''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

തെന്മല ബോട്ട് ജെട്ടി റോഡില്‍ സഞ്ചാരികള്‍ക്ക് കെ.ഐ.പിയുടെ ബ്ളോക്ക് ദുരിതം


തെന്മല: തെന്മല ഇക്കോ ടൂറിസത്തിന്റെ നിയന്ത്രണത്തില്‍ എര്‍ത്ത്ഡാമില്‍ പ്രവര്‍ത്തിക്കുന്ന ബോട്ട് ജെട്ടിയിലേക്കുള്ള റോഡില്‍ കെ.ഐ.പി അധികൃതര്‍ ഗേറ്റുകള്‍ സ്ഥാപിച്ചത് വിനോദ സഞ്ചാരികളെ ദുരിതത്തിലാക്കുന്നു. ചെങ്കോട്ട-തിരുവനന്തപുരം പാതയോരത്ത് നിന്ന് ജെട്ടിയിലേക്കുള്ള രണ്ട് റോഡുകളിലാണ് ഗേറ്റുകള്‍ സ്ഥാപിച്ചത്. ഇതിനാല്‍ സഞ്ചാരികളുടെ വാഹനങ്ങള്‍ പ്രധാന പാതയില്‍ പാര്‍ക്ക് ചെയ്ത ശേഷം അരകിലോമീറ്ററോളം കാല്‍നടയായി സ‌ഞ്ചരിച്ചുവേണം ജെട്ടിയിലെത്താന്‍.
യാര്‍ഡിലേക്കുള്ള റോഡില്‍ മെറ്റല്‍ ഇളകി കുണ്ടും കുഴിയും രൂപപ്പെട്ടതും സ‌ഞ്ചാരികളെ വലയ്ക്കുന്നു. ഇതുകാരണം മിക്ക സഞ്ചാരികളും ബോട്ടിംഗ് ഉപേക്ഷിച്ച്‌ മടങ്ങുകയാണ് ചെയ്യുന്നത്.
വിദേശികളടക്കം ദിവസവും നൂറുകണക്കിന് സഞ്ചാരികളാണ് ബോട്ടിംഗിനായി തെന്മലയിലെത്തുന്നത്. യാര്‍ഡിലേക്കുളള രണ്ട് പാതയിലും ഗേറ്റ് സ്ഥാപിച്ചതോടെ ഇവരെുടെ എണ്ണത്തില്‍ ഗണ്യമായ കുറവാണ് ഉണ്ടായിരിക്കുന്നത്. ആയിരങ്ങളാണ് ഇതുമൂലം ദിവസേന ടൂറിസം വകുപ്പിന് ഉണ്ടാകുന്ന നഷ്ടം. വേനല്‍ അവധി ആരംഭിച്ചതോടെ സഞ്ചാരികളുടെ നീണ്ടനിരയാണ് ഇവിടങ്ങളില്‍ ഉണ്ടാകേണ്ടത്. കെ.ഐ.പിയുടെ നടപടിയിലൂടെ ഇതില്‍ ഏത്രമാത്രം കുറവുണ്ടാകുമെന്ന് കാത്തിരുന്ന് കാണണം. തെന്മല ഇക്കോ ടൂറിസം അധികൃതരും കെ.ഐ.പി ഉദ്യോഗസ്ഥരും തമ്മിലുള്ള ശീതസമരമാണ് ബോട്ട് യാര്‍ഡിലേക്കുളള റോഡില്‍ ഗേറ്റ് സ്ഥാപിക്കാന്‍ കാരണമെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്.
പഴയ ബോട്ട് യാര്‍ഡ് സ്ഥിതി ചെയ്തിരുന്ന കളംകുന്ന് റോഡിലും കെ.ഐ.പി അധികൃതര്‍ നേരത്തെ ഗേറ്റ് സ്ഥാപിച്ചത് ഏറെ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. രണ്ട് വര്‍ഷം മുമ്ബ് ഇപ്പോള്‍ എര്‍ത്ത് ഡാമില്‍ സ്ഥിതി ചെയ്യുന്ന ബോട്ട് യാര്‍ഡില്‍ സഞ്ചാരികള്‍ക്ക് വിശ്രമിക്കാന്‍ നിര്‍മ്മിച്ച താത്ക്കാലിക ഷെഡും കെ.ഐ.പി അധികൃതര്‍ പൊളിച്ച്‌ മാറ്റി. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ബോട്ട് യാര്‍ഡിലേക്കുള്ള റോഡിലും ഗേറ്റുകള്‍ സ്ഥാപിച്ചത്. എന്നാല്‍ ഗേറ്റിനുള്ളിലൂടെ വിനോദസഞ്ചാരികളുടെ വാഹനങ്ങള്‍ കടത്തി വിടാനുള്ള സൗകര്യം ഒരുക്കി നല്‍കണണെന്നാവശ്യപ്പെട്ട് കെ.ഐ.പി എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ടെന്ന് തെന്മല ശെന്തുരുണി വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ എന്‍.ഷാനവാസ് അറിയിച്ചു.
ഡാം സുരക്ഷാ കമ്മിഷണറുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ബോട്ട് യാര്‍ഡിലേക്കുളള റോഡുകളില്‍ കെ.ഐ.പി ഗേറ്റ് സ്ഥാപിച്ചത്. വിനോദസഞ്ചാരികള്‍ക്ക് നടന്ന് പോകാന്‍ കഴിയുന്ന തരത്തിലാണ് നടപടി. സംരക്ഷിത മേഖലയായ ബോട്ട് യാര്‍ഡിനോട് ചേര്‍ന്ന അണക്കെട്ടിനുള്ളിലും സമീപ പ്രദേശങ്ങളിലും വിനോദസഞ്ചാരികള്‍ മാലിന്യങ്ങള്‍ വലിച്ചെറിയുന്നു. അണക്കെട്ട് പരിശോധിക്കാന്‍ എത്തിയ സുരക്ഷാ കമ്മിഷണറുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഇത് കണക്കിലെടുത്താണ് റോഡില്‍ ഗേറ്റ് സ്ഥാപിച്ചത്
ഓമനക്കുട്ടന്‍, അസി.എക്സിക്യൂട്ടീവ് എന്‍ജിനിയര്‍, കെ.ഐ.പി
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.