''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..
''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

നവജാത ശിശുവിന്‍റെ മരണം വയലില്‍ ആശുപത്രിയില്‍ സംഘര്‍ഷം


പുനലൂര്‍ : നവജാതശിശുവിന്‍റെ മരണം വയലില്‍ ആശുപത്രിക്ക് മുന്നില്‍ ബന്ധുക്കളുടെ വാക്കേറ്റവും നാടകീയ രംഗങ്ങളും. പുനലൂര്‍ പൈനാപ്പിള്‍ ജംഗ്ഷനു സമീപത്തെ തോമസ്‌ വൈദ്യന്‍ മെമ്മോറിയല്‍ ഹോസ്പിറ്റലില്‍ ബുധനാഴ്ച രാവിലെ ഒന്പതരയോടെയാണ് സംഭവം . കാര്യറ പട്ടാണിയഴികം വീട്ടില്‍ റിയാസ് ഷംസിയ ദമ്പതികളുടെ കുട്ടിയാണ് ശസ്ത്രക്രിയയെ തുടര്‍ന്ന് മരണപ്പെട്ടത് .
സംഭവത്തെക്കുറിച്ച് ബന്ധുക്കള്‍ പറയുന്നതിങ്ങനെ : പതിനേഴാം തീയതി വൈകുന്നേരത്തോടെയാണ് ഷംസിയയെ പ്രസവ ശുശ്രൂഷകള്‍ക്കായി പ്രസ്തുത ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് . ഇന്നലെ രാവിലെ എട്ടുമണിയോടെയാണ് ഇവരെ പ്രസവത്തിനായി തീയേറ്ററിലേക്ക് മാറ്റിയത് . ഏകദേശം ഒന്നര മണിക്കൂര്‍ നേരം കഴിഞ്ഞപ്പോഴാണ് കുട്ടി മരിച്ച വിവരം തങ്ങളെ ആശുപത്രി അധികൃതര്‍ അറിയിച്ചത് .
വിവരമറിഞ്ഞു തടിച്ചുകൂടിയ ബന്ധുക്കളും നാട്ടുകാരും ആശുപത്രിക്ക് മുന്നില്‍ പ്രകോപിതരാകുകയും ഇത് വാക്കേറ്റത്തില്‍ കലാശിക്കുകയും ചെയ്തു . തുടര്‍ന്ന് പുനലൂര്‍ സി ഐ ബിനു വര്‍ഗീസ്‌ എസ് ഐ ജെ രാജീവ് തുടങ്ങിയവരുടെ നേത്രുത്വത്തില്‍ പോലിസ് സ്ഥലത്തെത്തിയെങ്കിലും പ്രശ്നങ്ങള്‍ക്ക് അയവുണ്ടായില്ല . ചികിത്സാ പിഴവാണ് കുട്ടിയുടെ മരണകാരണം എന്നാരോപിച്ചായിരുന്നു ഇവര്‍ പ്രകോപിതരായത്.
സ്വാഭാവിക പ്രസവത്തിനായി ഏറെനേരം കാത്തെങ്കിലും പിനീട് ശസ്ത്രക്രിയ നടത്തുകയായിരുന്നെന്ന് ഡോക്ടറും , റിപ്പോര്‍ട്ട് വന്നതിനുശേഷം മാത്രമേ മരണകാരണം വ്യക്തമാകു എന്ന് പോലീസും പറഞ്ഞു
ഇത്തരം സാഹചര്യം നിലനിന്നതിനാല്‍ കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനു വിട്ടുനല്കണമെന്ന് പോലിസ് ആവശ്യപ്പെടുകയും ആദ്യം ബന്ധുക്കള്‍ ഇത് വിസമ്മതിക്കുകയും ചെയ്തു . തുടര്‍ന്ന് ഏറെ നേരത്തെ നാടകീയ രംഗങ്ങള്‍ക്കാണ്‌ ആശുപത്രിയും പരിസരവും സാക്ഷ്യം വഹിച്ചത്
കുട്ടിയുടെ ബന്ധുക്കളുടെ ആരോപണത്തിന്മേല്‍ കേസെടുത്ത പുനലൂര്‍ പോലീസ് മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജു ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയ ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.