''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

വെട്ടിപ്പുഴ തോടിനെ ശുചീകരിച്ച് വീണ്ടെടുക്കാൻ നഗരസഭയൊരുക്കുന്ന പുനർജ്ജനി പദ്ധതിക്ക് പിന്തുണയുമായി നൂറുകണക്കിനാളുകൾ ഒത്തുചേർന്നു


ഫോട്ടോ: പുനലൂരിൽ നഗരസഭയുടെ വെട്ടിപ്പുഴ തോട് വീണ്ടെടുക്കൽ പുനർജ്ജനി പദ്ധതിയുടെ കൂട്ടായ്മ ഹരിത മിഷൻ വൈസ് ചെയർപേഴ്സൻ ഡോ. ടി എൻ സീമ ഉദ്ഘാടനം ചെയ്യുന്നു.

പുനലൂർ: കുടിനീരിന് ആശ്രയിക്കുന്ന കല്ലടയാറിനെ മലീമസമാക്കുന്ന വെട്ടിപ്പുഴ തോടിനെ ശുചീകരിച്ച് വീണ്ടെടുക്കാൻ നഗരസഭയൊരുക്കുന്ന പുനർജ്ജനി പദ്ധതിക്ക് പിന്തുണയുമായി നുറുകണക്കിനാളുകൾ ഒത്തുചേർന്നു. വെട്ടിപ്പുഴ തോടിനെ മാലിന്യ മുക്തമാക്കാൻ 20 മുതൽ 10 ദിനം നാടൊന്നടങ്കം ഒരേ മനസോടെ തങ്ങളാലാവും വിധം പരിശ്രമിക്കും. ശുചീകരണത്തിൽ പങ്കുചേരുന്നവർക്കെല്ലാം കുടുംബശ്രീ പ്രവർത്തകർ ഭക്ഷണ പൊതികൾ നൽകും. തുടർ സാക്ഷരതാ പഠിതാക്കൾ നൂറു പേർ വെട്ടിപ്പുഴ തോടിനെ വീണ്ടെടുക്കാൻ രംഗത്തിറങ്ങും. ജനപ്രതിനിധികൾ പൊതുപ്രവർത്തകർ സന്നദ്ധസംഘടനാ പ്രവർത്തകർ, ആശാ വർക്കർമാർ, അംഗൻവാടി ജീവനക്കാർ,വിവിധ വാർഡുകളിലെ തൊഴിലുറപ്പ് തൊഴിലാളികൾ, കുടുംബശ്രീ പ്രവർത്തകർ, സ്റ്റുഡന്റ് പോലീസ് കേഡറ്റ്, എൻ.എസ്.എസ് വാളന്റിയർമാർ, ലൈബ്രറി പ്രവർത്തകർ തുടങ്ങിയവരൊക്കെ ശുചീകരണ ജോലികൾക്കിറങ്ങാൻ സന്നദ്ധത അറിയിച്ചു. പുനലൂർ രാജാ രോഹിണി ആഡിറ്റോറിയത്തിൽ ചേർന്ന പുനർജ്ജനി പദ്ധതിയുടെ കൂട്ടായ്മ ഹരിത കേരളം മിഷൻ വൈസ് ചെയർപേഴ്സൺ ഡോ. ടി എൻ സീമ ഉദ്ഘാടനം ചെയ്തു.
വികസന രംഗത്ത് നേരിടുന്ന മുഖ്യ വെല്ലുവിളി മലിനീകരണമാണെന്നും മാലിന്യം സമൂഹത്തിന് ദുരിതമേകും വിധം പൊതു ഇടങ്ങളിൽനിക്ഷേപികുന്നവർക്കെതിരെ ക്രിമിനൽ കുറ്റം ചുമത്തണമെന്നും കാൻസറും ജീവിത ശൈലീ രോഗങ്ങളും വർധിക്കാൻ കാരണം ഗുരുതരമായ മലിനീകരണമാണെന്നും ഓരോ ജലസ്രോതസും മാലിന്യ മുക്തമാക്കി വീണ്ടെടുക്കുമ്പോൾ സമൂഹത്തിന് ശരിയുടെ പാഠം പകർന്ന് നൽകുന്ന ദൗത്യമാണതെന്നും ടി.എൻ സീമ പറഞ്ഞു. മുനിസിപ്പൽ ചെയർമാൻ എം.എ രാജഗോപാൽ അധ്യക്ഷനായി. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷൻ സുഭാഷ് ജി നാഥ് സ്വാഗതവും വൈസ് ചെയർപേഴ്സൻ കെ പ്രഭ നന്ദിയും പറഞ്ഞു. പൊതുപ്രവർത്തകരായ കെ ധർമ്മരാജൻ, സാബു അലക്സ്, കെ രാധാകൃഷ്ണൻ ,കെ രാജശേഖരൻ, പ്രൊഫ പി കൃഷ്ണൻകുട്ടി ,ഹരിദാസ്, ജി ജയപ്രകാശ് ,വി.പി ഉണ്ണികൃഷ്ണൻ, എൻ മഹേശൻ ഭാസ്ക്കരൻ കുട്ടി, വി ഓമനക്കുട്ടൻ, ബാൽക്കോ സുധീർ, സുരേഷ് കുമാർ, സഞ്ജു ബുഖാരി, ജോബോയ് പെരേര,തസ്ലിമ ജേക്കബ്, എസ് രാജേന്ദ്രൻ നായർ, ലളിതമ്മ, എൻ.പി ജോൺ, അശോക് ബി വിക്രമൻ, പി വിജയൻ ,സുബി രാജ്, സുരേന്ദ്രനാഥ തിലകൻ, ഇൻസ്പെക്ടർ ബിനു വർഗീസ് എന്നിവർ സംസാരിച്ചു.
20 ന് രാവിലെ 9 ന് കെ.എസ്.ആർ.ടി.സി ഡിപ്പോയ്ക്കടുത്ത് വെട്ടിപ്പുഴ തോട് ശുചീകരണം മന്ത്രി കെ രാജു ഉദ്ഘാടനം ചെയ്യും. 22 വരെ പവർഹൗസ് വാർഡിലെ തൊഴിലുറപ്പ് പ്രവർത്തകരുൾപ്പടെ എല്ലാവരുടെയും പങ്കാളിത്തത്തോടെ ജയഭാരതം റോഡിലെ പാലം ഭാഗം വരെ ശുചീകരിക്കും. 23 മുതൽ 25 വരെ കോമളം കുന്ന് വാർഡ് മേഖലയിൽ ചെമ്മന്തൂർ വരെ തോട് ശുചീകരിക്കും. ഇതേ ദിവസങ്ങളിൽ ഠൗൺ വാർഡ് നേതൃത്വത്തിൽ എല്ലാവരുടെയും പങ്കാളിത്തത്തോടെ ചെമ്മന്തൂർ കലുങ്ക് ഭാഗം വരെ ശുചീകരിക്കും. തോട് തുറക്കലും നടത്തും.26 മുതൽ 28 വരെ ചെമ്മന്തൂർ മുതൽ എസ്.എൻ കോളേജ് ഭാഗം വരെ കോളേജ് വാർഡ് നേതൃത്വത്തിൽ ശുചീകരിക്കും.29 മുതൽ 31 വരെ എസ്.എൻ കോളേജ് ഭാഗം മുതൽ ചെമ്മന്തൂർ ആശുപത്രി ജങ്ഷൻ വരെ തോട് ശുചീകരിക്കും.26 മുതൽ 31 വരെ കൊന്നമൂട് പാലം മുതൽ മുറിഞ്ഞകലുങ്ക് വരെ തോട് ശുചീകരിക്കും.കോളേജ് വാർഡ് നേതൃത്വത്തിലാണിത്. തോട് ശുചീകരണത്തിന് ശേഷം മാലിന്യം നിക്ഷേപിക്കുന്നവർക്കെതിരെ കർശന നിയമ നടപടികൾ സ്വീകരിക്കുമെന്ന് ചെയർമാൻ എം.എ രാജഗോപാൽ പറഞ്ഞു. ജില്ലയിലെ നിരവധി കുടിവെള്ള പദ്ധതികൾക്ക് ജലം ശേഖരിക്കാനുള്ള പമ്പ് ഹൗസുകൾ പുനലൂരിലെ കല്ലടയാറ്റിലാണ്. കുടിനീരിനായി ആശ്രയിക്കുന്ന കല്ലടയാറിലേക്കു് തെളിനീർ എത്തിക്കുന്ന മറ്റ് കൈത്തോടുകളെയും സംരക്ഷിക്കാൻ നഗരസഭയ്ക്ക് പദ്ധതിയുണ്ട്.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.