''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..


www.kripainverterups.com


''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

ആവശ്യത്തിന്‌ പോലീസുകാരില്ലാത്തതിനാല്‍ കിഴക്കന്‍ മേഖലയിലെ ക്രമസമാധാനം താളം തെറ്റുന്നു


പത്തനാപുരം: കൊല്ലം റൂറല്‍ പരിധിയിലെ സ്‌റ്റേഷനുകളില്‍ ആവശ്യത്തിന്‌ പോലീസുകാരില്ലാത്തതിനാല്‍ ക്രമസമാധാനപാലനം താളംതെറ്റുന്നതായും ജനമൈത്രി, സ്‌റ്റുഡന്റ്‌സ് പോലീസ്‌ പദ്ധതികള്‍ കാര്യക്ഷമമായി നടക്കുന്നില്ലന്ന ആക്ഷേപവുമുയരുന്നു. 40-ഓളം ജീവനക്കാര്‍ വേണ്ടിടത്ത്‌ 30-ല്‍ താഴെയാണു മിക്ക സ്‌റ്റേഷനുകളിലേയും എണ്ണം.
പോലീസുകാരുടെ കുറവുമൂലം പല കേസുകളിലും അന്വേഷണംപോലും നടത്താന്‍ പറ്റാത്ത സാഹചര്യമാണ്‌. റൂറല്‍ പരിധിയില്‍ ആകെ പതിനേഴു പോലീസ്‌ സ്‌റ്റേഷനുകളാണുളളത്‌. ഇതില്‍ കുണ്ടറ, ഈസ്‌റ്റ് കല്ലട, ശാസ്‌താംകോട്ട, ശൂരനാട്‌, പുത്തൂര്‍, കൊട്ടാരക്കര, എഴുകോണ്‍, ,പൂയപ്പള്ളി തുടങ്ങിയ സ്‌റ്റേഷനുകള്‍ കൊട്ടാരക്കര സബ്‌ഡിവിഷനു കീഴിലും പുനലൂര്‍, പത്തനാപുരം, കുന്നിക്കോട്‌, അഞ്ചല്‍, ഏരൂര്‍, കുളത്തൂപ്പുഴ, തെന്മല, കടയ്‌ക്കല്‍, ചടയമംഗലം തുടങ്ങിയ സ്‌റ്റേഷനുകള്‍ പുനലൂര്‍ സബ്‌ഡിവിഷന്‌ു കീഴിലും ഉള്‍പ്പെടും. കൂടാതെ കൊട്ടാരക്കരയില്‍ ട്രാഫിക്‌ പോലീസ്‌ സ്‌റ്റേഷനുമുണ്ട്‌.
ജീവനക്കാരെ നിയമിക്കുന്ന കാര്യത്തില്‍ അധിക്യതര്‍ കാണിക്കുന്ന നിസംഗതയാണ്‌ പ്രശ്‌നങ്ങള്‍ക്കു കാരണം. സ്‌റ്റേഷനുകളില്‍ ആവശ്യത്തിന്‌ ജീവനക്കാര്‍ ഉണ്ടങ്കില്‍ മാത്രമേ സ്‌റ്റേഷന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ സുഗമായി നടന്നു പോവുകയുള്ളൂ. മിക്ക നഗരങ്ങളിലെയും പ്രധാന പ്രശ്‌നങ്ങളിലൊന്നായ ഗതാഗത കുരുക്കും പോലീസുകാരുടെ കുറവുമൂലം കൂടുതല്‍ കുരുക്കിലേക്കാണ്‌ നീങ്ങുന്നത്‌. കൂടാതെ
ഹോംഗാര്‍ഡുകളെ സ്‌റ്റേഷന്‍ ജോലിക്കായി ഉപയോഗിക്കുന്നതും സ്‌റ്റേഷനുകളില്‍ പതിവാണ്‌. പരിചയ സമ്ബന്നരായ ജീവനക്കാരുടെ അഭാവമാണ്‌ മറ്റൊരു പ്രശ്‌നം. നിലവില്‍ ഉളളവരില്‍ മിക്കവരും പുതിയ ജീവനക്കാരാണ്‌. അതിനാല്‍ പല കേസുകള്‍ക്കും പരിഹാരം കാണാന്‍ കാലതാമസം വേണ്ടി വരുന്നു.
ഒരു ദിവസം മൂന്നുപേര്‍ ചെയ്യേണ്ട പാറാവ്‌ ജോലി രണ്ടുപേര്‍ ചെയ്യേണ്ടിവരുന്നതു ജോലിഭാരം വര്‍ധിപ്പിക്കുന്നു.
ജി.ഡി ചാര്‍ജിന്‌ ഉദ്യോഗസ്‌ഥരില്ലാത്തതും സി.പി.ഒമാരുടെ കുറവും സ്‌റ്റേഷനുകളുടെ നടത്തിപ്പിനെ കാര്യമായി ബാധിക്കുകയാണ്‌.
കേസുമായി ബന്ധപ്പെട്ട റിക്കാര്‍ഡുകള്‍ തയാറാക്കേണ്ട വിഭാഗത്തിലും ഉദ്യോഗസ്‌ഥരുടെ കുറവുമൂലം പല കേസുകളും സമയത്തു കോടതിയില്‍ ഹാജരാക്കാന്‍ കഴിയുന്നില്ലത്രെ. കൊട്ടാരക്കര മേഖലയില്‍
സ്‌റ്റുഡന്റ്‌സ് പോലീസ്‌ കേഡറ്റ്‌ പദ്ധതികള്‍ കാര്യക്ഷമമായി നടക്കുമ്പോള്‍
പുനലൂരില്‍ സ്‌റ്റുഡന്റ്‌സ് പോലീസ്‌ കേഡറ്റ്‌ പദ്ധതിയും ജനമൈത്രിയും ഏതാണ്ടു നിലച്ച മട്ടാണ്‌. കൂടുതല്‍ പോലീസുകാരെ നിയമിച്ച്‌ റൂറല്‍ പരിധിയിലെ ക്രമസമാധാനപാലനം കൂടുതല്‍ കാര്യക്ഷമമാക്കണമെന്നാണ്‌ നാട്ടുകാര്‍ ആവശ്യപ്പെടുന്നത്‌.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.