നഗരസഭയുടെ ഏഴുനില വ്യാപാര സമുച്ചയം പുനർനിർമ്മാണം തുടക്കമായി


പുനലൂർ: നഗരസഭയുടെ ഏഴുനില വ്യാപാര സമുച്ചയം ആധുനിക രീതിയിൽ പുനർനിർമാണം നടത്തുന്ന പണികൾക്കു തുടക്കമായി. 3.90 കോടിയാണു നിർമാണത്തിനു ചെലവിടുന്നത്. അശാസ്ത്രീയ നിർമാണവും കാലപ്പഴക്കവും പതിറ്റാണ്ടുകൾ പഴക്കമുള്ള വ്യാപാര സമുച്ചയം ഫലപ്രദമായി ഉപയോഗിക്കാൻ കഴിയാത്ത സ്ഥിതിയാക്കി. പുനലൂർ പട്ടണത്തിലെ ആദ്യ ബഹുനില മന്ദിരമാണിത്. സമുച്ചയത്തിൽ നിന്നു ബാങ്കുളും നിരവധി സ്ഥാപനങ്ങളും മറ്റിടങ്ങളിലേക്കു മാറുകയും ചെയ്തു.
പട്ടണത്തിന്റെ പ്രധാന ഭാഗത്തെ ഈ കെട്ടിടം നവീകരിക്കാൻ നഗരസഭാ കൗൺസിൽ പദ്ധതി തയാറാക്കി. പുതിയ മന്ദിരം നിർമിക്കാനായിരുന്നു ആദ്യ പദ്ധതി. എന്നാൽ തദ്ദേശ വകുപ്പ് ചീഫ് എൻജിനീയറുടെ നിർദേശപ്രകാരം ടി.കെ.എം. എൻജിനീയറിങ് കോളജിലെ വിദഗ്ധ സംഘം കെട്ടിടം ശാസ്ത്രീയ പരിശോധനയ്ക്കു വിധേയമാക്കി.
ഏഴുനില മന്ദിരത്തിന്റെ പില്ലറുകൾ ഉൾപ്പെടെ ചട്ടക്കൂടിന് ഉറപ്പുണ്ടെന്നു കണ്ടെത്തി. തുടർന്നാണു പില്ലർ നിലനിർത്തി മന്ദിര നവീകരണത്തിനു പദ്ധതിയൊരുക്കിയത്. വിശാലമായ വാഹന പാർക്കിങ്ങും മൂന്ന് ലിഫ്റ്റുകളും മന്ദിരത്തിന്റെ മുൻഭാഗത്തു വിശാലമായ പടവുകളും എല്ലാം ബഹുനില മന്ദിരത്തിൽ ഒരുക്കും. പുതിയ വൈവിധ്യമായ നിരവധി സംരംഭങ്ങൾ ഇതിൽ തുടങ്ങാനാകും.
തിരുവനന്തപുരം രേവതി കൺസ്ട്രക്​ഷൻസാണ് നിർമാണം ഏറ്റെടുത്തിരിക്കുന്നത്. നവീകരണത്തിന്റെ ഉദ്ഘാടനം നഗരസഭാ ചെയർമാൻ എം.എ.രാജഗോപാൽ നിർവഹിച്ചു. ഉപാധ്യക്ഷ കെ.പ്രഭ, സ്ഥിരം സമിതി അധ്യക്ഷരായ സുഭാഷ് ജി.നാഥ്, വി.ഓമനക്കുട്ടൻ, ലളിതമ്മ, കൗൺസിലർമാരായ സുശീല, രാധാകൃഷ്ണൻ, സിന്ധു ഗോപകുമാർ, ജി.ജയപ്രകാശ് എന്നിവർ പ്രസംഗിച്ചു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.