''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..
''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

കൊല്ലം - താംബരം എക്‌സ്‌പ്രസിന് ആര്യങ്കാവില്‍ സ്റ്റോപ്പ്


ആര്യങ്കാവ്: റെയില്‍വേ ഗേജുമാറ്റ ജോലികള്‍ പൂര്‍ത്തിയാക്കിയ കൊല്ലം-ചെങ്കോട്ട പാതയില്‍ സര്‍വീസ് ആരംഭിച്ച താംബരം-കൊല്ലം എക്‌സ്‌പ്രസിന് ആര്യങ്കാവില്‍ സ്റ്റോപ്പ് അനുവദിച്ചു. ഇതോടെ ആര്യങ്കാവില്‍ എക്‌സ്‌പ്രസ് ട്രെയിനിന് സ്റ്റോപ്പെന്ന യാത്രക്കാരുടെ നീണ്ടനാളത്തെ ആവശ്യമാണ് നിറവേറിയത്.
ആര്യങ്കാവ് ധര്‍മ്മശാസ്താ ക്ഷേത്രത്തിന് സമീപത്തെ പഴയ സ്റ്റേഷനില്‍ ട്രെയിന് സ്റ്റോപ്പ് അനുവദിക്കണണെന്ന് ആവശ്യപ്പെട്ട് എന്‍.കെ.പ്രേമചന്ദ്രന്‍ എം.പി മധുരയില്‍ ഉന്നത റെയില്‍വേ ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.
ഇതോടെ ക്ഷേത്രദര്‍ശനത്തിന് തമിഴ്നാട്ടില്‍ നിന്നടക്കം എത്തുന്ന തീര്‍ത്ഥാടകരുടെ യാത്രാദുരിതത്തിന് പരിഹാരമാകും. തമിഴ്നാട് സ്വദേശികളായ തോട്ടം തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന ആര്യങ്കാവ് പഞ്ചായത്തില്‍ എക്‌സ്‌പ്രസ് ടെയിന് സ്റ്റോപ്പില്ലാത്തതിനാല്‍ നാട്ടില്‍ പോകുന്നതിനും ഏറെ ബുദ്ധിമുട്ടുണ്ടായിരുന്നു. ഇതും പരിഹരിക്കപ്പെട്ടു. ചൊവ്വ, വ്യാഴം ദിവസങ്ങളില്‍ താമ്ബരം സര്‍വീസ് നടത്തുന്നത്.
എന്നാല്‍ ആര്യങ്കാവ് സ്റ്റേഷനില്‍ യാത്രക്കാര്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിന് അധികൃതര്‍ തയാറാകുന്നില്ലെന്ന പരാതിയും ശക്തമാണ്. മാര്‍ച്ച്‌ 31ന് പാത കമ്മിഷന്‍ ചെയ്തെങ്കിലും പൂര്‍ണ്ണതോതില്‍ ഇത് വഴി ട്രെയിന്‍ സര്‍വീസ് പുനരാരംഭിച്ചിട്ടില്ല. പത്തിലധികം ട്രെയിനുകള്‍ കൊല്ലം-ചെങ്കോട്ട പാത വഴി സര്‍വീസ് നടത്തുമെന്നായിരുന്നു ജനപ്രതിനിധികളും, ഉദ്യോഗസ്ഥരും പറഞ്ഞിരുന്നത്. എന്നാല്‍ ഇത് ഇനിയും നടപ്പായിട്ടില്ല.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.