്റ് പാസഞ്ചര്‍ ബസുകളാകട്ടെ ചെമ്മന്തൂരിലെ സ്റ്റാന്‍ഡില്‍ എത്താതെ പുനലൂര്‍ സ്റ്റാന്‍ഡിന് സമീപത്ത് കൂടി കടന്നുപോവുകയാണ്. ഇതുകാരണം കെ.എസ്.ആര്‍.ടി.സിക്ക് ദിവസവും വന്‍ നഷ്ടമാണ് നേരിടുന്നത്. ചെമ്മന്തൂരിലെ കെ.എസ്.ആര്‍.ടി.സി - സ്വകാര്യ ബസ് സ്റ്റാന്‍ഡുകളില്‍ നിന്നെത്തുന്ന ബസുകള്‍ പുനലൂര്‍ വില്ലേജ് ഓഫീസിന് സമീപത്തെ റോഡില്‍ നിറുത്തി യാത്രക്കാരെ കയറ്റുന്നത് ഗതാഗത കുരുക്കിന് കാരണമാകുന്നു. മിക്ക ബസുകളും ഇവിടെ നിറുത്തിയിട്ട ശേഷം ഡ്രൈവര്‍മാര്‍ ഇറങ്ങി പോകുന്നത് കാരണം പിന്നാലെ എത്തുന്ന വാഹനങ്ങള്‍ക്ക് കടന്ന് പോകാന്‍ കഴിയാത്ത അവസ്ഥയാണ്.
പുനലൂരിലെ ബസ് ഡിപ്പോയിലെ യാര്‍ഡ് തകര്‍ന്നതിനെ തുടര്‍ന്ന് 1.60കോടി രൂപ ചെലവഴിച്ചാണ് ഡിപ്പോയും യാര്‍ഡും നവീകരിക്കുന്നത്. 80ലക്ഷം രൂപ ചെലവഴിച്ച്‌ യാര്‍ഡില്‍ ഇന്റര്‍ലോക്ക് കട്ടകള്‍ പാകാനും 80ലക്ഷം രൂപ വിനിയോഗിച്ച്‌ നിലവിലുള്ള കെട്ടിടത്തിന് മുകളില്‍ ഒരു നിലകൂടി പണിയുന്നതിനുമാണ് ഡിപ്പോയുടെ പ്രവര്‍ത്തനം താത്കാലികമായി ചെമ്മന്തൂരിലേക്ക് മാറ്റിയത്.
'കരുനാഗപ്പള്ളി, കൊല്ലം, കുണ്ടറ, കൊട്ടാരക്കര ഭാഗങ്ങളില്‍ നിന്ന് വരുന്ന ബസുകള്‍ പുനലൂര്‍ സ്റ്റാന്‍ഡിന് സമീപത്തെ റോഡ് വരെ എത്തി യാത്രക്കാരെ ഇറക്കാനും ബസ് തിരിക്കാനും പൊലിസ് അനുവദിക്കാത്തത് കാരണമാണ് ചെമ്മന്തൂരില്‍ സര്‍‌വീസ് അവസാനിപ്പിക്കേണ്ടി വരുന്നത്'.
കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.