''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

കെവിന്റെ ദുരഭിമാനക്കൊല: രണ്ട് പ്രതികള്‍ കൂടി പിടിയില്‍; അന്വേഷണത്തിന് പ്രത്യേക സംഘം


പുനലൂര്‍/കോട്ടയം: പ്രണയിച്ച്‌ വിവാഹം കഴിച്ചതിന് ദളിത് യുവാവായ കെവിനെ കൊലപ്പെടുത്തിയ സംഭവം പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കും. ഐ.ജി വിജയ് സാക്കറെയുടെ മേല്‍നോട്ടത്തില്‍ നാല് സ്‌ക്വാഡുകള്‍ക്കാണ് അന്വേഷണ ചുമതല. ഇതു കൂടാതെ കൊല്ലം, കോട്ടയം ജില്ലകളില്‍ അന്വേഷണത്തിന് വെവ്വേറെ ടീമുകളെ നിയമിച്ചിട്ടുണ്ട്. സി.ബി.സി.ഐ.ഡിയുടെ രണ്ട് ടീമിനേയും അന്വേഷണത്തിന് ചുമതലപ്പെടുത്തിതായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.
കെവിനെ തട്ടിക്കൊണ്ട് പോയ സംഭവത്തില്‍ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ എസ്.ഐ എം.എസ് ഷിബു, എസ്.പി വി.എം മുഹമ്മദ് റഫീഖ് എന്നിവര്‍ക്കെതിരെ സര്‍ക്കാര്‍ അച്ചടക്ക നടപടി സ്വീകരിച്ചു. എസ്.ഐയെ സസ്‌പെന്‍ഡ് ചെയ്തു. എസ്.പിയെ സ്ഥലം മാറ്റി. ഹരിശങ്കറാണ് പുതിയ കോട്ടയം എസ്.പി. അതേസമയം രണ്ട് പ്രതികള്‍ കൂടി പിടിയിലായി. നിയാസ്, റിയാസ് എന്നിവരാണ് പിടിയിലായത്. തെങ്കാശിയില്‍ ബസില്‍ സഞ്ചരിക്കുമ്ബോഴാണ് ഇവര്‍ പിടിയിലായത്. നേരത്തെ ഒരാള്‍ പിടിയിലായിരുന്നു.
പെണ്‍കുട്ടിയുടെ സഹോദരനും മുഖ്യപ്രതിയുമായ ഷാനു ചാക്കോ അടക്കം മറ്റ് പ്രതികള്‍ പിടിയിലാകാനുണ്ട്. ഇയാളടക്കം 13 പ്രതികളുണ്ട്. മറ്റ് പ്രതികളെ ഉടന്‍ പിടികൂടുമെന്ന് ഐ.ജി പറഞ്ഞു. ഞായറാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് ഷാനുവിന്റെ നേതൃത്വത്തില്‍ എത്തിയ അക്രമി സംഘം കെവിനെ തട്ടിക്കൊണ്ട് പോയത്. ഇതിനായി കോട്ടയത്ത് എത്തിയ പ്രതികള്‍ പോലീസ് പിടിയിലായിരുന്നു. അസമയത്ത് അസ്വാഭാവികമായ രീതിയില്‍ യാത്ര ചെയ്യുന്നത് കണ്ടാണ് പോലീസ് പ്രതികളുടെ വാഹനം തടഞ്ഞത്. ഇതിന് ശേഷം ഇവരെ വിട്ടയക്കുകയായിരുന്നു.
വൈകുന്നേരം അഞ്ച് മണിയോടെ കെവിന്റെ മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജില്‍ എത്തിച്ചു. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ നാളെ നടക്കും. ആര്‍.ഡി.ഒയുടെ സാന്നിധ്യത്തില്‍ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യണമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ ആവശ്യപ്പെട്ടു. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ വീഡിയോയില്‍ പകര്‍ത്തണം. ഏറ്റവും സീനിയറായ ഡോക്ടര്‍ തന്നെ പോസ്റ്റ്‌മോര്‍ട്ടം ചെയ്യണമെന്നും തിരുവഞ്ചൂര്‍ ആവശ്യപ്പെട്ടു.
സംഭവത്തില്‍ സംസ്ഥാന ഡി.ജി.പി, കോട്ടയം ജില്ലാ കളക്ടര്‍, കൊല്ലം, കോട്ടയം എസ്.പിമാര്‍ എന്നിവരില്‍ നിന്നു ദേശീയ ന്യുനപക്ഷ കമ്മീഷന്‍ വിശദീകരണം തേടി. ഏഴ് ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണം. കെവിന്റേത് ദുരഭിമാന കൊലയാണെന്ന് കണക്കാക്കിയാണ് കമ്മീഷന്‍ നടപടി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു. ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ കോട്ടയത്തേക്ക് തിരിച്ചിട്ടുണ്ട്. സംഭവത്തില്‍ പ്രതിഷേധിച്ച്‌ യു.ഡി.എഫും ബി.ജെ.പിയും സി.എസ്.ഡി.എസും കോട്ടയം ജില്ലയില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.