ചെല്ലങ്കോട്-ചാലിയക്കര എസ്റ്റേറ്റ് റോഡിന്റെ ശാപമോക്ഷം എന്ന്


തെന്മല: നൂറുകണക്കിന് ജനങ്ങളുടെ പ്രധാന ആശ്രയമായ റോഡ് തകര്‍ന്ന് തരിപ്പണമായി വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും നവീകരണം വൈകുന്നതില്‍ പ്രതിഷേധം ശക്തമാകുന്നു. പുനലൂര്‍- ചാലിയക്കര റോഡില്‍ നിന്ന് ആരംഭിക്കുന്ന ചെല്ലങ്കോട്-ചാലിയക്കര എസ്റ്റേറ്റ് റോഡ് കുണ്ടും കുഴിയുമായി കിടക്കുന്നത്.
അമ്പത് വര്‍ഷത്തിലധികം പഴക്കമുള്ള റോഡിലൂടെ ദിവസവും നിരവധി വാഹനങ്ങളാണ് കടന്നുപോകുന്നത്. ചാലിയക്കര റോഡില്‍ നിന്ന് ഗുരുദേവ ക്ഷേത്രം വഴി എസ്റ്റേറ്റ് റോഡില്‍ സമാപിക്കുന്ന പാത നേരത്തെ പൊതുമരാമത്ത് കോണ്‍ക്രീറ്റ് ചെയ്തിരുന്നു. എന്നാല്‍ ഇതിന്റെ ബാക്കിയാണ് നാഥനില്ലാതെ കിടക്കുന്നത്.
ഇടമണ്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ ചാലിയക്കര ബ്രാഞ്ചും കണ്‍സ്യൂമര്‍ സ്റ്റോറും തകര്‍ന്ന ഈ പാതയോരത്താണ് സ്ഥിതി ചെയ്യുന്നത്. ഇവിടേക്ക് എത്തുന്നവരാണ് ഏറെ ദുരിത സഹിക്കുന്നത്. റോഡിന് സമീപത്തെ അമ്പതില്‍ അധികം കുടുംബങ്ങള്‍ക്ക് പുറമെ ഉപ്പുകുഴി, ഓലപ്പാറ, ചെറുകടവ്. കറവൂര്‍, ചാലിയക്കര എന്നീ മലയോര മേഖലയില്‍ നിന്നുള്ളവരുടെ ആശ്രയമായ റോഡിനോടാണ് അധികൃതര്‍ ഒളിച്ചുകളി തുടരുന്നതെന്നാണ് നാട്ടുകാര്‍ പറയുന്നത്.

ചെല്ലങ്കോട്-ചാലിയക്കര എസ്റ്റേറ്റ് റോഡ് കോണ്‍ക്രീറ്റ് ചെയ്ത് ഗതാഗത യോഗ്യമാക്കി മാറ്റും. മാനേജ്മെന്റ് ഉന്നയിച്ചിരിക്കുന്ന തര്‍ക്കം പരിഹരിക്കും. കഴിഞ്ഞ അന്‍പത് വര്‍ഷമായി നാട്ടുകാര്‍ ഉപയോഗിക്കുന്ന റോഡാണ് ഇത്. നാടിന്റെ പൊതുവായ വികസനം കണക്കിലെടുത്താണ് പാത നവീകരിക്കാന്‍ ലക്ഷ്യമിട്ടിരിക്കുന്നത്
( ആര്‍.ലൈലജ, തെന്മല ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്)
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.