''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..
''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

തെന്മലയില്‍ സംയുക്ത ചെക്ക് പോസ്റ്റ് ഇനിയും അകലെ


പുനലൂര്‍: തമിഴ്നാട് അതിര്‍ത്തിയിലെ ആര്യങ്കാവില്‍ പ്രവര്‍ത്തിക്കുന്ന ചെക്ക്പോസ്റ്റുകള്‍ ഒരു കുടക്കീഴില്‍ എന്ന് വരുമെന്ന സംശയം ഇനിയും ബാക്കി. തെന്മലയിലാണ് സംയുക്ത ചെക്ക്പോസ്റ്റ് സ്ഥാപിക്കുമെന്ന് അധികൃതര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നത്. വനം, റവന്യൂ വകുപ്പുകളുടെ അധീനതയില്‍ തെന്മല ജംഗ്ഷന് സമീപത്ത് സ്ഥിതി ചെയ്യുന്ന എട്ട് ഏക്കര്‍ ഭൂമിയിലാണ് ചെക്ക് പോസ്റ്റുകള്‍ മാറ്റി സ്ഥാപിക്കാന്‍ കഴിഞ്ഞ ഇടതുസര്‍ക്കാര്‍ പദ്ധതിയിട്ടിരുന്നത്. ഭരണമാറ്റം വന്നതോടെ ഇതിനുള്ള നീക്കം ചുവപ്പ് നാടയില്‍ കുരുങ്ങി.
എന്നാല്‍ വീണ്ടും ഇടത് സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതോടെയാണ് ആര്യങ്കാവിലെ വിവിധ സ്ഥലങ്ങളില്‍ പ്രവര്‍ത്തിച്ച്‌ വരുന്ന വാണിജ്യ നികുതി, എക്സൈസ്, മോട്ടോര്‍, വനം എന്നീ ചെക്ക്പോസ്റ്റുകള്‍ തെന്മലയിലെ ഭൂമിയിലേക്ക് മാറുമെന്ന പ്രതീക്ഷകള്‍ക്ക് ജീവന്‍ വച്ചത്. 10 വര്‍ഷം മുമ്ബ് അന്നത്തെ ധനകാര്യ വകുപ്പ് മന്ത്രിയായ തോമസ് ഐസക്കിന്റെ നേതൃത്വത്തില്‍ മൂന്ന് മന്ത്രിമാര്‍ അടങ്ങിയ ഉന്നതതല സംഘം തെന്മലയില്‍ എത്തി ഭൂമി പരിശോധന നടത്തിയിരുന്നു. തുടര്‍ന്ന് സംയുക്ത ചെക്ക്പോസ്റ്റുകള്‍ സ്ഥാപിക്കാന്‍ സ്ഥലം അളന്ന് തിട്ടപ്പെടുത്തി കല്ലിടുകയും ചെയ്തു. കൊല്ലം -തിരുമംഗലം ദേശീയപാതയോരത്തെ ആര്യങ്കാവില്‍ സ്ഥല സൗകര്യം ഇല്ലാത്തത് കണക്കിലെടുത്തായിരുന്നു നടപടി.
എല്ലാ ചെക്ക് പോസ്റ്റുകളിലും എത്തുന്ന വാഹനങ്ങള്‍ നിര്‍ത്തി പരിശോധിക്കാനും കൂടുതല്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനുമുളള സ്ഥലസൗകര്യം തെന്മലയില്‍ ഉണ്ടായിരുന്നു. ഇതാണ് അത്യാധുനിക സൗകര്യങ്ങളോട് കൂടി സംയുക്ത ചെക്ക്പോസ്റ്റ് സ്ഥാപിക്കാന്‍ അധികൃതരെ പ്രേരിപ്പിച്ചത്. എന്നാല്‍ തെന്മലയിലെ ഭൂമിയെ സംബന്ധിച്ച്‌ വനം, റവന്യൂ വകുപ്പുകള്‍ തമ്മിലുളള അവകാശ തര്‍ക്കമാണ് പദ്ധതിക്ക് തിരിച്ചടിയായത്. എന്നാല്‍ ഈ തര്‍ക്കം പരിഹരിക്കപ്പെടുമെന്നും സംയുക്ത ചെക്ക്പോസ്റ്റെന്ന് സ്വപ്നം യാഥാര്‍ത്ഥ്യമാകുമെന്നുമുള്ള പ്രതീക്ഷയിലാണ് പ്രദേശവാസികള്‍.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.