''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

അം​ഗീ​കാ​ര​മി​ല്ലാ​ത്ത അ​ണ്‍എ​യ്ഡ​ഡ് സ്കൂ​ളു​ക​ള്‍ അ​ട​ച്ചു ​പൂ​ട്ടു​ന്ന ന​ട​പ​ടി എ​ങ്ങു​മെ​ത്തി​യി​ല്ല


പ​ത്ത​നാ​പു​രം : അം​ഗീ​കാ​ര​മി​ല്ലാ​ത്ത അ​ണ്‍ എ​യ്ഡ​ഡ് സ്കൂ​ളു​ക​ള്‍ അ​ട​ച്ചു​പൂ​ട്ടു​ന്ന ന​ട​പ​ടി എ​ങ്ങു​മെ​ത്തി​യി​ല്ല.​ പ​ദ്ധ​തി അ​ട്ടി​മ​റി​ച്ച​താ​യി ആ​രോ​പ​ണം.​ പൊ​തു​വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് അം​ഗീ​കാ​ര​മി​ല്ലാ​തെ പ്ര​വ​ര്‍​ത്തി​ക്കു​ന്ന സ്വ​കാ​ര്യ സ്കൂ​ളു​ക​ള്‍ അ​ട​ച്ചു​പൂ​ട്ടാ​ന്‍ തീ​രു​മാ​നി​ച്ച​ത്.​
യാ​തൊ​രു അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളു​മി​ല്ലാ​തെ പ്ര​വ​ര്‍​ത്തി​ക്കു​ന്ന സ്കൂ​ളു​ക​ളി​ല്‍ മ​തി​യാ​യ യോ​ഗ്യ​ത​യു​ള്ള അ​ധ്യാ​പ​ക​രു​മി​ല്ല.​ ഭീ​മ​മാ​യ തു​ക ഫീ​സാ​യി വാ​ങ്ങി പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഇ​ത്ത​രം സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് താ​ഴി​ടാ​നു​ള്ള നീ​ക്ക​ത്തി​ന് ഏ​താ​ണ്ട് ത​ട​യി​ട്ട​മ​ട്ടാ​ണ്.​ ഓ​രോ ഉ​പ​ജി​ല്ല​ക​ളി​ലെ​യും അം​ഗീ​കാ​ര​മി​ല്ലാ​തെ പ്ര​വ​ര്‍​ത്തി​ക്കു​ന്ന സ്കൂ​ളു​ക​ളു​ടെ ലി​സ്റ്റ് ത​യാ​റാ​ക്കി ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ര്‍​മാ​ര്‍​ക്ക് സ​മ​ര്‍​പ്പി​ക്കു​ക​യും ചെ​യ്തു.​
ജി​ല്ലാ ത​ല​ത്തി​ല്‍ സ​മ​ഗ്ര​മാ​യ പ​ട്ടി​ക​യും ത​യാ​റാ​ക്കി​യി​രു​ന്നു.​ വ​ര്‍​ഷ​ങ്ങ​ളാ​യി ഗ്രാ​മീ​ണ​മേ​ഖ​ല​ക​ളി​ലും, ന​ഗ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലു​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന അം​ഗീ​കാ​ര​മി​ല്ലാ​തെ പ്ര​വ​ര്‍​ത്തി​ക്കു​ന്ന സ്കൂ​ളു​ക​ളാ​ണ് പൂ​ട്ടു​ന്ന​ത്.​ നാ​ല്‍​പത് വ​ര്‍​ഷ​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന സ്കൂ​ളു​ക​ളും ഇ​ക്കൂ​ട്ട​ത്തി​ലു​ണ്ട്.​ ന​ഴ്സ​റി മു​ത​ല്‍ പ​ത്ത് വ​രെ ക്ലാ​സു​ക​ള്‍ ഇ​തി​ല്‍ മി​ക്ക സ്കൂ​ളു​ക​ളി​ലു​മു​ണ്ട്.
അ​ട​ച്ചു പൂ​ട്ടേ​ണ്ട സ്കൂ​ളു​ക​ള്‍​ക്ക് നോ​ട്ടീ​സും ന​ല്‍​കി​യി​രു​ന്നു.​ എ​ന്നാ​ല്‍ പി​ന്നീ​ട് തു​ട​ര്‍ ന​ട​പ​ടി​ക​ളൊ​ന്നു​മു​ണ്ടാ​യി​ല്ല.​ ഇ​തി​നി​ടെ നോ​ട്ടീ​സ് കൈ​പ്പ​റ്റി​യ മി​ക്ക സ്കൂ​ളു​ക​ളും കോ​ട​തി​യി​ല്‍ നി​ന്നും സ്റ്റേ ​ഓ​ര്‍​ഡ​ര്‍ വാ​ങ്ങു​ക​യും ചെ​യ്തു. ​ക്ലാ​സു​ക​ള്‍ പ്ര​വ​ര്‍​ത്തി​ക്കു​ക​യും പ​ത്താം ക്ലാ​സ് ഉ​ള്‍​പ്പെ​ടെ​യു​ള്ള പൊ​തു​പ​രീ​ക്ഷ​ക​ള്‍ അം​ഗീ​കൃ​ത സി​ബി​എ​സ്‌ഇ സ്കൂ​ളു​ക​ളി​ല്‍ കൊ​ണ്ട്പോ​യി ന​ട​ത്തു​ന്ന സ്ഥാ​പ​ന​ങ്ങ​ളു​മു​ണ്ട്.​ വ​ന്‍​തു​ക ഫീ​സാ​യും മ​റ്റ് ഫ​ണ്ടു​ക​ളു​ടെ പേ​രി​ലും കൈ​പ്പ​റ്റു​ന്ന വ്യ​ക്തി കേ​ന്ദ്രീ​കൃ​ത​മോ ആ​ളു​ക​ള്‍ ചേ​ര്‍​ന്നോ ന​ട​ത്തു​ന്ന ഇ​ത്ത​രം സ്ഥാ​പ​ന​ങ്ങ​ള്‍​ക്കെ​തി​രെ പ​രാ​തി​യും പ​തി​വാ​ണ്.​
ഇ​തോ​ടെ സ്കൂ​ളു​ക​ള്‍ പൂ​ട്ടാ​നു​ള്ള ന​ട​പ​ടി നി​ല​ച്ച മ​ട്ടാ​ണ്. ​ഇ​ത്ത​രം സ്കൂ​ളു​ക​ളി​ല്‍ അ​ടു​ത്ത അ​ധ്യ​യ​ന വ​ര്‍​ഷ​ത്തേ​ക്കു​ള്ള അ​ഡ്മി​ഷ​നും ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.​ എ​ന്നാ​ല്‍ ഇ​ത്ത​രം നീ​ക്ക​ങ്ങ​ള്‍​ക്ക് ത​ട​യി​ടാ​ന്‍ അ​ധി​കൃ​ത​ര്‍ ത​യാ​റാ​കു​ന്നു​മി​ല്ല.​
പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളി​ലേ​ക്ക് കു​ടു​ത​ല്‍ കു​ട്ടി​ക​ളെ എ​ത്തി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ അ​ന​ധി​കൃ​ത​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന സ്കൂ​ളു​ക​ള്‍ അ​ട​ച്ചു​പൂ​ട്ടാ​നു​ള്ള നീ​ക്ക​ത്തി​ന് ത​ട​യി​ടു​ന്ന​ത് ചി​ല അ​ധി​കൃ​ത​രു​ടെ ഒ​ത്താ​ശ​യോ​ടെ​യാ​ണ് എ​ന്നു​ം ആക്ഷേ​പ​മു​ണ്ട്.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.