''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..


www.kripainverterups.com


''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

കലയനാട് സ്വാശ്രയ കർഷക വിപണി തുടങ്ങി ഒറ്റ വർഷത്തിൽ വിറ്റുവരവ് നടത്തിയത് ഒരുകോടി രൂപ


പുനലൂർ: കലയനാട് വെജിറ്റബിൾ ആൻഡ് ഫ്രൂട്സ് പ്രൊമോഷൻ കൗൺസിൽ കേരള (വി.എഫ്.പി.സി.കെ ) ആരംഭിച്ച സ്വാശ്രയ കർഷക വിപണി തുടങ്ങി ഒറ്റ വർഷത്തിനുള്ളിൽ വിറ്റുവരവ് നടത്തിയത് ഒരുകോടി രൂപയ്ക്കു മുകളിൽ. സംസ്ഥാനത്തുതന്നെ ആദ്യമായി ഒരു നഗരസഭ മുൻകയ്യെടുത്ത് ആരംഭിച്ച വിപണിയാണിത്. കഴിഞ്ഞ വർഷം മാർച്ച് 27ന് ആരംഭിച്ച കാർഷിക വിപണിയാണിത്. പുനലൂർ നഗരസഭ ഇതിനായി കലയനാട് മാർക്കറ്റിൽ സ്ഥലവും ഓഫിസും നൽകി കർഷകരുടെ സംഘങ്ങൾ രൂപവൽക്കരിക്കുകയും ചെയ്തു. 15 ലക്ഷത്തോളം രൂപയാണ് ഈ ഒരു വർഷത്തിനുള്ളിൽ നഗരസഭ വിപണിക്കായി മുടക്കിയത്.
മറ്റൊരു നഗരസഭയിലും കൗൺസിൽ വിപണി ആരംഭിച്ചിട്ടില്ല. ഒൻപത് ഗ്രൂപ്പുകളിലായി 154 കർഷകരാണു വിപണിയിൽ ഓഹരി നേടിയത്. പുറമേ ഇരുനൂറിലധികം കർഷകർ വിപണിയുമായി സഹകരിച്ചു പ്രവർത്തിക്കുകയും ചെയ്യുന്നു. തിങ്കൾ, വ്യാഴം ദിവസങ്ങളിലാണു വിപണി പ്രവർത്തിക്കുന്നത്. സ്വാശ്രയ കർഷക വിപണിയുടെ വളർച്ചയ്ക്കായി കർഷകരുടെ കൂടുതൽ സംഘങ്ങൾ രൂപവൽക്കരിക്കുമെന്ന് വി.എഫ്.പി.സി.കെ ഡപ്യൂട്ടി മാനേജർ ആർ.ഉഷസ് പറഞ്ഞു. സ്വാശ്രയ കർഷക വിപണിയിൽ ഉൽപാദിപ്പിക്കുന്ന നല്ല പച്ചക്കറി കൂടുതൽ ജനങ്ങളിൽ എത്തിക്കാൻ പുനലൂർ പട്ടണത്തിൽ നഗരസഭ ഇക്കൊല്ലം ഔട്ട്‌ലെറ്റ് തുടങ്ങുമെന്ന് നഗരസഭ ചെയർമാൻ എം.എ.രാജഗോപാൽ പറഞ്ഞു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.