''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

ആര്യങ്കാവ്-റോസ്മല റോഡ് നവീകരണം 28ന്


പുനലൂര്‍: കൊല്ലം-തിരുമംഗലം ദേശീയപാതയിലെ ആര്യങ്കാവില്‍ നിന്ന് റോസ്മലയിലേക്കുള്ള കാനനപാതയുടെ നവീകരണോദ്ഘാടനം 28ന് വൈകിട്ട് 4ന് ആര്യങ്കാവ് ജംഗ്ഷനില്‍ മന്ത്രി കെ.രാജു നിര്‍വഹിക്കും. വനം വകുപ്പില്‍ നിന്ന് അനുവദിച്ച 3കോടി രൂപ ചെലവഴിച്ചാണ് നവീകരണം.
ആര്യങ്കാവില്‍ നിന്ന് പത്ത് കിലോമീറ്റര്‍ ഉള്‍വനത്തിലൂടെ സഞ്ചരിച്ചാലേ റോസ്മലയില്‍ എത്താന്‍ സാധിക്കൂ. ഇതില്‍ ആര്യങ്കാവില്‍ നിന്നുള്ള മൂന്ന് കിലോമീറ്റര്‍ ദൂരം മാത്രമാണ് ടാര്‍ ചെയ്തിട്ടുള്ളത്. ശേഷിക്കുന്ന ഭാഗത്താണ് കോണ്‍ക്രീറ്റ് ചെയ്യുന്നത്. നിലവില്‍ കുളത്തൂപ്പുഴ ഗ്രാമ പഞ്ചായത്തിന്റെ പരിധിയിലാണ് റോസ്മല ഗ്രാമം സ്ഥിതി ചെയ്യുന്നത്. എന്നാല്‍ ആര്യങ്കാവ് വഴി മാത്രമെ ഇവിടെ എത്താന്‍ സാധിക്കൂ.
കെ.എസ്.ആര്‍.ടി.സി സര്‍വീസാണ് ഇവിടത്തുകാരുടെ പ്രധാന ഗതാഗതമാര്‍ഗം.
റോഡിന്റെ തകര്‍ച്ച മൂലം മിക്ക ദിവസവും ഈ സര്‍വീസ് മുടങ്ങുന്നത് പതിവാണ്. മഴ ശക്തമായല്‍ ഇതുവഴി ബസ് സര്‍വീസ് നടത്താന്‍ അധികൃതര്‍ തയാറാകില്ല. കൊടും വളവുകളും കുത്തിറക്കവുമായ റോഡിലെ അപകട സാദ്ധ്യത കണക്കിലെടുത്താണിത്. ഇതുകാരണം സ്വകാര്യ ജീപ്പുകള്‍ക്ക് 1500 രൂപയോളം വാടക നല്‍കിയാണ് റോസ്മല നിവാസികള്‍ ആര്യങ്കാവില്‍ എത്തുന്നത്. ഇത് കണക്കിലെടുത്താണ് വനം വകുപ്പില്‍ നിന്ന് റോഡിനായി തുക അനുവദിച്ചത്.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.