''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

കഞ്ചാവ് കേസിൽ ജാമ്യത്തിലിറങ്ങിയ സ്ത്രീ കഞ്ചാവുമായി വീണ്ടും അറസ്റ്റിൽ


അഞ്ചൽ: സ്ഥിരമായി കഞ്ചാവ് കേസിൽ ശിക്ഷിക്കപ്പെടുന്ന ആൾ വീണ്ടും കഞ്ചാവ് കേസിൽ അറസ്റ്റിലായി.കരുകോൺ നിഷ മൻസിലിൽ ഷാഹിദ (50)യാണ് അറസ്റ്റിലായത്. റൂറൽ എസ്.പി ബി.അശോകന്റെ നേതൃത്വത്തിലുള്ള ആൻറിനാർകോട്ടിക് സ്ക്വോഡ് നടത്തിയ തന്ത്രപൂർവ്വമായ നീക്കത്തിലാണ് കഴിഞ്ഞ ദിവസം രാത്രി ഒരു മണിയോടെ അഞ്ചൽ ചന്തമുക്കിൽ വച്ച് ഇവരെ കസ്റ്റഡിയിലെടുത്തത്.ഒപ്പം രണ്ട് കിലോ കഞ്ചാവും കണ്ടെടുത്തു. ഓട്ടോറിക്ഷയിൽ കഞ്ചാവുമായി വരുന്നുണ്ടെന്ന്
എസ്.പിക്ക് ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് പൊലീസ് നടത്തിയ പട്രോളിംഗിനിടെയാണ് ഇവരെ പിടികൂടിയത്.
മറ്റൊരു കഞ്ചാവ് കേസിൽ അടുത്തിടെ ജാമ്യത്തിലിറങ്ങിയ ഷാഹിദ തമിഴ്നാട്ടിലെ മധുര, തേനി, കമ്പം എന്നിപ്രദേശങ്ങളിൽ നിന്നുമാണ് കഞ്ചാവ് എത്തിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. ഒരു വർഷം മുമ്പ് മൂന്ന് കിലോ കഞ്ചാവുമായി ഷാഹിദയെ കൊല്ലം ഷാഡോ പൊലീസ് അറസ്റ്റ് ചെയ്തിരുന്നതാണ്.ഇവരുടെ മകളേയും മരുമകനേയും കഞ്ചാവ് കേസിൽ നേരത്തേ അറസ്റ്റ് ചെയ്തിട്ടുണ്ട്. മരുമകൻ ജയിൽ ശിക്ഷയനുഭവിച്ചു വരികയാണ്.
ആന്റി നാർകോട്ടിക് എസ്.ഐ എസ് .ബിനോജ്, ഗ്രേഡ് എസ്.ഐ ശിവശങ്കര പിള്ള, ഗ്രേഡ് എ .എസ്.ഐമാരായ അജയകുമാർ, ഷാജഹാൻ, ആഷിർ കൊഹൂർ ,സി.പി.ഒ മാരായ കെ.കെ രാധാകൃഷ്ണപിള്ള, സി.എസ് ബിനു, അഞ്ചൽ പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എ.എസ്.ഐ ബിജു ,ഷാനവാസ്, വനിതാ സിവിൽ പൊലീസ് ഓഫീസർ ജയന്തി എന്നിവരടങ്ങിയ പൊലീസ് സംഘമാണ് റെയ്ഡ് നടത്തിയത്.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.