''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..


www.kripainverterups.com


''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

ജനവാസ മേഖലയില്‍ പുലിയിറങ്ങി,മൂന്ന് ആടുകളെ കടിച്ചുകൊന്നു


പുനലൂര്‍: തെന്മല ഗ്രാമപഞ്ചായത്തിലെ ആനപെട്ടകോങ്കലിലെ ജനവാസ മേഖലയില്‍ പട്ടാപ്പകല്‍ പുലി ഇറങ്ങി മൂന്ന് ആടുകളെ കടിച്ച്‌ കൊന്നു. ചരുവിളപുത്തന്‍ വീട്ടില്‍ രാമചന്ദ്രന്റെ പുരയിടത്തില്‍ നിന്ന ആടുകളെയാണ് പുലി പിടിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട് നാലോടെയായിരുന്നു സംഭവം. വീടിനോട് ചേര്‍ന്ന പുരയിടത്തില്‍ രാമചന്ദ്രന്‍ ആടുകളെ തീറ്റുന്നതനിടെയാണ് സംഭവം. ആദ്യം പിടികൂടിയ ആടിനെ പാറക്കെട്ടിനുള്ളിലേക്ക് പുലി കടിച്ചുകൊണ്ടുപോയി. ഇതുകണ്ട് രാമചന്ദ്രന്‍ ബഹളം വച്ച്‌ ഒാടി രക്ഷപ്പെടുകയായിരുന്നു. പാറക്കെട്ടില്‍ നിന്ന് പുറത്തിറങ്ങിയ പുലി വീണ്ടും മറ്റ് രണ്ട് ആടുകളെക്കൂടി പിടികൂടി പാറക്കെട്ടിനുള്ളില്‍ കൊണ്ടുപോയി തിന്നുകയായിരുന്നു. വിവരം അറിഞ്ഞ് ആനപെട്ടകോങ്കല്‍ സെക്ഷന്‍ ഫോറസ്റ്റര്‍ രാമചന്ദ്രന്റെ നേതൃത്വത്തിലുള്ള വനപാലകര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. മൃഗഡോക്ടര്‍ മോഹനന്റെ നേതൃത്വത്തില്‍ ആടുകളെ പോസ്റ്റുമോര്‍ട്ടം നടത്തിയ ശേഷം മറവ് ചെയ്തു. വിവരം അറിഞ്ഞതോടെ ഗ്രാമവാസികളും ഭയപ്പാടിലാണ്. കാട്ടാന അടക്കമുള്ള വന്യ മൃഗങ്ങളുടെ ശല്യം രാത്രികാലങ്ങളില്‍ ഉണ്ടായിരുന്നെങ്കിലും ആദ്യമായാണ് പട്ടാപ്പകല്‍ പുലി ഇറങ്ങുന്നതെന്ന് പ്രദേശവാസികള്‍ പറഞ്ഞു. വനാതിര്‍ത്തിയോട് ചേര്‍ന്ന് തകര്‍ന്നുകിടക്കുന്ന സൗരോര്‍ജ്ജ വേലി പുനഃസ്ഥാപിച്ചാല്‍ വന്യമൃഗങ്ങളുടെ ശല്യം ഒരു പരിധിവരെ തടയാന്‍ കഴിയുമെന്ന് നാട്ടുകാര്‍ പറയുന്നു.

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.