''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

കോട്ടയം സ്വദേശി കെവിനേ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം ദുരഭിമാനകൊലയെന്ന റിപ്പോര്‍ട്ട്.


പുനലൂര്‍:: വംശീയ വെറി നമ്മുടെ നാട്ടിലും ഉണ്ട്.ഒരു ദളിത് ക്രിസ്ത്യാനി സവര്‍ണ്ണ ക്രിസ്ത്യാനി പെണ്‍കുട്ടിയെ വിവാഹം കഴിച്ചത് കൊണ്ട് അവനെ കൊന്നു കളഞ്ഞു.അതും അതിക്രൂരമായി. അതിന് പോലീസ്‌ സപ്പോര്‍ട്ടും ദളിത് ക്രിസ്ത്യാനിയെ ഒരിക്കലും അംഗീകരിക്കാത്ത സവര്‍ണ്ണ ക്രിസ്ത്യാനിയുടെ മനോഭാവം ആണ് ഈ കൊലപാതകത്തില്‍ കൂടി പുറത്തു വന്നിരിക്കുന്നത്. പ്രണയവിവാഹത്തെ തുടര്‍ന്ന് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം ദുരഭിമാനകൊലയെന്ന റിപ്പോര്‍ട്ട്. മരണമടഞ്ഞ കെവിന്‍ ദളിത് പശ്ചാത്തലത്തിലുള്ള യുവാവും ഭാര്യ നീനു റോമന്‍ കത്തോലിക്കക്കാരിയുമാണ് എന്നാല്‍ ഇപ്പോള്‍ അവരുടെ കുടുംബം സുവാര്‍ത്ത എന്ന സഭയിലാണ്.പെണ്‍കുട്ടിയുടെ അച്ഛന്റെയും  അമ്മയുടെയും മിശ്ര വിവാഹം ആയിരുന്നു അമ്മ മുസ്ലീമും അച്ഛന്‍ ക്രിസ്ത്യാനിയും ആയിരുന്നു.ഒറ്റക്കല്‍ റെയില്‍വേ സ്റ്റേഷന് അടുത്ത് പലചരക്ക്‌ വ്യാപാരമാണ് പെണ്‍കുട്ടിയുടെ കുടുംബത്തിന്.  കെവിന്റെ ദളിത് പശ്ചാത്തലവും സാമ്പത്തിക അന്തരവുമാണ് വിവാഹത്തിന് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ സമ്മതിക്കാതിരുന്നതിന് കാരണം. കെവിനെ തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ പോലീസ് കേസ് ഗൗരവമായി എടുക്കാതിരുന്നതും പെണ്‍കുട്ടിയുടെ പക്ഷം നിന്നതും വിവേചനമായിരുന്നെന്നും ആരോപണമുണ്ട്.

ഞായറാഴ്ച പുലര്‍ച്ചെ യുവാവിനെ തട്ടിക്കൊണ്ടു പോയ കേസില്‍ പരാതി നല്‍കിയിട്ടും പോലീസ് അന്വേഷിക്കാനോ കേസെടുക്കാനൊ കൂട്ടാക്കിയിരുന്നില്ല. പെണ്‍കുട്ടിയുടെ കുടുംബത്തിന് അനുകൂലമായ നിലപാട് എടുത്ത പോലീസ് അവര്‍ക്ക് സഹായം ചെയ്യുന്ന രീതിയിലുള്ള നീക്കമാണ് നടത്തിയതും. കോട്ടയത്തെ ഒരു പ്രമുഖ മത സ്ഥാപനത്തിന്റെ പരിപാടിയില്‍ അടക്കം പങ്കെടുക്കുന്ന മുഖ്യമന്ത്രിക്ക് സുരക്ഷ ഒരുക്കണമെന്ന് വ്യക്തമാക്കി പോലീസ് വ്യാജം പറഞ്ഞു അന്വേഷണത്തില്‍ നിന്നും മാറി നിന്നു.
സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരും ചേരമര്‍ വിഭാഗത്തില്‍ പെടുന്ന ആളുമായ കെവിന്റെ കുടുംബം ക്രിസ്തുമതം സ്വീകരിച്ചവരാണ്. നീനു സമ്പന്നമായ റോമന്‍ കാത്തലിക് വിഭാഗക്കാരിയുമാണ്. ജാതിവ്യത്യാസവും സാമ്പത്തിക അന്തരവുമാണ് ഇവരുടെ ബന്ധത്തില്‍ വില്ലനായതെന്നും സഹോദരന്റെ കടുത്ത എതിര്‍പ്പിന് കാരണമായതെന്നും സംശയിക്കുന്നു. ഗള്‍ഫില്‍ നിന്നും വന്നയാള്‍ എങ്കിലും വേലയും ജോലിയും വീടുമില്ലാത്ത കെവിനെ അംഗീകരിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നായിരുന്നു നീനുവിന്റെ മാതാപിതാക്കള്‍ പോലീസിനോട് പറഞ്ഞത്. മകളെ പിടിച്ചു കൊണ്ടു പോകാന്‍ വീട്ടുകാര്‍ ശ്രമം നടത്തുകയും ചെയ്തു.
ബിരുദ വിദ്യാര്‍ത്ഥിനിയായിരുന്ന നീനു 24 ന് പരീക്ഷാവിവരം അറിയാനാണ് കോട്ടയത്തെത്തിയത്. 7:30 ന് നീനു വീട്ടില്‍ വിളിച്ച്‌ കെവിനുമായുള്ള വിവാഹം കഴിഞ്ഞെന്ന് അറിയിക്കുകയായിരുന്നു. വീട്ടുകാര്‍ തിരിച്ചു വിളിച്ചെങ്കിലൂം ഫോണെടുത്തില്ല. തുടര്‍ന്ന് നീനുവിന്റെ ബന്ധുക്കള്‍ 25 ന് ഗാന്ധിനഗര്‍ പോലീസ് സ്‌റ്റേഷനില്‍ വിളിച്ച്‌ വിവരം പറയുകയും വിവാഹം റജിസ്റ്റര്‍ ചെയ്തതിന്റെ രേഖകള്‍ പോലീസിനെ കാണിച്ചെന്ന് കെവിന്റെ ബന്ധുക്കള്‍ പറയുകയുമായിരുന്നു.
എന്നാല്‍ കെവിനൊപ്പം താമസിക്കാനാണ് ഇഷ്ടമെന്നു പെണ്‍കുട്ടി പറയുകയായിരുന്നു. എന്നാല്‍ അത് പരിഗണിക്കാതെ വീട്ടുകാര്‍ക്കൊപ്പം പോകാന്‍ പോലീസ് നിര്‍ദേശിക്കുകയായിരുന്നു. നീനു പ്രതിഷേധിച്ചപ്പോഴാണ് കെവിനൊപ്പം പോകാന്‍ പോലീസ് നിര്‍ദേശിച്ചത്. മൂന്ന് വര്‍ഷമായി കെവിനുമായി നീനു പ്രണയത്തിലായിരുന്നു. ഇതിനൊടുവില്‍ വെള്ളിയാഴ്ചയാണ് ഇവര്‍ റജിസ്റ്റര്‍ വിവാഹം കഴിച്ചത്. ഇതില്‍ പ്രതിഷേധിച്ച്‌ ഗള്‍ഫില്‍ നിന്നും അവധിക്കെത്തിയപ്പോള്‍ നീനുവിന്റെ സഹോദരനാണ് തട്ടിക്കൊണ്ടു പോകല്‍ ആസൂത്രണം ചെയ്തത്. അതിക്രൂരമായി  പീഡിപ്പിക്കുകയും കണ്ണുകള്‍ ചൂഴ്ന്ന് എടുക്കുകയും ക്രൂരമായി കൊലപ്പെടുത്തുകയുമാണ് ചെയ്തത്.
കേരളത്തിന് മുഴുവന്‍ നാണക്കേടുണ്ടാക്കിയ ഈ സംഭവം സവര്‍ണ്ണ ക്രിസ്ത്യാനിക്ക് ദളിതനോടുള്ള ചീഞ്ഞളിഞ്ഞ മനോഭാവം ആണ് വംശീയ വെറിയാണ് ഈ കുലപാതകത്തില്‍ കൂടി പുറത്തു വന്നിരിക്കുന്നത്.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.