കെ.എസ്.ആര്‍.ടി.സി, സ്വകാര്യബസുകള്‍ കൂട്ടിയിടിച്ച്‌ 10പേര്‍ക്ക് പരിക്ക്


പുനലൂര്‍: പുനലൂര്‍-പെന്‍കുന്നം പാതയിലെ വെട്ടിത്തിട്ടയ്ക്ക് സമീപം കെ.എസ്.ആര്‍.ടി.സി ബസും സ്വകാര്യബസും കൂട്ടിയിടിച്ച്‌ ഡ്രൈവര്‍ അടക്കം 10പേര്‍ക്ക് പരിക്കേറ്റു. കെ.എസ്.ആര്‍.ടി.സി ബസ് ‌ഡ്രൈവറായ പെന്‍കുന്നം പള്ളത്ത് ചെറുവള്ളിയില്‍ പി.പി.ഉണ്ണികൃഷ്ണന്‍നായര്‍(51), യാത്രക്കാരായ തെങ്കാശി സ്വദേശി ശിവകുമാര്‍(41), വാഴവിള സ്വദേശിനി ചന്ദ്രിക(50), കൂടല്‍ സ്വദേശിനി ലില്ലി(49) എന്നിവര്‍ക്കാണ് സാരമായി പരിക്കേറ്റത് . ഇവരെ പുനലൂര്‍ താലൂക്ക് ആശുപത്രിയിലും, മറ്റുളളവരെ നിസാര പരിക്കുകളോടെ പത്തനാപുരത്തെ സര്‍ക്കാര്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ഇന്നലെ വൈകിട്ട് 5.15 ഓടെ ആയിരുന്നു അപകടം. പുനലൂര്‍ ഡിപ്പോയില്‍ നിന്ന് പെന്‍കുന്നത്തേക്ക് പോയ ഫാസ്റ്റ് പാസാഞ്ചര്‍ ബസും പത്തനാപുരത്ത് നിന്ന് പുനലൂരിലേക്ക് വന്ന സ്വകാര്യബസും തമ്മിലായിരുന്നു കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ കെ.എസ്.ആര്‍.ടി.സി ബസിന്റെ സ്റ്റിയറിംഗ് വളഞ്ഞ് ഡ്രൈവര്‍ സീറ്റിനിടയില്‍ കുരുങ്ങി. നാട്ടുകാരും, മറ്റ് യാത്രക്കാരും ഫയര്‍ഫേഴ്സും ചേര്‍ന്ന് പരിക്കേറ്റവരെ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.