''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

പുന്നല - പത്തനാപുരം പ്രധാന പാതയില്‍ യാത്രക്കാര്‍ക്ക് ഭീഷണിയായി കലുങ്കുകള്‍


പത്തനാപുരം: പുന്നല - പത്തനാപുരം പ്രധാന പാതയിലെ കലുങ്കുകള്‍ യാത്രക്കാര്‍ക്ക് ഭീഷണിയാകുന്നു. മഴവെള്ളത്തിന്റെ കുത്തൊഴുക്കില്‍ കലുങ്കുകളുടെ കല്ലുകെട്ടുകള്‍ തകര്‍ന്നതാണ് പ്രശ്നങ്ങള്‍ക്ക് കാരണം. പത്തനാപുരം മുതല്‍ പുന്നല വരെ ആറ് കിലോമീറ്റര്‍ വരുന്ന പാതയില്‍ കല്ലാമുട്ടം, കരിമ്പാലൂര്‍, കണ്ണങ്കര, പനങ്ങാട് , ചാച്ചിപ്പുന്ന എന്നിവിടങ്ങളിലെ കലുങ്കുകളാണ് തകര്‍ച്ചാ ഭീഷണിയുടെ നടുവിലായത്. കല്ലാമുട്ടം, പനങ്ങാട് കലുങ്കുകളാണ് ഏറെ ദയനീയം. പത്തിലധികം ബസുകളും ടിപ്പറുകള്‍ അടക്കമുള്ള ധാരാളം വലിയ വാഹനങ്ങളും കടന്നുപോകുന്ന റോഡിനാണ് ദുരവസ്ഥ.
അച്ചന്‍കോവില്‍ അയ്യപ്പക്ഷേത്രത്തില്‍ നിന്ന് ശബരിമല തീര്‍ത്ഥാടകരടക്കമുള്ളവരുടെ വാഹനങ്ങള്‍ ഈ പാതയിലൂടെയാണ് കടന്നുപോകുന്നത്. താലൂക്ക് സഭയില്‍ കലുങ്കുകളുടെ തകര്‍ച്ചയെപ്പറ്റി നാട്ടുകാര്‍ പരാതിപ്പെട്ടിരുന്നു. ദേശീയ നിലവാരത്തില്‍ റോഡ് നിര്‍മ്മിക്കുമ്പോള്‍ കലുങ്കുകളും പുനര്‍നിര്‍മ്മിക്കുമെന്ന് കെ.ബി ഗണേഷ് കുമാര്‍ എം.എല്‍.എ അന്ന് ഉറപ്പ് നല്‍കിയിരുന്നു. ഇത് എത്രയും വേഗം നടപ്പായില്ലെങ്കില്‍ വലിയ അപകടങ്ങള്‍ക്കാകും കാരണമാകുന്നത്.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.