മന്ത്രിയുടെ അടിയന്തര ഇടപെടല്‍ സൈനികന്റെ വീടിന് നമ്പര്‍ നല്‍കാനുള്ള നടപടി ആരംഭിച്ചു


പുനലൂര്‍: നഗരസഭാ അധികൃതര്‍ വീട്ട് നമ്ബര്‍ നിഷേധിച്ച സൈനികന്റെ കുടുംബത്തിനായി തദ്ദേശ സ്വയംഭരണവകുപ്പ് മന്ത്രി കെ.ടി.ജലീലിന്റെ ഇടപെടല്‍. ഉത്തര്‍പ്രദേശില്‍ ജോലിചെയ്യുന്ന ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസിലെ ജവാനും ആര്യങ്കാവ് പഞ്ചായത്തിലെ നെടുംമ്ബാറ ഈസ്ഫീല്‍ഡ് എസ്റ്റേറ്റ് ലയത്തില്‍ താമസക്കാരനുമായ ഹരികൃഷ്ണന്‍ തുമ്ബോട് വാര്‍ഡില്‍ നിര്‍മ്മിച്ച വീടിന് നമ്ബര്‍ നല്‍കാനാണ് മന്ത്രി നഗരസഭയോട് നിര്‍ദ്ദേശിച്ചത്.
2016 ഡിസംബറില്‍ പണി പൂര്‍ത്തിയായ വീടിന് കൈക്കൂലി നല്‍കാത്തതിനാല്‍ നഗരസഭാ ഉദ്യോഗസ്ഥര്‍ നമ്ബര്‍ നിഷേധിച്ചതായി സൈനികന്റെ മാതാവ് അനിതകുമാരി ആരോപിച്ചിരുന്നു. ഈ ആവശ്യം ഉന്നയിച്ച്‌ ഇവര്‍ താലൂക്ക് ഓഫീസിന് മുന്നില്‍ സത്യഗ്രഹവും നടത്തി. ഇതിനിടെയുണ്ടായ ശാരീരിക അസ്വസ്ഥത കാരണം ഇവര്‍ ഓഫീസിന് മുന്നില്‍ കുഴഞ്ഞുവീണു.
ഈ വിവരം അടക്കമുള്ളവ സൈനികന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് മന്ത്രിയുടെ അടിയന്തര ഇടപെടല്‍. സൈനികന്റെ മാതാവിനെ ഫോണില്‍ ബന്ധപ്പെട്ട മന്ത്രി വിവരങ്ങള്‍ ആരാഞ്ഞു. നഗരസഭാ ഓഫീസില്‍ എത്തി വിട്ട് നമ്ബര്‍ വാങ്ങാനും മന്ത്രി നിര്‍ദ്ദേശിച്ചു.
തുടര്‍ന്ന് ഇവരുടെ ബന്ധുക്കള്‍ കഴിഞ്ഞദിവസം നഗരസഭാ ഓഫീസിലെത്തി വീട്ടുനമ്ബരിനായി വീണ്ടും അപേക്ഷ നല്‍കി. സെക്രട്ടറിയുടെ റിപ്പോര്‍ട്ടിന് ശേഷം അപേക്ഷ ജില്ലാ പ്ലാനിംഗ് ഓഫീസര്‍ക്ക് സമര്‍പ്പിക്കും. തുടര്‍ന്നുള്ള പരിശോധനകള്‍ക്ക് ശേഷമാകും വീട്ട് നമ്ബര്‍ നല്‍കുന്നതെന്ന് നഗരസഭാ സെക്രട്ടറി അറിയിച്ചു.
നഗരസഭയിലെ തുമ്ബോട് വാര്‍ഡിലെ ആറ് സെന്റ് ഭൂമിയില്‍ 15ലക്ഷം രൂപ എസ്.ബി.ഐ പുനലൂര്‍ ബ്രാഞ്ചില്‍ നിന്ന് വായ്പ എടുത്തായിരുന്നു സൈനികന്‍ വീട് നിര്‍മ്മിച്ചത്. എന്നാല്‍ മുന്നിലൂടെ കടന്ന് പോകുന്ന റോഡില്‍ നിന്നുള്ള ദൂര രിധി ലംഘിച്ചായിരുന്നു നിര്‍മ്മാണം എന്ന് പറഞ്ഞ് നഗരസഭ വീടിന് നമ്ബര്‍ നിഷേധിച്ചു. തുടര്‍ന്ന് ഒന്നര വര്‍ഷമായി അനിതകുമാരി സഹോദരിയുടെ ഒറ്റക്കല്ലിലെ വീട്ടിലാണ് താമസിക്കുന്നത്.
താലൂക്ക് ഓഫീസില്‍ ഭൂമി സര്‍വേ നടത്താന്‍ അപേക്ഷ നല്‍കിയ ഇവരോടെ തിരുവനന്തപുരത്ത് പോയി വസ്തുവിന്‍െറ പ്ലാന്‍ എടുക്കണമെന്നും റവന്യൂ അധികൃതര്‍ അറിയിച്ചു. ഇതില്‍ മനം നൊന്താണ് സൈനികന്റെ മാതാവ് താലൂക്ക് ഓഫീസിന് മുന്നില്‍ സമരം നടത്തിയത്.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.