''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

കെവിന്റെ അരുംകൊലയില്‍ നടുങ്ങി ചാലിയക്കര ഗ്രാമം


തെന്മല: ചാലിയക്കര ഗ്രാമം ഉറക്കമുണർന്നത് അരും കൊലയുടെ വാർത്ത കേട്ടുകൊണ്ടാണ്. തോട്ടം തൊഴിലാളികൾ അധിവസിക്കുന്ന ചാലിയക്കര എന്ന ശാന്തസുന്ദരമായ ഗ്രാമത്തിലേക്ക് കൊലപാതക വാർത്ത അറിഞ്ഞ് നാടായ നാട്ടിൽ നിന്നെല്ലാം ജനങ്ങൾ ഒഴുകിയെത്തി. രണ്ടു ദിവസം നീണ്ട തട്ടിക്കൊണ്ടു പോകലിന്റെ ദയനീയ അന്ത്യം ചാലിയക്കരയിൽ ആയതോടെ നാട്ടുകാരും വിഷമത്തിലായി.
രാവിലെ എട്ടിന് കെവിന്റെ മരണവുമായി ബന്ധപ്പെട്ട് തെന്മല പൊലിസ് കസ്റ്റഡിയിലെടുത്ത ഇഷാനെ ചാലിയക്കരയിൽ എത്തിച്ചപ്പോൾത്തന്നെ നാട്ടുകാർ ചുറ്റും കൂടി. ചിലർ കയ്യേറ്റത്തിനു മുതിരുകയും ചെയ്തു. കോട്ടയത്തുനിന്നെത്തിയ പൊലിസ് സംഘം ഇഷാൻ കാണിച്ചുകൊടുത്തതനുസരിച്ച് ചാലിയക്കര തോടിന്റെ കരപറ്റി നടന്നു. 500 മീറ്റർ പിന്നിട്ടപ്പോഴേക്കും തോട്ടിൽ കമഴ്ന്നു കിടക്കുന്ന നിലയിൽ കെവിന്റെ മൃതദേഹം കണ്ടെത്തി. ഇതോടെ വിവരം കാട്ടുതീയായി പരന്നു. പത്തു മിനിറ്റിനകം നെല്ലിപ്പള്ളി – ചാലിയക്കര റോഡിന്റെ ഇരുവശവും വാഹനങ്ങളും ആൾക്കാരും നിരന്നു. അതുവരെ ശാന്തമായി ഒഴുകിയിരുന്ന ചാലിയക്കര തോട് അശാന്തിയിലേക്ക് മാറി.
ക്രൂര  കൊലപാതക ദൃശ്യം കണ്ടു ജനങ്ങള്‍ വിറുങ്ങലിച്ചു നിന്നു.ജീവിതം തുടങ്ങും മുന്‍പേ വിധവ ആയ പെണ്‍കുട്ടി ഭയപ്പെട്ടത് സംഭവിച്ചു.ദുരഭിമാന കൊല രാഷ്ട്രീയവല്‍ക്കരിക്കാന്‍ ശ്രമിച്ചു വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍.തെന്മല ഒറ്റക്കല്‍ സ്വദേശികള്‍ ആണ് പ്രതികള്‍ എങ്കിലും പുനലൂര്‍ എന്ന പേര് കൊടും ക്രൂരകൊലപാതകത്തിന്റെ പേരിനൊപ്പം വലിച്ചിഴക്കപ്പെട്ടു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.