റെയില്‍വേ അടിപ്പാത അഞ്ച് കടകള്‍ക്ക് ഒഴിപ്പിക്കല്‍ നോട്ടീസ്


പുനലൂര്‍: പുനലൂര്‍ - കാര്യറ റോഡിന് സമാന്തരമായി റെയില്‍വേ നിര്‍മ്മിച്ച അടിപ്പാതയ്ക്ക് അപ്രോച്ച്‌ റോഡ് പണിയുന്നതിന് സ്ഥലമെടുക്കുന്നതിന്റെ ഭാഗമായി അഞ്ച് വ്യാപാരശാലകള്‍ക്ക് ഒഴപ്പിക്കല്‍ നോട്ടീസ് നല്‍കി.
റോഡിന് വേണ്ടി സ്ഥലം ഏറ്റെടുക്കുന്നതിന് മുന്നോടിയായി പബ്ലിക്ക് ഹിയറിംഗ് നടത്തുന്നതിനിടെയാണ് ഒഴിപ്പിക്കല്‍ നടപടി. ശേഷിക്കുന്ന എട്ട് വ്യാപാരശാലകള്‍ക്കും ഉടന്‍ നോട്ടീസ് നല്‍കും. സര്‍ക്കാര്‍ വക സ്ഥലത്താണ് കടകള്‍ സ്ഥിതിചെയ്യുന്നത്.
ഇന്നലെ രാവിലെ പുനലൂര്‍ താലൂക്ക് ഓഫീസില്‍ ചേര്‍ന്ന സാമൂഹിക പ്രത്യാഘാത പഠനസമിതി ടീം ലീഡര്‍ എച്ച്‌. സലിംരാജിന്റെ നേതൃത്വത്തിലാണ് ഭൂ ഉടമകളുടെ ഹിയറിംഗ് നടത്തിയത്. റോഡ് നിര്‍മ്മാണത്തിന് ഭൂമി വിട്ടു നല്‍കാന്‍ വിസമ്മതിച്ചിരുന്ന ശ്രീകുമാര്‍, ഡോ. അബ്ദുല്‍റഫീക്ക്, ഖദീജാബീവി എന്നിവര്‍ക്ക് പുറമെ 13 വ്യാപാരികള്‍, അടിപ്പാത സംരക്ഷണ സമിതി പ്രസിഡന്റ് എ.കെ. നസീര്‍ എന്നിവര്‍ ഹിയറിംഗില്‍ പങ്കെടുത്തും. വ്യാപാരികള്‍ക്ക് പുറമെ മൂന്ന് ഭൂ ഉടകള്‍ക്കുമായി 14.5 സെന്റാണ് ഉള്ളത്. ഇതില്‍ ശ്രീകുമാറിന്റെ ഉടമസ്ഥതയിലുളള 6.5 സെന്റില്‍ 4.75 സെന്റും മറ്റുളളവരുടെ മുഴവന്‍ ഭൂമിയും ഏറ്റെടുക്കേണ്ടതുണ്ട്. ഭൂമി ഏറ്റെടുക്കുന്നതില്‍ ഉടമകള്‍ തടസം ഉന്നയിച്ചില്ല. എന്നാല്‍ വിലയിലെ തര്‍ക്കം പരിഹരിക്കാനായില്ല. സെന്റിന് എട്ടര ലക്ഷം രൂപ വീതം നല്‍കാമെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു. തുക അപര്യാപ്തമാണെന്നാണ് ഉടമകള്‍ പറയുന്നത്. ഇത് കണക്കിലെടുത്ത് തുക വര്‍ദ്ധിപ്പിച്ച്‌ നല്‍കണമെന്ന ശുപാര്‍ശയോടെ ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കുമെന്ന് സലിംരാജ് പറഞ്ഞു.
ജൂണിന് മുമ്ബ് അടിപ്പാത തുറന്ന് നല്‍കണമെന്നാവശ്യപ്പെട്ട് 2000 പേര്‍ ഒപ്പിട്ട ഭീമ ഹര്‍ജി അടിപ്പാത സംരക്ഷണ സമിതി പ്രസിഡന്റ്റ് എ.കെ. നസീര്‍ പഠന സമിതിക്ക് നല്‍കി. ഡെപ്യൂട്ടി തഹസില്‍ദാര്‍ ടി. രാജേന്ദ്രന്‍പിളള, സമിതി അംഗങ്ങളായ അബ്ദുല്‍ ആസാദ്, വീണ, സജിന്‍ നാഗൂര്‍, സുബ്രഹ്മണ്യന്‍ എന്നിവരും ജനപ്രതിനിധികളും ഹിയറിംഗില്‍ പങ്കെടുത്തു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.