''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

റെയില്‍വേ അടിപ്പാത: ഭൂമി ഏറ്റെടുക്കാന്‍ ഇന്ന് പൊതുഹിത വിചരണ


പുനലൂര്‍: പുനലൂര്‍-കാര്യറ റോഡിന് സമാന്തരമായി റെയില്‍വേ രണ്ട് വര്‍ഷം മുമ്പ് പണിത അടിപ്പാതയോട് ചേര്‍ന്ന് അപ്രോച്ച്‌ റോഡ് നിര്‍മ്മിക്കുന്നതിന് ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ടുള്ള പബ്ളിക് ഹിയറിംഗ് ഇന്ന് രാവിലെ 11ന് പുനലൂര്‍ താലൂക്ക് ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.
സാമൂഹിക പ്രത്യാഘാത പഠനസമിതി ടീം ലീഡര്‍ എച്ച്‌. സലിംരാജിന്റെ നേതൃത്വത്തിലാണ് ഹിയറിംഗ്. സര്‍ക്കാര്‍ ഭൂമി ഏറ്റെടുക്കുന്നത് സംബന്ധിച്ച്‌ ആക്ഷേപവുംഅഭിപ്രായങ്ങളും ഉളളവര്‍ക്ക് നേരിട്ട് ഹാജരായി രേഖാമൂലം സമര്‍പ്പിക്കാം.
14.5 സെന്റാണ് അപ്രോച്ച്‌ റോഡാനായി വേണ്ടിവരുന്നത്. ഭൂമി ഏറ്റെടുക്കാന്‍ സ്ഥലം എം.എല്‍.എ കൂടിയായ മന്ത്രി കെ. രാജു, ജില്ലാ കളക്ടര്‍ ഡോ. കാര്‍ത്തികേയന്‍ എന്നിവരുടെ നേതൃത്വത്തില്‍ നേരത്തെ ഭൂഉടമകളുടെ യോഗം വിള്ച്ച്‌ ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ ഭൂമിയുടെ വില സംബന്ധിച്ച്‌ ധാരണയിലെത്താന്‍ കഴിഞ്ഞില്ല. ഒരു സെന്റ് ഭൂമിക്ക് 25ലക്ഷം രൂപയാണ് ഉടമകള്‍ ആവശ്യപ്പെട്ടത്. തുടര്‍ന്ന് നിയമപരമായി ഭൂമി ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തിരുമാനിക്കുകയായിരുന്നു. ഇതിന് മുന്നോടിയായ സാമൂഹിക പ്രത്യാഘാത പഠനസമിതി സ്ഥലം സന്ദര്‍ശിച്ച്‌ പഠനം നടത്തിയ ശേഷം കഴിഞ്ഞമാസം ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. അന്തിമ റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന്റെ ഭാഗമായാണ് ഇന്ന് പബ്ളിക് ഹിയറിംഗ് നടത്തുന്നത്.
പുനലൂര്‍ - ചെങ്കോട്ട റെയില്‍പാത കമ്മിഷന്‍ ചെയ്ത സാഹചര്യത്തില്‍ പുനലൂര്‍ -കാര്യറ റോഡിലെ ലെവല്‍ ക്രോസിംഗ് അടച്ചിടുമ്ബോള്‍ ടൗണില്‍ ഉണ്ടാകുന്ന ഗതാഗത തടസം ഒഴിവാക്കാനാണ് അടിപ്പാത നിര്‍മ്മിച്ചത്. എന്നാല്‍ അടിപ്പാതയുടെ ഇരുവശത്തേക്കും അപ്രോച്ച്‌ റോഡ് നിര്‍മ്മിക്കാന്‍ ഭൂമി വിട്ടുനല്‍കാന്‍ ഉടമകള്‍ തയ്യാറാകാതിരുന്നതിനാല്‍ അടിപ്പാത യാഥര്‍ത്ഥ്യമായിരുന്നില്ല. ഭൂമി വിട്ട് നല്‍കണമെന്നാവശ്യപ്പെട്ട് പ്രദേശവാസികള്‍ അടിപ്പാത സംരക്ഷണസമിതി രൂപികരിച്ച്‌ ഒപ്പ് ശേഖരണം നടത്തുകയും സമര പരിപാടികള്‍ ആരംഭിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ നടക്കുന്ന പൊതുഹിത വിചാരണയില്‍ ഭൂമി ഏറ്റെടുക്കാന്‍ നടപടിയായില്ലെങ്കില്‍ റോഡിന് തടസമായി നില്‍ക്കുന്ന കെട്ടിടങ്ങള്‍ സി.പി.ഐയുടെ നേതൃത്വത്തില്‍ പെളിച്ച്‌ മാറ്റുമെന്ന് പുനലൂര്‍ മണ്ഡലം സെക്രട്ടറി സി. അജയപ്രസാദ് അറിയിച്ചു.

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.