''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

അഞ്ചല്‍ പൊലീസ് സ്റ്റേഷനില്‍ നിന്ന് മുങ്ങിയ പ്രതി കീഴടങ്ങി;ഉപരോധിച്ച കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേസ്


അഞ്ചല്‍: അഞ്ചല്‍ പൊലീസ് സ്റ്റേഷനില്‍ നിന്ന് വ്യാഴാഴ്ച രാത്രി കടന്നുകളഞ്ഞ നിരവധി കേസുകളിലെ പ്രതിയായ ഏറം സ്വദേശി മനോജ് ഇന്നലെ രാവിലെ പൊലീസില്‍ കീഴടങ്ങി. വ്യാഴാഴ്ച പകലാണ് ഉത്സവ സ്ഥലത്തെ അടിപിടി കേസുമായി ബന്ധപ്പെട്ട് മനോജിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. അന്ന് രാത്രി ഇയാള്‍ സ്റ്റേഷനില്‍ നിന്ന് ഓടിപ്പോവുകയായിരുന്നു. അടുത്തദിവസം ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ ഉള്‍പ്പെടെയുള്ള നേതാക്കളുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് ബിന്ദുകൃഷ്ണ, എ.ഐ.സി.സി മെമ്ബര്‍ സൈമണ്‍ അലക്സ്, സേതു, വലിവിള വേണു എന്നിവരുള്‍പ്പെടെ 30 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു.
എന്നാല്‍ കസ്റ്റഡിയിലെടുത്ത ദിവസം എസ്.ഐയുടെ നേതൃത്വത്തില്‍ മനോജിനെ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചതായി പറയപ്പെടുന്നു. മര്‍ദ്ദനം ഭയന്നാണ് ഇയാള്‍ സ്റ്റേഷനില്‍ നിന്ന് ഓടി രക്ഷപെട്ടതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ മോഹന്‍ദാസും പ്രിന്‍സിപ്പല്‍ എസ്.ഐ രാജേഷും ഇല്ലാതിരുന്ന സമയത്താണ് മനോജിനെ മര്‍ദ്ദിച്ചത്. നിരപരാധികളെ മര്‍ദ്ദിച്ചതുമായി ബന്ധപ്പെട്ട് എസ്.ഐ ഹരീഷിനെതിരെ നേരത്തെയും പരാതികള്‍ ഉയര്‍ന്നിരുന്നു.
ഇതിനിടെ യൂത്ത് കോണ്‍ഗ്രസുകാരും ചില പൊലീസ് ഉദ്യോഗസ്ഥരും തമ്മിലുള്ള ഒത്തുകളിയെ തുടര്‍ന്നാണ് ക്രിമിനല്‍ കേസ് പ്രതി പൊലീസ് സ്റ്റേഷനില്‍ നിന്ന് മുങ്ങിയതെന്ന് സി.പി.എം അഞ്ചല്‍ ഏരിയ സെക്രട്ടറി ഡി. വിശ്വസേനന്‍ പറഞ്ഞു. ഇതേക്കുറിച്ച്‌ അന്വേഷണം നടത്തി കുറ്റക്കാരായ പൊലീസുകാര്‍ക്കെതിരെ നടപടി പടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.