''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

അച്ചന്‍കോവില്‍ പൊലീസ് സ്റ്റേഷന്റെ പ്രവര്‍ത്തനം ജൂണ്‍ ഒന്നിന് ആരംഭിക്കും മന്ത്രി കെ.രാജു


പുനലൂര്‍: അച്ചന്‍കോവിലില്‍ പുതിയതായി അനുവദിച്ച പൊലീസ് സ്റ്റേഷന്റെ പ്രവര്‍ത്തനം ജൂണ്‍ ഒന്നിന് ആരംഭിക്കുമെന്ന് മന്ത്രി കെ.രാജു അറിയിച്ചു. നിലവിലെ പൊലീസ് ഔട്ട് പോസ്റ്റാണ് സ്റ്റേഷനായി ഉയര്‍ത്തിയത്. ഇതിനായി 32 പുതിയ തസ്തികകള്‍ അനുവദിച്ചു.
സ്റ്റേഷന്റെ ഔദ്യോഗിക ഉദ്ഘാടനം പിന്നീട് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കുമെന്നും മന്ത്രി അറിയിച്ചു.

പഴയ ഔട്ട് പോസ്റ്റ് കെട്ടിടം നവീകരിച്ച ശേഷമാണ് സ്റ്റേഷനായി ഉപയോഗിക്കുന്നത്. ഈ ജോലികള്‍ അന്തിമഘട്ടത്തിലാണ്. സ്റ്റേഷനോട് ചേര്‍ന്ന് പൊലീസുകാര്‍ക്ക് താമസിക്കാനുള്ള കെട്ടിടത്തിന്റെ പുനരുദ്ധാരണ ജോലികളും അവസാന ഘട്ടത്തിലാണ്. സ്റ്റേഷന്റെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് പുതിയ തസ്തികള്‍ക്ക് പുറമെ സമീപത്തെ സ്റ്റേഷനുകളില്‍ നിന്നായി പത്ത് പൊലീസുകാരെക്കൂടി അച്ചന്‍കോവിലില്‍ നിയമിക്കും.
സംസ്ഥാനത്ത് പുതിയതായി അനുവദിച്ച ഏഴ് പൊലീസ് സ്റ്റേഷനുകളില്‍ ഒന്നാണ് അച്ചന്‍കോവില്‍. ഒരു എസ്.ഐയുടെ നിയന്ത്രണത്തിലാകും സ്റ്റേഷന്‍ പ്രവര്‍ത്തിക്കുക. ആര്യങ്കാവ് പഞ്ചായത്തിലെ രണ്ട് വാര്‍ഡുകളും പിറവന്തൂര്‍ വില്ലേജും സ്റ്റേഷന്‍െറ പരിധിയില്‍ വരുമെന്ന് റൂറല്‍ ജില്ലാ പൊലീസ് സൂപ്രണ്ട് ബി.അശോകന്‍ അറിയിച്ചു.
സ്റ്റേഷന് പുതിയ മന്ദിരവും ക്വാട്ടേഴ്സുകളും പണിയാന്‍ കഴിഞ്ഞ ബഡ്ജറ്റില്‍ തുക വകയിരുത്തിയിട്ടുണ്ട്. നിലവില്‍ തെന്മല പൊലീസ് സ്റ്റേഷന്റെ നിയന്ത്രണത്തിലാണ് അച്ചന്‍കോവിലിലെ ഔട്ട്പോസ്റ്റ് പ്രവര്‍ത്തിക്കുന്നത്. അച്ചന്‍കോവിലില്‍ അടിയന്തര സാഹചര്യം ഉണ്ടായില്‍ തമിഴ്നാട് വഴി 52 കിലോമീറ്റര്‍ ചുറ്റി വനപാതിലൂടെ വേണം തെന്മല പൊലീസ് ഔട്ട് പോസ്റ്റില്‍ എത്താന്‍ ഇത് കണക്കിലെടുത്താണ് പുതിയ പൊലിസ് സ്റ്റേഷന്‍ അനുദിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.