''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

സംരക്ഷണമില്ലാതെ വനംവകുപ്പിന്റെ കെട്ടിടങ്ങള്‍ നശിക്കുന്നു


പുനലൂര്‍: വനം വകുപ്പിന്റെ നിയന്ത്രണത്തിലുള്ള കോടികള്‍ വിലമതിക്കുന്ന കെട്ടിടങ്ങള്‍ നാശത്തിന്റെ വക്കിലായിട്ട് വര്‍ഷങ്ങള്‍ പിന്നിടുന്നു. അച്ചന്‍കോവില്‍, തെന്മല, പുനലൂര്‍ എന്നീ ഫോറസ്റ്റ് ഡിവിഷനുകളുടെ കീഴിലുള്ള പ്രദേശങ്ങളിലെ 50 ഓളം കെട്ടിടങ്ങളാണ് നശിച്ച്‌ ഏത് സമയവും നിലം പൊത്താവുന്ന അവസ്ഥയിലുള്ളത്.
അര നൂറ്റാണ്ടിലധികം പഴക്കം വരുന്ന കെട്ടിടങ്ങളുടെ മേല്‍ക്കൂരയും ഭിത്തികളും തകര്‍ന്നു. കാലാകാലങ്ങളില്‍ കെട്ടിങ്ങളുടെ അറ്റകുറ്റപ്പണി നടത്താതിരുന്നതാണ് ഇപ്പോഴത്തെ ശോച്യാവസ്ഥയ്ക്ക് കാരണം. ഭൂരിഭാഗം കെട്ടിടങ്ങളും ഓട് മേഞ്ഞവയാണ്. ഓടുകള്‍ തകരുകയും കാട് വളര്‍ന്ന് മൂടുകയും ചെയ്തത് കാരണം പുറത്ത് നില്‍ക്കുന്നവര്‍ക്ക് കെട്ടിടം കാണാന്‍ പോലും കഴിയാത്ത അവസ്ഥയാണ് . അച്ചന്‍കോവില്‍, ആര്യങ്കാവ്, ഇടപ്പാളയം, തെന്മല, ഉറുകുന്ന്, അണ്ടൂര്‍പച്ച, ആനപെട്ടകോങ്കല്‍, ഇടമണ്‍, ഉപ്പുകുഴി, മാമ്പഴത്തറ, പുനലൂര്‍, കറവൂര്‍, പുന്നല, മുള്ളമല, ചെരിപ്പിട്ടകാവ് തുടങ്ങിയ പ്രദേശങ്ങളില്‍ വനംവകുപ്പിന്‍െറ ഉടമസ്ഥതയില്‍ കെട്ടിടങ്ങളുണ്ട്. ഇവയെല്ലാം നാശോന്മുഖമാണ്.
തെന്മല ഫോറസ്റ്റ് ഡിവിഷണല്‍ ഓഫീസിന് സമീപം മാത്രം അഞ്ച് കെട്ടിടങ്ങളാണ് നാശത്തിന്റെ വക്കിലെത്തി നില്‍ക്കുന്നത്. 20 വര്‍ഷം മുമ്പ് വരെ ഈ കെട്ടിടങ്ങളില്‍ വിവിധ ഓഫീസുകള്‍ പ്രവര്‍ത്തിച്ചിരുന്നു.
കെട്ടിടങ്ങള്‍ നവീകരിച്ച്‌ മോടിപിടിച്ച്‌ വിനോദസഞ്ചാരികള്‍ക്ക് വാടകയ്ക്ക് നല്‍കിയാല്‍ വനംവകുപ്പിന് ലക്ഷങ്ങള്‍ വരുമാനം ലഭിക്കും. ദൂരെ സ്ഥലങ്ങളില്‍ നിന്ന് ഏറ്റവും കുടുതല്‍ വിനോദസഞ്ചാരികള്‍ എത്തുന്ന മേഖലയിലാണിത്. ടൂറിസ്റ്റുകള്‍ക്ക് രാത്രിയില്‍ താമസിക്കാന്‍ തെന്മല അടക്കമുളള പ്രദേശങ്ങളില്‍ ഇപ്പോള്‍ സൗകര്യമില്ല. ഇത് കാരണം പുനലൂരിലെ സ്വകാര്യ ലോഡ്ജുകളെയാണ് വിനോദസഞ്ചാരികള്‍ ആശ്രയിക്കുന്നത്. വനംവകുപ്പിന്റെ ഉപയോഗമില്ലാതെ കിടക്കുന്ന കെട്ടിടങ്ങള്‍ പുനരുദ്ധരിച്ച്‌ മോടി പിടിപ്പിച്ച്‌ വാടകയ്ക്ക് നല്‍കിയാല്‍ വിനോദ സഞ്ചാരികളുടെ ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരമാവുകയും വനംവകുപ്പിന് മെച്ചപ്പെട്ട വരുമാനം ലഭിക്കുകയും ചെയ്യും.
'ഫണ്ടിന്‍െറ അഭാവം കാരണമാണ് കെട്ടിടങ്ങള്‍ നവീകരിക്കാന്‍ കഴിയാത്തത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 20 ലക്ഷം രൂപ ചെലവഴിച്ച്‌ അഞ്ച് കെട്ടിടങ്ങള്‍ നവീകരിച്ചിരുന്നു. ഈ വര്‍ഷം കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണിക്ക് 40 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്'.
സുനില്‍ബാബു
(ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍, തെന്മല)
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.