''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

താംബരം എക്സ്‌പ്രസി​ന് ആര്യങ്കാവി​ല്‍ സ്റ്റോപ്പി​ല്ല:പ്രതി​ഷേധവുമായി​ മലയോരവാസി​കള്‍


ആര്യങ്കാവ്: പുരനാതനമായ ആര്യങ്കാവ് ശാസ്താ ക്ഷേത്രം സ്ഥിതിചെയ്യുന്ന ആര്യങ്കാവില്‍ താംബരം - കൊല്ലം എക്സ്‌പ്രസിന് സ്റ്റോപ്പ് അനവദിക്കണമെന്ന ആവശ്യം ശക്തമാവുന്നു.
താംബരത്ത് നിന്ന് ചെങ്കോട്ടയിലെത്തുന്ന എക്സ്‌പ്രസ് ട്രെയിന്‍ ഭഗവതിപുരം, ന്യൂ ആര്യങ്കാവ്, തെന്മല, ഇടമണ്‍, പുനലൂര്‍, ആവണീശ്വരം, കൊട്ടാരക്കര, കുണ്ടറ സ്റ്റേഷനുകള്‍ വഴിയാണ് കൊല്ലത്ത് എത്തുന്നത്. ആര്യങ്കാവ് അടക്കമുള്ള സ്റ്റേഷനുകളില്‍ താംബരം എക്സ്‌പ്രസിന് സ്റ്റോപ്പ് അനുവദിക്കാത്തത് ശക്തമായ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. വിശേഷ ദിവസങ്ങളില്‍ ട്രെയിന്‍ മാര്‍ഗ്ഗം ആര്യങ്കാവ് ക്ഷേത്രത്തില്‍ പോകാന്‍ എത്തിയ ഭക്തര്‍ നിരാശയോടെ മടങ്ങുകയായിരുന്നു.
എട്ട് വര്‍ഷം മുമ്ബ് നിറുത്തിവച്ച ട്രെയിന്‍ ഗതാഗതം പുനരാരംഭിച്ചതില്‍ ആഹ്ലാദത്തിലായിരുന്ന മലയോരവാസികളെ നിരാശയിലാക്കുന്ന നടപടിയാണ് അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായത്. രാജഭരണ കാലം മുതല്‍ തമിഴ്നാട് അടക്കമുളള പ്രദേശങ്ങളില്‍ നിന്ന് ട്രെയിന്‍ മാര്‍ഗ്ഗം എത്തുന്ന തീര്‍ത്ഥാടകര്‍ ആര്യങ്കാവിലെ സ്റ്റേഷനില്‍ ഇറങ്ങിയാണ് ധര്‍മ്മ ശാസ്താക്ഷേത്രത്തില്‍ ദര്‍ശനം നടത്തി മടങ്ങിയിരുന്നത്. ആര്യങ്കാവ് ക്ഷേത്രത്തിന് സമീപത്തെ പഴയ സ്റ്റേഷനോട് റെയില്‍വേ കടുത്ത അവഗണനയാണ് കാണിക്കുന്നത്. വിശ്രമ മുറികളോ മറ്റ് അടിസ്ഥാന സൗകര്യങ്ങളോ ഇവിടെ ഒരുക്കിയിട്ടില്ല. സ്റ്റേഷന്റെ മുറ്റത്ത് പിഴുത് വീണ മരം നീക്കം ചെയ്യാന്‍ പോലും അധികൃതര്‍ തയ്യാറായില്ല.
ആര്യങ്കാവിം താംബരം എക്‌സ്‌പ്രസിന് സ്റ്റേപ്പ് അനുവദിക്കണമെന്നാവശ്യപ്പെട്ട് എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി ഉള്‍പ്പെടെ റെയില്‍വേ അധികൃതര്‍ക്ക് നിവേദനം നല്‍കിയെങ്കിലും ഒരു നടപടിയും ഉണ്ടായില്ല. അതേസമയം ചെങ്കോട്ടയോട് ചേര്‍ന്ന് തമിഴ്നാട്ടിലെ ഭഗവതിപുരത്ത് സ്റ്റോപ്പ് അനുവദിച്ചതിന് പിന്നില്‍ തമിഴ്നാട് ലോബിയുടെ താല്പര്യമാണെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.