''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

കെവിന്റെ മരണം: നീനുവിന്റെ അമ്മ രഹനയെ കണ്ടെത്താന്‍ പൊലീസ് തമിഴ്നാട്ടില്‍


കോട്ടയം/തെന്മല: കെവിന്‍ വധക്കേസില്‍ ഒളിവില്‍ കഴിയുന്ന പ്രതികള്‍ക്ക് വേണ്ടി തെരച്ചില്‍ ശക്തമാക്കിയതായി പൊലീസ്. നീനുവിന്റെ അമ്മ രഹ്‌നയെ കണ്ടെത്താന്‍ തമിഴ്നാട്ടിലാണ് ഇപ്പോള്‍ അന്വേഷണ സംഘം. രഹ്‌നയുടെ ബന്ധുക്കള്‍ തമിഴ്നാട്ടിലുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് അന്വേഷണ സംഘം ഇവിടെയെത്തിയത്. എന്നാല്‍ കേസില്‍ രഹ്‌നയുടെ പങ്ക് ഇതുവരെ വ്യക്തമായിട്ടില്ല. ഇവരെ ചോദ്യം ചെയ്‌താല്‍ മാത്രമേ ഇക്കാര്യം വ്യക്തമാകൂ എന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്. രഹ്‌നയെ കണ്ടെത്താന്‍ പത്തനാപുരത്തെ വീട്ടിലും കഴിഞ്ഞ ദിവസം അന്വേഷണ സംഘം എത്തിയിരുന്നു. എന്നാല്‍ കെവിനെ തട്ടിക്കൊണ്ട് പോയ ഞായറാഴ്‌ച തന്നെ ഇവര്‍ ഒളിവില്‍ പോയതായാണ് വിവരം.
അതേസമയം, കേസുമായി ബന്ധപ്പെട്ട് കസ്റ്റ‌ഡിയിലായ ഗാന്ധിനഗര്‍ സ്റ്റേഷനിലെ എ.എസ്.ഐ ബിജു, ഡ്രൈവര്‍ അജയകുമാര്‍ എന്നിവര്‍ക്കെതിരെ ചുമത്തിയത് ഭീഷണിപ്പെടുത്തി കൈക്കൂലിവാങ്ങിയെന്ന കുറ്റം മാത്രമാണ്. വധക്കേസില്‍ പ്രതിചേര്‍ത്താല്‍ കോടതിയില്‍ നിലനില്‍ക്കില്ലെന്ന നിലപാടിലാണ് അന്വേഷണസംഘം. കെവിനെ തട്ടിക്കൊണ്ട് പോകാനെത്തിയ സംഘത്തിനെ വാഹനപരിശോധനയ്‌ക്കിടെ തടഞ്ഞ് നിറുത്തിയ തങ്ങള്‍ രണ്ടായിരം രൂപ കൈക്കൂലി വാങ്ങി വിട്ടയച്ചുവെന്ന് സമ്മതിച്ചിട്ടുണ്ട്. ഈ മൊഴി വിശ്വാസത്തിലെടുത്താണ് അന്വേഷണ സംഘം മുന്നോട്ടുപോകുന്നത്. ഇത്രയും ഗുരുതരമായ കുറ്റകൃത്യം ലക്ഷ്യമിട്ടാണ് സംഘം വരുന്നത് എന്നറിഞ്ഞിരുന്നെങ്കില്‍ വെറും രണ്ടായിരം രൂപ വാങ്ങി അവരെ വിടുമോയെന്നാണ് പൊലീസ് ഇതിനു ന്യായീകരണമായി ചൂണ്ടിക്കാട്ടുന്നത്.
ഇതിനാലാണ് ഡ്യൂട്ടിക്കിടെ ഭീഷണിപ്പെടുത്തി പണം വാങ്ങിയെന്ന വകുപ്പ് മാത്രം ചുമത്തിയത്. ഇരുവര്‍ക്കുമെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാന്‍ ആവശ്യപ്പെട്ട് ഐ.ജി വിജയ് സാക്കറെ ഡി.ജി.പിക്ക് കത്തും നല്‍കിയിട്ടുണ്ട്. വ്യാഴാഴ്‌ച രാത്രി ഏറ്റുമാനൂര്‍ മജിസ്ട്രേറ്റിന്റെ വീട്ടില്‍ ഹാജരാക്കിയ പൊലീസുകാരെ റിമാന്‍ഡ് ചെയ്തു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.