''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

വാർഷിക പദ്ധതി തുക നൂറ് ശതമാനം ചെലവഴിച്ചതിൽ പുനലൂർ നഗരസഭയ്ക്ക് സംസ്ഥാന തലത്തിൽ നാലാം സ്ഥാനവും ജില്ലാതലത്തിൽ ഒന്നാം സ്ഥാനവും ലഭിച്ചു.


പുനലൂർ: വാർഷിക പദ്ധതി തുക നൂറ് ശതമാനം ചെലവഴിച്ചതിൽ പുനലൂർ നഗരസഭയ്ക്ക് സംസ്ഥാന തലത്തിൽ നാലാം സ്ഥാനവും ജില്ലാതലത്തിൽ ഒന്നാം സ്ഥാനവും ലഭിച്ചു.107.84 ശതമാനം തുക ചെലവിട്ടാണ് ഈ നേട്ടം കൈവരിച്ചത്.വിവിധ പദ്ധതികൾക്കായി നഗരസഭ 17.05 കോടിയാണ് വിനിയോഗിച്ചത്.നൂറു ശതമാനം തുക വിനിയോഗിച്ച നഗരസഭകളിൽ ഏറ്റവും കൂടുതൽ തുക ചെലവിട്ടതും പുനലൂരാണ്. സ്പർശം, വായനാ കൂട്ടം, ആധുനികശ്മശാനം, സമഗ്ര മാലിന്യ സംസ്ക്കരണം, കുടിവെള്ള പദ്ധതി, ഭവന നിർമ്മാണം കാർഷിക വികസന പദ്ധതി, സ്ക്കൂളുകളിലും അംഗൻവാടികളിലും ലൈബ്രറികളിലും അടിസ്ഥാന സൗകര്യങ്ങൾ, മാർക്കറ്റിൽ നവീകരണം, കായിക രംഗത്തെ വിവിധ പദ്ധതികൾ, ഹരിതായനം, സ്കൂൾകുട്ടികൾക്ക് പ്രഭാത ഭക്ഷണം, റോഡുകളുടെ നവീകരണം, ഓപ്പൺ എയർ ആഡിറ്റോറിയം, പ്ലാസ്റ്റിക്ക് മാലിന്യ നിർമാർജനം, താലൂക്കാശുപത്രിയിൽ നൂതന ചികിത്സാ സൗകര്യങ്ങൾ, അടിസ്ഥാന സൗകര്യങ്ങൾ തുടങ്ങി അനവധി പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ നഗരസഭയ്ക്ക് കഴിഞ്ഞു. റവന്യൂ കളക്ഷനിൽ മികവ് തെളിയിച്ച നഗരസഭയ്ക്കുള്ള സർക്കാരിന്റെ ഇൻസെന്റീവും പുനലൂരിന് ലഭിച്ചു. പുതിയ സാമ്പത്തിക വർഷത്തെ പദ്ധതികൾക്ക് മാർച്ചിൽ അംഗീകാരം നേടി. എപ്രിലിൽ അവയുടെ നിർവഹണം തുടങ്ങുകയാണ്.279 പദ്ധതികൾക്ക് 624154 370 രൂപയുടെ അനുമതിയാണ് പുനലൂർ നഗരസഭ നേടിയിട്ടുള്ളത്.വനിതകൾക്ക് പു കൃഷി, പച്ചക്കറി കൃഷി, താലൂക്കാശുപത്രിയിൽ സൗജന്യ ഡയാലിസിസ്, ഷെൽറ്റർ ഹോം, ഏഴു നില ഷോപ്പിംഗ് കോംപ്ലക്സ് നവീകരണം, ഭവന പദ്ധതി, പട്ടികജാതി വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പും സൈക്കിളും, ദ്രവമാലിന്യ സംസ്ക്കരണം, ജല ശുദ്ധീകരണം, താലൂക്കാശുപത്രിയിൽ അഡ്മിനിസ്ട്രേറ്റീവ് മന്ദിരം, കോക്ലിയർ ഇംപ്ലാന്റേഷൻ കഴിഞ്ഞവർക്ക് സഹായം, കിടപ്പ് രോഗികൾക്ക് ഭക്ഷണം, സ്ക്കൂൾ നവീകരണം, അടിസ്ഥാന സൗകര്യമൊരുക്കൽ, പട്ടികവർഗ കുട്ടികൾക്ക് പഠനസഹായം, കുടുംബശ്രീ വിപണനകേന്ദ്രം, ആധുനിക അറവ് ശാല, മാർക്കറ്റ് നവീകരണം, തൂക്കുപാലത്തിൽ എൽ ഇ ഡി ലൈറ്റ്, റോഡ് നവീകരണം ,ജലസ്രോതസ് സംരക്ഷണം തുടങ്ങി നിരവധി പദ്ധതികൾക്കാണ് അനുമതി. വികസന പദ്ധതികൾ നടപ്പാക്കാൻ സഹായിക്കുന്ന നഗരസഭാജീവനക്കാർക്കും പൊതുജനങ്ങൾക്കും ജനപ്രതിനിധികൾക്കും മുനിസിപ്പൽ ചെയർമാൻ എം എ രാജഗോപാൽ നന്ദി അറിയിച്ചു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.