''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..
''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

രാത്രിയുടെ മറവില്‍ സാമൂഹ്യവിരുദ്ധര്‍ വീടും ജീപ്പും അടിച്ചു തകര്‍ത്തു


അഞ്ചല്‍: രാത്രിയുടെ മറവില്‍ സാമൂഹ്യവിരുദ്ധര്‍ വീടും ജീപ്പും അടിച്ചു തകര്‍ത്തു. അഞ്ചല്‍ പനച്ചവിള ശില്‍പാലയത്തില്‍ സ്വയംവരന്റെ വീടിനു നേരേയാണ്‌ കഴിഞ്ഞദിവസം രാത്രി ആക്രമണമുണ്ടായത്‌.
പോര്‍ച്ചില്‍ സൂക്ഷിച്ചിരുന്നന്ന ജീപ്പ്‌ അടിച്ചുതകര്‍ക്കുകയും വീടിന്റെ ജനാലുകള്‍ അടിച്ചു പൊട്ടിക്കുകയും ചെയ്‌തു. സ്വയംവരന്‍ കുടുംബ സമേതം നാലു ദിവസമായി ബംഗളൂരുവിലായതിനാല്‍ വീട്‌ പൂട്ടിയിട്ടിരിക്കയായിരുന്നു.
രാവിലെ അയല്‍വാസികള്‍ അറിയിച്ചതിനെത്തുടര്‍ന്നാണു സ്വയംവരന്‍ വിവരമറിഞ്ഞത്‌. വിവരമറിച്ച നാട്ടുകാരേയും അക്രമികള്‍ ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു. മിക്കപ്പോഴും
ഈ പ്രദേശത്തു രാത്രികാലങ്ങളില്‍ ഇത്തരം രീതിയിലുള്ള അതിക്രമങ്ങള്‍ നടക്കാറുണ്ടെന്നു നാട്ടുകാര്‍ പറയുന്നു. കഴിഞ്ഞ പുതുവത്സരത്തിന്റെ തലേദിവസം രാത്രി ഇവിടയുള്ള മറ്റൊരു വീട്ടിലെ പോര്‍ച്ചില്‍ കിടന്ന കാറിന്റെ ചില്ലുകള്‍ തകര്‍ക്കുകയും വീട്ടുമുറ്റത്തെ വാഴകള്‍ വെട്ടിനശിപ്പിക്കുകയും ചെയ്‌തിരുന്നു.
ഈ കേസില്‍ പോലീസ്‌ വേണ്ടത്ര അന്വേഷണം നടത്തുകയോ പ്രതികളെ അറസ്‌റ്റ് ചെയ്യാന്‍ ശ്രമിക്കുകയോ ചെയ്‌തില്ല.
നിരന്തരമുണ്ടാകുന്ന ഇത്തരം അതിക്രമങ്ങള്‍ക്കെതിരെ പോലീസ്‌ നടപടിയെടുക്കാത്തതാണു വീണ്ടും അക്രമമുണ്ടാകാന്‍ കാരണമെന്നു ജനപ്രതിനിധികളും നാട്ടുകാരും പറയുന്നു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.