''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..
''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

അഞ്ചല്‍ പോലീസ് പലിശ മാഫിയയ്ക്ക് എതിരെ നടപടി എടുത്തില്ല;മുന്‍ എം.എല്‍.എയും സി.പി.ഐ നേതാവുമായ സുപാല്‍ പോലീസ് സ്റ്റേഷനില്‍ കുത്തിയിരുന്നു


അഞ്ചല്‍:അഞ്ചലില്‍ പട്ടിക ജാതിക്കാരായ കുടുംബത്തെ പലിശ നൽകാത്തതിനെ തുടർന്ന് വീട്ടിൽ ഭീഷണിപ്പെടുത്തുകയും കയ്യേറ്റം ചെയ്യാൻ ശ്രമിച്ച വർക്കെതിരെ അഞ്ചൽ പോലീസിൽ പരാതി നൽകിയിട്ടും പ്രതികളെ അഞ്ചൽ എസ് ഐ സഹായിക്കുന്ന നിലപാടെടുക്കുകയും കേസ് ഒത്തു തീർപ്പാക്കാൻ ശ്രമിക്കുന്നതായി ആരോപിച്ച് മുൻ എം.എൽ എയും സി.പി.ഐ നേതാവുമായ പി .എസ് സുപാൽ സ്റ്റേഷനിൽ എത്തി എസ് .ഐക്ക് മുന്നിൽ പലിശക്കാർക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് കേസ് എടുക്കണമെന്നു ആവശ്യപ്പെട്ട് മണിക്കൂറോളം കുത്തി ഇരുന്നു പ്രതിക്ഷേധിച്ചു.
പട്ടികജാതിക്കാരായ അഞ്ചൽ നെടുങ്ങോട്ടുകോണം അനന്ദു ഭവനിൽ ആശയുടെ വീട്ടിലാണ് കഴിഞ്ഞ ദിവസം പലിശക്കാരെത്തി ഭീഷണിപ്പെടുത്തുകയും പണവും പലിശയും ഉടൻ തിരികെ നല്കണമെന്നും അല്ലാത്തപക്ഷം വീട്ടിൽ നിന്ന് ഇറക്കി വിടുമെന്ന് ആശയേയും ഭർത്താവിനെയും ഭീഷണിപ്പെടുത്തുകയും കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു എന്നാണ് പരാതി . ഈ പരാതിയാണ് അഞ്ചൽ പോലീസ് അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് എക്സ് എം .എൽ .എ പി .എസ് സുപാലിന്‍റെ നേതൃത്വത്തിൽ പത്തോളം സി.പി .ഐ പ്രവർത്തകർ അഞ്ചൽ സ്റ്റേഷനിൽ എത്തി എസ്.ഐ യുടെ റൂമിൽ കയറി എസ് .ഐ യോട് തട്ടിക്കയറുകയും കുത്തിയിരിപ്പ് സമരവും നടത്തിയത്.
പ്രതികൾക്കെതിരെ പോലീസ് കേസ് എടുത്തതിനു ശേഷമാണ് സുപാലും സി.പി ഐ പ്രവർത്തകരും മടങ്ങിയത്. എന്നാൽ ആശയുടെ പരാതിയെത്തുടർന്ന് ആശയുടെ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയ അനു ,കിഷോർ എന്നിവരെ സ്റ്റേഷനിൽ വിളിച്ച് വരുത്തി കസ്റ്റഡിയിൽ സൂക്ഷിച്ചിട്ടുണ്ടെന്ന് എസ് .ഐ പി എസ് രാജേഷ് പറഞ്ഞു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.