''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..
''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

ട്രെയിന്‍ യാത്രക്കാരുടെ സമയോചിതമായ ഇടപെടൽ കൊണ്ട് ഒഴിവായത് വൻദുരന്തം


ആവണീശ്വരം: യാത്രക്കാരുടെ സമയോചിതമായ ഇടപെടൽ കൊണ്ട് ഒഴിവായത് വൻദുരന്തം. ഇടമൺ ഗുരുവായൂർ പാസഞ്ചറിന്റെ അപായചങ്ങല യാത്രക്കാർ വലിച്ചതോടെ കൊല്ലം ചെങ്കോട്ട റെയിൽവേ പാതയിൽ ട്രെയിനുകൾ കൂട്ടിമുട്ടാതെ രക്ഷപ്പെട്ടു.പാതയിൽ ആവണീശ്വരം റെയിൽവേ സ്റ്റേഷന് സമീപം
ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.10 നായിരുന്നു സംഭവം.2.05 ന് എത്തിയ കൊല്ലം പുനലൂർ പാസഞ്ചറും കൊല്ലം താംബരം എക്സ്‌പ്രസും സിഗ്‌നൽ കാത്ത് കിടക്കുകയായിരുന്നു.ഈ സമയം തന്നെ ഇടമൺ ഗുരുവായൂർ പാസഞ്ചർ രണ്ടാമത്തെ പ്ലാറ്റ്‌ഫോമിലേക്ക് എത്തുകയായിരുന്നു.കാവൽപുര ലൈവൽക്രോസ് പിന്നിട്ടപ്പോൾ ബോഗിയിൽ ഉണ്ടായിരുന്ന യാത്രക്കാർ സ്റ്റേഷനിലെ രണ്ട് പ്ലാറ്റ്‌ഫോമിലും തീവണ്ടി കിടക്കുന്നത് ശ്രദ്ധിച്ചു.ഉടൻ ഇവർ അപായചങ്ങല വലിച്ച് ട്രെയിൻ നിർത്തി.
സാധാരണ താംബരം കടത്തിവിട്ട ശേഷമാണ് ഗുരുവായൂർ വരുന്നത്.സിഗ്‌നൽ സംവിധാനം തകരാറിലായതാണ് സംഭവത്തിന് കാരണമെന്ന് റെയിൽവേ ഉദ്യോഗസ്ഥർ പറയുന്നു.തുടർന്ന് താംബരം കടത്തിവിട്ട ശേഷം ഗുരുവായൂർ പാസഞ്ചർ ഒന്നാമത്തെ പ്ലാറ്റ്്‌ഫോമിൽ പ്രവേശിപ്പിച്ചു.തീവണ്ടികൾ മൂന്നും സ്റ്റേഷനിൽ പിടിച്ചിട്ടതോടെ പത്തനാപുരം വാളകം ശബരീ ബൈപാസിലെ ലെവൽ ക്രോസും കുന്നിക്കോട് തലവൂർ റോഡിലെ കാവൽപുര ഗേറ്റും എറെ നേരം അടഞ്ഞു കിടന്നു.ഇത് ഗതാഗതം പൂർണ്ണമായും തടസ്സപ്പെടുത്തി.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.