ഗ്രാമപഞ്ചായത്തുകളില്‍ സര്‍ട്ടിഫിക്കറ്റുകള്‍ക്കായി ബുദ്ധിമുട്ടേണ്ടെന്ന്‌ മന്ത്രി കെ.ടി. ജലീല്‍


പുനലൂര്‍: ഗ്രാമപഞ്ചായത്തുകളില്‍ സര്‍ട്ടിഫിക്കറ്റുകള്‍ക്കായി തിണ്ണ തിരങ്ങേണ്ട അവസ്‌ഥ മാറ്റിയെടുത്ത്‌ വരികയാണെന്നും തദ്ദേശസ്‌ഥാപനങ്ങളുടെ മുന്നോട്ടുള്ള പ്രയാണത്തിന്‌ പുതിയ ദിശ ഉണ്ടാകണമെന്നും മന്ത്രി കെ.ടി ജലീല്‍ അഭിപ്രായപ്പെട്ടു..
പിറവന്തൂര്‍ ഗ്രാമപഞ്ചായത്തിന്റെ പുതിയ ആസ്‌ഥാന മന്ദിരത്തിന്റെ ഉല്‍ഘാടനം നിര്‍വഹിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.രണ്ട്‌ വര്‍ഷത്തിനകം പഞ്ചായത്ത്‌ വഴിയുളള സര്‍ട്ടിഫിക്കറ്റുകള്‍ പൂര്‍ണമായും ഓണ്‍ലൈനില്‍ നിന്നും ലഭ്യമാക്കുവാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കെ.ബി ഗണേഷ്‌കുമാര്‍എം.എല്‍.എ അധ്യക്ഷത വഹിച്ചു.സോളാര്‍ പാനല്‍ സമര്‍പ്പണവും ലൈഫ്‌ മിഷന്‍ പൂര്‍ത്തികരിച്ച ഭവനങ്ങളുടെ താക്കോല്‍ ദാനവും വനം വകുപ്പ്‌ മന്ത്രി അഡ്വ.കെ.രാജു നിര്‍വഹിച്ചു.തൊഴിലുറപ്പ്‌ പദ്ധതിയില്‍ കൂടുതല്‍ തൊഴില്‍ ദിനങ്ങള്‍ പൂര്‍ത്തിയാക്കിയവരെ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എസ്‌.സജീഷ്‌ ആദരിച്ചു.
ഫീഡിംഗ്‌ റൂമിന്റെ ഉല്‍ഘാടനം ജില്ലാ പഞ്ചായത്ത്‌ വികസനകാര്യ സ്‌ററാന്‍ഡിംഗ്‌ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ആശാ ശശിധരന്‍ നിര്‍വഹിച്ചു.ആദിവാസി മൂപ്പന്‍മാരെ ജില്ലാ പഞ്ചായത്ത്‌ അംഗം അഡ്വ.എസ്‌.വേണുഗോപാല്‍ ആദരിച്ചു.
പിറവന്തൂര്‍ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ പി.എസ്‌.ശശികല, ബ്ലോക്ക്‌ പഞ്ചയത്ത്‌ പ്രസിഡന്റ്‌ എസ്‌.സജീഷ്‌, വൈസ്‌ പ്രസിഡന്റ്‌ സുനിത രാജേഷ്‌, . ഗ്രാമപഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ എ.റഷീദ്‌, ഗ്രാമ പഞ്ചായത്ത്‌ അംഗങ്ങളായ സുധ വസന്തന്‍,ആര്‍ രഞ്ചിത്ത്‌,ലതാ സോമരാജന്‍, മഞ്‌ജു ഡി.നായര്‍, സി.ആര്‍.രജികുമാര്‍, ഷേര്‍ലി ഗോപിനാഥ്‌, നിഖില്‍, അമ്ബിളി രാജിവ്‌ രാഷട്രീയ പാര്‍ട്ടി പ്രതിനിധികളായ എന്‍.ജഗദീശന്‍, ചെമ്ബനരുവി മുരളി ,കെ.തോമസ്‌,വിളക്കുടി ചന്ദ്രന്‍ ,ത്രിതല പഞ്ചായത്ത്‌ അംഗങ്ങള്‍,കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.