''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

രണ്ട് തിയേറ്ററുകളും ടൗണ്‍ഹാളും നിര്‍മ്മിക്കാനുള്ള പദ്ധതി പുനലൂര്‍ നഗരസഭ ഉപേക്ഷിച്ചു.പകരം വ്യാപാര സമുച്ചയവും ടൗണ്‍ഹാളും


പുനലൂര്‍ : കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷനുമായി ചേര്‍ന്ന് രണ്ട് തിയേറ്ററുകളും ടൗണ്‍ഹാളും നിര്‍മ്മിക്കാനുള്ള പദ്ധതി പുനലൂര്‍ നഗരസഭ ഉപേക്ഷിച്ചു. നടപ്പാക്കുന്നതില്‍ വന്ന അനാവശ്യ കാലതാമസമാണ് പദ്ധതിയില്‍നിന്ന് പിന്മാറാന്‍ നഗരസഭയെ പ്രേരിപ്പിച്ചത്. നഗരസഭാ പരിധിയില്‍ പുതുതായി അഞ്ച് സ്വകാര്യ സിനിമാ തിയേറ്ററുകള്‍ നിര്‍മിക്കുന്നതിന് പദ്ധതിയായതും നഗരസഭയുടെ പിന്മാറ്റത്തിനു കാരണമായി. പകരം പദ്ധതിക്കായി ഉദ്ദേശിച്ച സ്ഥലത്ത് നഗരസഭ നേരിട്ട് വ്യാപാര സമുച്ചയവും ടൗണ്‍ഹാളും നിര്‍മിക്കും.
ഒന്നരവര്‍ഷംമുന്‍പാണ് തിയേറ്റര്‍ സമുച്ചയം നിര്‍മിക്കാനുള്ള പദ്ധതിക്ക് ചലച്ചിത്ര വികസന കോര്‍പ്പറേഷനുമായി നഗരസഭ ധാരണയുണ്ടാക്കിയത്. 30 സെന്റ് ഭൂമി 30 വര്‍ഷത്തേക്ക് കോര്‍പ്പറേഷന് പാട്ടത്തിനു നല്‍കാനായിരുന്നു ധാരണ. ഇവിടെ രണ്ട് തിയേറ്ററുകള്‍ അടങ്ങുന്ന സമുച്ചയവും ടൗണ്‍ഹാളും കോര്‍പ്പറേഷന്‍ നിര്‍മിച്ചുനല്‍കും. തിയേറ്ററിന്റെ ലാഭത്തില്‍നിന്ന് 20 ശതമാനവും നഗരസഭയ്ക്ക് നല്‍കും. വ്യവസ്ഥയുടെ പശ്ചാത്തലത്തില്‍ പദ്ധതിക്കായി നഗരസഭ സമ്മതപത്രം നല്‍കി.
ചെമ്മന്തൂരിലെ നഗരസഭാ സ്റ്റേഡിയത്തിന്റെ പടിഞ്ഞാറുഭാഗത്തായാണ് ഇതിനുവേണ്ടി ഭൂമി കണ്ടെത്തിയത്. എന്നാല്‍ ഒരുകൊല്ലം കഴിഞ്ഞിട്ടും പദ്ധതിയുമായി ബന്ധപ്പെട്ട നടപടികളുണ്ടായില്ല. ജി.എസ്.ടി. വന്നതോടെ, തിയേറ്ററുകളില്‍നിന്ന് നഗരസഭയ്ക്ക് ലഭിക്കുമായിരുന്ന 24 ശതമാനം വിനോദനികുതി നഷ്ടമായതും നഗരസഭയുടെ താത്പര്യം കുറച്ചു. തുടര്‍ന്നാണ് പദ്ധതിയില്‍നിന്ന് പിന്മാറാന്‍ നഗരസഭ തീരുമാനമെടുത്തത്. ഇക്കാര്യം കോര്‍പ്പറേഷനെ അറിയിക്കുകയും ചെയ്തു.
സ്ഥലത്ത് വ്യാപാരസമുച്ചയം നിര്‍മിക്കാനാണ് ഇപ്പോള്‍ നഗരസഭ തീരുമാനിച്ചിട്ടുള്ളത്. ചെമ്മന്തൂരില്‍ കോടതിസമുച്ചയം വരുന്നത് വ്യാപാരസമുച്ചയത്തിന് ഗുണം ചെയ്യുമെന്നും നഗരസഭ കണക്കുകൂട്ടുന്നു.
തിയേറ്റര്‍ സമുച്ചയം പദ്ധതി അനിശ്ചിതമായി വൈകുമെന്ന് ബോധ്യപ്പെട്ടതിനാലാണ് പിന്മാറിയത്. ഒന്നരവര്‍ഷം പിന്നിട്ടിട്ടും ബന്ധപ്പെട്ടവര്‍ക്ക് രൂപരേഖപോലും തയ്യാറാക്കാനായില്ല. സ്ഥലത്ത് ടൗണ്‍ഹാളിന്റെ നിര്‍മിണപ്രവര്‍ത്തനങ്ങള്‍ ഇക്കൊല്ലംതന്നെ നഗരസഭ ആരംഭിക്കും.
-എം.എ.രാജഗോപാല്‍
ചെയര്‍മാന്‍
പുനലൂര്‍ നഗരസഭ.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.